Thursday, October 17, 2013

സോളാര്‍കേസും ജുഡീഷ്യറിയും

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന കല്‍ത്തൂണുകളായ ലെജിസ്ലേച്ചറും, എക്‌സിക്യൂട്ടീവും, ജുഡീഷ്യറിയും അവരുടെതായ തലങ്ങളില്‍ പരമാധികാരമുള്ളതും, സ്വതന്ത്രവും വ്യത്യസ്‌തവുമാണ്‌. ഭരണനിര്‍വഹണ ചുമതല നിര്‍വഹിക്കുന്ന എക്‌സിക്യൂട്ടീവിന്‌ ലെജിസ്ലേച്ചറിനോടും, ലെജിസ്ലേച്ചറിന്‌ ജനങ്ങളോടും നേരിട്ടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും ഉണ്ട്‌. എന്നാല്‍ നീതിന്യായ നിര്‍വഹണ സംവിധാനമായ ജുഡീഷ്യറിയ്‌ക്ക്‌ ഭരണഘടനയോടുള്ള പ്രതിബദ്ധതയ്‌ക്ക്‌ അപ്പുറം പരസ്യ വിചാരണയ്‌ക്ക്‌ വിധേയമാകേണ്ട ആവശ്യമില്ല. പ്രിവിലേജ്‌ഡ്‌ ക്ലാസ്‌ എന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭരണഘടനാ സ്‌ഥാപനമായ ജുഡീഷ്യറി കൂടുതല്‍ സൂക്ഷ്‌മതയോടും കൃത്യതയോടും ജാഗ്രതയോടും പ്രവര്‍ത്തിക്കേണ്ടതാണ്‌. പൊതുസമൂഹം പ്രതീക്ഷിക്കുന്ന ജാഗ്രതയും സൂക്ഷ്‌മതയും കൃത്യതയും ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നുണ്ടോ എന്ന വിലയിരുത്തല്‍ സോളാര്‍ വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ വിശകലനം ചെയ്യുന്നത്‌ ജനാധിപത്യ പ്രക്രിയയെ ശാക്‌തീകരിക്കാന്‍ പ്രയോജനപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ ജോയി കൈതാരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള വിധിന്യായം വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. അഭിഭാഷക വൃത്തിയോടും നീതിന്യായ സംവിധാനത്തോടും അളവറ്റ ആദരവും ബഹുമാനവും പുലര്‍ത്തുന്ന എെന്നപ്പോലുള്ള നിയമവിദ്യാര്‍ഥികള്‍ക്ക്‌ വിധിന്യായം ആവര്‍ത്തിച്ച്‌ അനവധി പ്രാവശ്യം വായിച്ചിട്ടും പ്രസ്‌തുത വിധിന്യായത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്‌ ജുഡീഷ്യറി സമ്പൂര്‍ണമായും സംശയത്തിന്‌ അതീതമായി നിലകൊള്ളണമെന്ന അമിതമായ താല്‍പര്യം കൊണ്ടാവാം. ജോയി കൈതാരത്തിന്റെ ഹര്‍ജിയിലെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി. ടിവി കാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കുകളും, സര്‍വറും പിടിച്ചെടുത്തു പരിശോധിക്കാന്‍ പ്രത്യേക അനേ്വഷണ സംഘത്തിന്‌ നിര്‍ദേശം നല്‍കണമെന്നതായിരുന്നു. സി.സി. ടിവി ക്യാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കും ഓഗസ്‌റ്റ്‌ 28-നു തന്നെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തെന്നും ആരോപണവിധേയനായി ഉത്തരവാദത്തപ്പെട്ട വ്യക്‌തി (മുഖ്യമന്ത്രി)യെ അനേ്വഷണ സംഘം ചോദ്യം ചെയ്‌തുവെന്നുമാണ്‌ സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കറ്റ്‌ ജനറല്‍ പറഞ്ഞത്‌. എ.