Wednesday, October 30, 2013

മന്ത്രിയുടെയും വനിതാ സെക്രട്ടറിയുടെയും വിദേശപര്യടനങ്ങള്‍ വിവാദമാകുന്നു - See more at: http://www.mangalam.com/print-edition/keralam/112056#sthash.TQ5Gc4MD.dpuf

തിരുവനന്തപുരം: ഒരുസംസ്‌ഥാനമന്ത്രിയുടെയും വനിതാ സെക്രട്ടറിയുടെയും നിരന്തര വിദേശയാത്രകള്‍ വിവാദമാകുന്നു. പൊതുഭരണവകുപ്പിന്റെ കടുത്ത എതിര്‍പ്പവഗണിച്ച്‌ മന്ത്രിയും വനിതാ സെക്രട്ടറിയും വിദേശയാത്രകള്‍ പതിവാക്കിയതോടെയാണു വിവാദം മന്ത്രിസഭയിലും രാഷ്‌ട്രീയവൃത്തങ്ങളിലും കത്തിപ്പടര്‍ന്നത്‌. കോണ്‍ഗ്രസിന്റെ മുതിര്‍ന്നനേതാവും സുപ്രധാനവകുപ്പിന്റെ ചുമതലയുള്ളയാളുമാണ്‌ ആരോപണവിധേയനായ മന്ത്രി. മന്ത്രിക്കു കീഴില്‍ ഒരു സ്‌ഥാപനത്തിന്റെ ചുമതല വഹിക്കുന്നയാളാണ്‌ വനിതാ സെക്രട്ടറി. ഇവര്‍ ചുമതല വഹിക്കുന്ന സ്‌ഥാപനത്തിന്റെ പരമ്പരാഗത ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കാനെന്ന പേരില്‍ ഇരുവരും വിദേശയാത്രകള്‍പതിവാക്കിയതോടെ സ്‌ഥാപനത്തിന്റെ വികസനഫണ്ട്‌ ഇവരുടെ യാത്രയ്‌ക്കുപോലും തികയാത്ത സ്‌ഥിതിയാണ്‌. മാസങ്ങള്‍ക്കുമുമ്പാണ്‌ മന്ത്രിയും വനിതാ സെക്രട്ടറിയും ഒറ്റയടിക്ക്‌ ആറോളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചത്‌. ആഴ്‌ചകള്‍ക്കുമുമ്പ്‌ ഇരുവരും പറന്നതു സ്‌പെയിനിലേക്ക്‌. സ്‌പെയിനിന്റെ തലസ്‌ഥാനവും പ്രമുഖ ടൂറിസ്‌റ്റ്‌ കേന്ദ്രവുമായ മാഡ്രിഡിലും മറ്റിടങ്ങളിലും ഉല്‍പന്നപ്രചാരണം നടത്തിയശേഷമായിരുന്നു മടക്കം. ഇപ്പോള്‍ മന്ത്രിയും വനിതാ സെക്രട്ടറിയും ഒരാഴ്‌ചത്തെ കസാക്കിസ്‌ഥാന്‍ സന്ദര്‍ശനത്തിലാണ്‌. വനിതാ സെക്രട്ടറി ചുമതല വഹിക്കുന്ന സ്‌ഥാപനത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക്‌ തണുപ്പുരാജ്യമായ കസാക്കിസ്‌ഥാനില്‍ വിപണിസാധ്യതയില്ലെന്ന ഉദ്യോഗസ്‌ഥരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണു പര്യടനം. മന്ത്രിസഭായോഗങ്ങളില്‍ വനിതാ സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിപ്പിക്കാന്‍ മന്ത്രി നടത്തിയ പോരാട്ടങ്ങള്‍ മുമ്പേ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ മറ്റു മന്ത്രിസഭാംഗങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയോടു പരാതിപ്പെടുകയും ചെയ്‌തിരുന്നു. മന്ത്രി സ്‌ഥലത്തില്ലെന്നും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനെത്തുമെന്നുമാണ്‌ അദ്ദേഹത്തിന്റെ ഓഫീസില്‍നിന്നുള്ള വിവരം. എന്നാല്‍ മന്ത്രി എവിടെയാണെന്ന ചോദ്യത്തിനു വ്യക്‌തമായ മറുപടിയില്ല.
News Mangalam Daily,October 30, 2013,എ.എസ്‌. ഉല്ലാസ്‌

No comments:

Post a Comment