കോഴിക്കോട്: മുഖ്യമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ ചെക്ക് കേസില്‍ കോടതി ശിക്ഷിച്ച പ്രതി പങ്കെടുത്തതു മറച്ചുവയ്ക്കാന്‍, ഫോട്ടോ മോര്‍ഫ് ചെയ്തു മാധ്യമങ്ങള്‍ക്കു നല്‍കി. പ്രതിയുടെ സ്ഥാനത്തു മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ എസ്ഐയുടെ ചിത്രം വെട്ടിയൊട്ടിച്ചു. പക്ഷേ, ഫോട്ടോയില്‍ നടത്തിയ കൃത്രിമത്വം തെളിവു സഹിതം പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണു മാഹിയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംഭവം ഇതിനോടകം വലിയ വിവാദമാവുകയും ചെയ്തു.
രണ്ട് ദിവസം മുന്‍പ് മാഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ സ്വീകരണത്തിന്റെ ദൃശ്യമാണിത്. മുഖ്യമന്ത്രിക്കു ഷാള്‍ അണിയിക്കുന്നതും കുശലം പറഞ്ഞു കൂടെ നടക്കുന്നതും ചെക്ക് കേസില്‍ ഒരാഴ്ച മുന്‍പു മാഹി കോടതി, ഒരു വര്‍ഷം തടവിനും പിഴയൊടുക്കാനും ശിക്ഷിച്ച ബഷീര്‍ ഹാജിയാണ്. ഫോട്ടോയെടുപ്പും സ്വീകരണവും കഴിഞ്ഞപ്പോഴാണ് ഇതിന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നാലുള്ള പൊല്ലാപ്പിനെക്കുറിച്ചു പ്രാദേശിക നേതാക്കള്‍ക്കു ബോധ്യം വന്നത്
സരിതയോടൊപ്പം ഫയാസിനൊടോപ്പം നിന്നുള്ള ചിത്രങ്ങള്‍ കൊണ്ടും മുഖ്യന്‍ പുലിവാലു പടിച്ചിരിക്കുകയാണ്. ഇതിനിടയ്ക്കു നാളെ ബഷീര്‍ ഹാജിയുമൊത്തുള്ളചിത്രം പത്രത്തില്‍ വന്നാല്‍ കുഴങ്ങും. അതുകൊണ്ട് മുഖ്യനെ ഒന്നു സംരക്ഷിക്കാന്‍ തീരുമാനിച്ചു. ചിത്രത്തില്‍ ബഷീര്‍ ഹാജിക്കു പകരം തലശേരിയിലെ എസ്ഐ ആസാദിന്റെ ഫോട്ടോ വെട്ടിയൊട്ടിച്ചു. പക്ഷേ, ബഷീര്‍ ഹാജിക്കു പകരം ഒട്ടിച്ച എസ്ഐ ചിത്രത്തില്‍ യഥാര്‍ഥ സ്ഥാനത്തുണ്ടുതാനും. പിറ്റേ ദിവസം പത്രം കണ്ടവര്‍ അമ്പരന്നു. ഒരു ഫോട്ടോയില്‍ എസ്ഐ ആസാദ് രണ്ടിടത്ത്..! മുഖ്യനെ സംരക്ഷിക്കാന്‍ ഏതോ പാവംപിടിച്ച പയ്യന്‍ ഒപ്പിച്ച വേല ഇപ്പോള്‍ കോണ്‍ഗ്രസുകാരെ വട്ടം കറക്കുകയാണ്.
News Report,Asianet News ,11 Oct 2013
No comments:
Post a Comment