ജി. ഇതു പറഞ്ഞതോടെ ഹര്‍ജിക്കാരിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഹര്‍ജി ദ്ധക്ഷത്സഗ്മ്യന്ധഗ്നഗ്മന്ഥ ആയി. നിസാരമായ ഈ നിരീക്ഷണത്തോടെ വിധി പറയാന്‍ കഴിയുമായിരുന്ന ഹര്‍ജിയില്‍ 18 പേജു വരുന്ന വിശദമായ വിധിന്യായം കോടതി പുറപ്പെടുവിച്ചു. ഹര്‍ജിക്കാരന്റെ ന്യായമായ ആവശ്യം കോടതി വിധി കൂടാതെ സര്‍ക്കാര്‍ നടപ്പാക്കിയ പശ്‌ചാത്തലത്തില്‍ എന്തിനായിരുന്നു 18 പേജുള്ള വിശദീകരണ വിധിന്യായം. കോടതിയുടെ പരിഗണനാ വിഷയമല്ലാത്ത കാര്യങ്ങളിലും അന്തിമ വിധി പ്രഖ്യാപിച്ചു കൊണ്ട്‌ സോളാര്‍ കേസിന്റെ രാഷ്‌ട്രീയ ഭരണ ഇടപെടലുകളെ പൂര്‍ണമായും കുറ്റവിമുക്‌തമാക്കുന്നതാണ്‌ വിധിന്യായം. ഓണാവധി കഴിഞ്ഞ്‌ ഹര്‍ജിയുടെ വാദം ആരംഭിച്ച ഘട്ടം മുതല്‍ മുഖ്യമന്ത്രിക്കെതിരേ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തുന്നു എന്നും നിരന്തരം വാക്കാല്‍ കോടതി നിരീക്ഷിച്ചത്‌ ഞെട്ടലോടെയാണ്‌ കേരളം കേട്ടത്‌. ്യ.ത്സ.ണ്മ.്യ 156 (3) അനുസരിച്ച്‌ ശ്രീധരന്‍ നായര്‍ പത്തനംതിട്ട ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌് കോടതിയില്‍ കൊടുത്ത സ്വകാര്യ അന്യായത്തില്‍ മുഖ്യമന്ത്രിക്കെതിരേ വ്യക്‌തമായ കുറ്റാരോപണമുണ്ട്‌. പ്രസ്‌തുത ഹര്‍ജിയുടെ ഉള്ളടക്കത്തിലോ, അനുബന്ധ പ്രതി പട്ടികയിലോ പേര്‌ പറയാത്ത ടെന്നി ജോപ്പനെ മൂന്നാം പ്രതിയായി ചേര്‍ത്ത്‌ അറസ്‌റ്റ്‌ ചെയ്‌പ്പോള്‍ ടെന്നി ജോപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച യുക്‌തിസഹജമായ ചോദ്യത്തിന്‌ പ്രോസിക്യൂഷന്റെ മറുപടി മൗനമായിരുന്നു. പരാതിയിലെ പ്രതിപ്പട്ടികയില്‍ പേരില്ലാത്ത തന്റെ കക്ഷിയെ പ്രതിയാക്കി ജയിലില്‍ അടച്ചെങ്കില്‍ കുറ്റാരോപിതനായി ഹര്‍ജിയില്‍ പേരുള്ള മുഖ്യമന്ത്രിക്കെതിരേ എന്തുകൊണ്ട്‌ കേസെടുക്കുന്നില്ല എതായിരുന്നു ടെന്നിയുടെ അഭിഭാഷകന്റെ ചോദ്യം. 156 (3) സ്വകാര്യ അന്യായത്തെ ദൃഢീകരിക്കുതായിരുന്നു റാന്നി മജിസ്‌ട്രേിനു മുമ്പാകെ ശ്രീധരന്‍ നായര്‍ കൊടുത്ത 164 സ്‌േറ്ററ്റ്‌മെന്റ്‌. അതിലും മുഖ്യമന്ത്രിയുടെ പങ്ക്‌ വ്യക്‌തമായി ആരോപിക്കുന്നതായി പരസ്യമായി വെളിപ്പെടുത്തുന്നു. ഹൈക്കോടതിയിലും അതാവര്‍ത്തിച്ചു പറയുന്നു. 164 സ്‌റ്റേറ്റ്‌മെന്റിനു ശേഷം എ.ജി.ജി.പി. