കോട്ടയം: സംസ്ഥാനത്തെ എല്ലാ തെറ്റുകളുടെയും വിളനിലമാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ്. കോട്ടയം ടി ബി യില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "തിരുവഞ്ചൂര്‍ വീര്‍ത്തിരിക്കുന്ന ബലൂണാണ്. ഞാന്‍ തൊട്ടാല്‍ അത് പൊട്ടും." ഡാറ്റാസെന്റര്‍ കേസില്‍ താന്‍ ആഭ്യന്തരമന്ത്രിയാകുന്നതിനു മുന്‍പേ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി സ്റ്റേ വന്നെന്ന തിരുവഞ്ചൂരിന്റെ വാദം പുകമറസൃഷ്ടിക്കലാണ്. കോട്ടയത്ത് വെച്ചുള്ള തിരുവഞ്ചൂര്‍-ദല്ലാള്‍ നന്ദകുമാര്‍ കൂടിക്കാഴ്ചയ്ക്ക് സാക്ഷികളുണ്ട്. അന്ന് വൈകിട്ട് എഴോടെ കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നന്ദകുമാറിനെ തിരുവഞ്ചൂര്‍ സര്‍ക്കാര്‍ കാറില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ടവരുണ്ട്. ഇതെല്ലാം കഴിഞ്ഞ് രാത്രി ഒമ്പതരയോടെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടാകാം. മൂന്നോ നാലോ കേസില്‍ വിജിലന്‍സ് അന്വേഷണം നന്ദകുമാറിനെതിരെ നടക്കുമ്പോഴായിരുന്നു കൂടിക്കാഴ്ച. എന്തിനാണ് രാത്രി തിരുവഞ്ചൂര്‍ അയാളെ വിളിച്ചതെന്ന് അറിയണം. തിരുവഞ്ചൂരിന്റെ മുഖംമൂടി വലിച്ചുകീറുമെന്ന് പറഞ്ഞത് വെറുതേയല്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും യുഡിഎഫ് കണ്‍വീനര്‍ക്കും എ കെ ആന്റണിക്കും കത്ത് നല്‍കിയിട്ടുണ്ട്. മറുപടിക്ക് കാത്തിരിക്കേണ്ട മര്യാദയാണ് ഇപ്പോള്‍ കാണിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.
12-10-2013,Reports Deshabhimani Daily
No comments:
Post a Comment