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘേത്താട്‌് മുഖ്യമന്ത്രിക്ക്‌ പങ്കില്ലെന്ന്‌ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയതായി ഹൈക്കോടതിയില്‍ പോലീസ്‌ അനേ്വഷണ റിപ്പോര്‍ട്ട്‌് സമര്‍പ്പിച്ചു. പരാതിക്കാരനായ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്ക്‌ പങ്കില്ലെന്ന്‌ പോലീസിനോട്‌ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും 164 സ്‌റ്റേറ്റ്‌മെന്റില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു എന്നും ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പിന്‌ ഇരയായ താന്‍ മൂന്നാം ഗഡു ചെക്ക്‌ ക്ലിയര്‍ ചെയ്‌തത്‌ 2012 ജൂലൈ 9-ന്‌ രാത്രി എട്ടു മണിക്കു സരിതാ എസ്‌. നായരുമായി മുഖ്യമന്ത്രിയെ കണ്ട്‌ വിശ്വാസ്യത ഉറപ്പു വരുത്തിയതിനു ശേഷമാണെന്ന്‌ ശ്രീധരന്‍ നായര്‍ ഹൈക്കോടതിയിലും രണ്ട്‌ മജിസ്‌ട്രേ്‌ കോടതിയിലും രേഖാമൂലം പറയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരേ ആരും പരാതി ഉന്നയിച്ചില്ലെന്ന്‌ എങ്ങനെ വിധിക്കാന്‍ കഴിയും? കോടതി മുറിയില്‍ ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ ഈ കാര്യം ആവര്‍ത്തിക്കുമ്പോഴും കോടതി, വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നത്‌ കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ്‌. 2012 ജൂലൈ 9-ന്‌ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടും എന്ന്‌ മുഖ്യമന്ത്രി നിയമസഭയിലും, പുറത്തും സമ്മതിക്കുമ്പോഴും 2012 ജൂണ്‍ 22-ന്‌ മുമ്പാണ്‌ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതെന്നു അസന്നിഗ്‌ധമായി വിധിയില്‍ പ്രഖ്യാപിക്കുന്നു. ജൂലൈ 9-ന്‌ രാത്രി എട്ടു മണിക്ക്‌ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടു എന്നു സര്‍വ്വരും സമ്മതിക്കുമ്പോള്‍ ജൂണ്‍ 22-ന്‌ മുമ്പാണ്‌ മുഖ്യമന്ത്രിയെ കണ്ടതെന്ന്‌ സംശയരഹിതമായി വിധി പ്രഖ്യാപിക്കുന്നത്‌ ഏത്‌ തെളിവിന്റെ അടിസ്‌ഥാനത്തിലാണ്‌? ഇതിനെക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ്‌ വിധി ന്യായത്തിലെ 8-ാം ഖണ്‌ഡിക.
മുഖ്യമന്ത്രിയും സരിത. എസ്‌. നായരും ചേര്‍ന്ന്‌ ശ്രീധരന്‍ നായരെ ബിസിനസ്‌ പങ്കാളിയാക്കാന്‍ പ്രേരിപ്പിച്ചാലും മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന്‌ തെളിവോ, വിചാരണയോ വിസ്‌താരമോ കൂടാതെ എങ്ങനെ കോടതിക്കു പറയാന്‍ കഴിയും. മുഖ്യമന്ത്രിയുടെ പ്രേരണയും പ്രചോദനവും മൂലം നിക്ഷേപകര്‍ തട്ടിപ്പിനിരയായാല്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന്‌ മുന്‍കൂറായി വിധിക്കുന്നത്‌ ഏതു നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ?
വിധിന്യായത്തിന്റെ പ്രത്യാഘാതങ്ങള്‍ :
മുഖമന്ത്രി കുറ്റക്കാരനാണോ അല്ലയോ എന്നത്‌ കോടതിയുടെ പരിഗണനാ വിഷയമല്ല. ഇത്‌ സംബന്ധമായ കേസുകള്‍ മജിസ്‌ട്രേറ്റ്‌ കോടതികളില്‍ ഗ്ഗനുദ്ധ്രദ്ദ ആണ്‌. ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്മേലും 164 സ്‌റ്റേറ്റ്‌മെന്റിന്റെ അടിസ്‌ഥാനത്തിലും പോസീസ്‌ അനേ്വഷണം നടക്കുന്ന സമയത്താണ്‌ മുഖ്യമന്ത്രിയെ കുറ്റവിമുക്‌തനാക്കുന്ന വിധി എന്നത്‌ ഗൗരവതരമാണ്‌. പത്തനംതിട്ട മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച്‌ സ്വകാര്യ അന്യായത്തില്‍ അനേ്വഷണം നടത്തി കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. അനേ്വഷണം പൂര്‍ത്തിയാക്കുതിനു മുമ്പും വിചാരണ കോടതിയില്‍ വിചാരണ ആരംഭിക്കുന്നതിനു മുമ്പും ഉന്നത നീതിപീഠമായ ഹൈക്കോടതി മുന്‍കൂറായി മുഖ്യമന്ത്രിയെ കുറ്റവിമുക്‌തമാക്കി വിധി പ്രസ്‌താവിച്ചതിലൂടെ സോളാര്‍കേസുമായി ബന്ധപ്പെട്ട അനേ്വഷണവും കീഴ്‌ക്കോടതികളിലെ വിചാരണയും പൂര്‍ണമായി അിമറിക്കപ്പെട്ടിരിക്കുന്നു. വിവാദമായ തട്ടിപ്പ്‌ കേസില്‍ ഗുരുതരമായ കുറ്റാരോപണങ്ങള്‍ വിധേയനായിരിക്കുന്ന മുഖ്യമന്ത്രിയെ അനേ്വഷണം പൂര്‍ത്തിയാക്കുന്നതിനു മുമ്പ്‌ കുറ്റവിമുക്‌തനായി പ്രഖ്യാപിക്കുന്ന ഹൈക്കോടതി വിധി അനേ്വഷണത്തില്‍ കോടതിയുടെ നഗ്നമായ ഇടപെടലാണ്‌. സുപ്രീം കോടതിയുടെ നിരന്തരമായ നിര്‍ദേശങ്ങളും വിധിന്യായങ്ങളും പരസ്യമായി ലംഘിക്കുന്നതാണ്‌.
ഏതു രീതിയിലുള്ള അന്വേഷണം എങ്ങനെ നടത്തണമെന്ന്‌ തീരുമാനിക്കാനുള്ള വിവേചനാധികാരം അനേ്വഷണ ഏജന്‍സികളില്‍ നിക്ഷിപ്‌തമാണെന്ന്‌ വിധിന്യായത്തില്‍ പറയുന്നുണ്ടെങ്കിലും സി.സി ടിവി കാമറ പിടിച്ചെടുക്കുക, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുക തുടങ്ങിയ നടപടികളില്‍ ഹൈക്കോടതി അതൃപ്‌തി പ്രകടിപ്പിക്കുന്നുണ്ട്‌.
വിചാരണക്കോടതികള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ സംശയത്തിന്റെ നിഴലിലാണ്‌. സരിതയുടെ മൊഴി രേഖപ്പെടുത്താതെ എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌് കാലവിളംബം ഉണ്ടാക്കിയ നടപടി ഹൈക്കോടതി അനേ്വഷിക്കുന്നുണ്ട്‌. 21 പേജുണ്ടായിരുന്ന സരിതയുടെ മൊഴി മൂന്നര പേജായി ചുരുങ്ങിയതിന്റെ പിന്നില്‍ ജുഡീഷ്യറി കക്ഷിയായത്‌ ആശങ്കയുണ്ടാക്കുന്നു. ങ്കത്സണ്മ്യ 207 അനുസരിച്ച്‌ പ്രതിക്കെതിരേ കോടതിയില്‍ ഉന്നയിക്കുന്ന രേഖകളുടെ പകര്‍പ്പ്‌ ലഭിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ പത്തനംതിട്ട കോടതി ശ്രീധരന്‍ നായരുടെ 164 മൊഴി പകര്‍പ്പ്‌ ആവശ്യപ്പെട്ടുള്ള ടെന്നി ജോപ്പന്റെ അപേക്ഷ നിരസിച്ചതും വിവാദമായി. മുഖ്യമന്ത്രിക്ക്‌ എതിരായി ശ്രീധരന്‍ നായര്‍ കൊടുത്ത 164 സ്‌റ്റേറ്റ്‌മെന്റ്‌ പുറത്തുവരാത്തത്‌ കോടതി ഇടപെടലുകളുടെ ഭാഗമാണ്‌. ആലുവ കോടതിയില്‍ ബിജു രാധാകൃഷ്‌ണന്‌ പരസ്യമായി മജിസ്‌ട്രേറ്റിനോട്‌ മൊഴി നല്‍കണമെന്ന്‌ ആവശ്യമുയിച്ചപ്പോള്‍ അഭിഭാഷകരെപ്പോലും പുറത്താക്കി രഹസ്യ മൊഴി എടുത്തതും ശ്രദ്ധേയമാണ്‌. സലിം രാജിന്റെ ടെലിഫോണ്‍ കോള്‍ ലിസ്‌റ്റും ശബ്‌ദരേഖയും പരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച്‌ വിധിക്ക്‌ യുദ്ധകാലാടിസ്‌ഥാനത്തില്‍ സ്‌റ്റേ ലഭ്യമായതും സംശയത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നു.
ജുഡീഷ്യറിയുടെ വിശ്വാസതയ്‌ക്ക്‌ കളങ്കമുണ്ടായാല്‍ തകരുന്നത്‌ നിയമവാഴ്‌ചയായിരിക്കും. നിയമവും, നീതിനിര്‍വഹണവും നടന്നാല്‍ മാത്രം പോരാ നടക്കുന്നു എന്ന വിശ്വാസ്യത ജനങ്ങള്‍ക്ക്‌ ഉണ്ടാകണം. അതു നഷ്‌ടപ്പെട്ടാല്‍ അരാജകത്വവും അരാഷ്‌ട്രീയവും അഴിമതിയും ശക്‌തി പ്രാപിക്കും. അതിനവസരം നല്‍കാതെ ജനാധിപത്യത്തെ ശാക്‌തീകരിക്കാനുള്ള ഉന്നതദൗത്യം ഏറ്റെടുക്കാനുള്ള ഉത്‌കൃഷ്‌ടമായ നീതിബോധമാണ്‌ ജുഡീഷ്യറിയില്‍ നിന്ന്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്‌. അതിനുള്ള കരുത്ത്‌ നമ്മടെ ജുഡീഷ്യറിക്ക്‌ ഉണ്ടാകട്ടെ എന്നു പ്രത്യാശിക്കാം.
Article Credits,എന്‍.കെ. പ്രേമചന്ദ്രന്‍,Mangalam Daily,October 16, 2013
(മുന്‍ മന്ത്രിയും ആര്‍.എസ്‌.പി കേന്ദ്ര സെക്രട്ടേറിയറ്റ്‌ അംഗവുമാണ്‌ ലേഖകന്‍)

No comments:

Post a Comment