Tuesday, October 8, 2013

രണ്ടു ദിവസത്തിനു ശേഷം മുഖംമൂടികള്‍ പിച്ചിച്ചീന്തും: പി സി ജോര്‍ജ്‌

കോട്ടയം: വിവാദങ്ങള്‍ക്ക്‌ രണ്ടു ദിവസത്തെ അവധി കൊടുക്കുന്നുവെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌. കേരളാ കോണ്‍ഗ്രസ്‌ സുവര്‍ണജൂബിലി ആഘോഷം പ്രമാണിച്ചാണ്‌ വിവാദങ്ങള്‍ക്ക്‌ തല്‍ക്കാലം അവധി കൊടുക്കുന്നതെന്നും ചീഫ്‌ വിപ്പ്‌ പറഞ്ഞു. രണ്ടു ദിവസത്തിന്‌ ശേഷം പലരുടെയും മുഖംമൂടികള്‍ പിച്ചിച്ചീന്തുമെന്നും പി.സി. ജോര്‍ജ്‌ വ്യക്‌തമാക്കി. പി സി ജോര്‍ജും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും തമ്മിലുളള വാക്‌പോര്‌ തുടരുന്നതിനിടെയാണ്‌ പി സി ജോര്‍ജ്‌ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. പി സി ജോര്‍ജ്‌ തന്നെയല്ല യുഡിഎഫ്‌ സര്‍ക്കാരിനെയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ തിരുവഞ്ചൂര്‍ ഇന്ന്‌ പറഞ്ഞിരുന്നു. അതിനിടെ പിസി ജോര്‍ജിനെ ചീമുട്ടയെറിഞ്ഞ കേസില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
Mangalam Daily Report 7th Oct 2013
------------------------
മുഖ്യമന്ത്രി ശൈലി മാറണം; സോണിയയ്‌ക്ക് മുരളീധരന്റെ കത്ത്‌
ഡല്‍ഹി: മുഖ്യമന്ത്രി ശൈലി മാറണമെന്നും കെപിസിസി പ്രസിഡന്റിനെയും എംഎല്‍എ മാരേയും വിശ്വാസത്തില്‍ എടുക്കണമെന്നും കെ. മുരളീധരന്‍. ഈ ആവശ്യം ഉന്നയിച്ച്‌ സോണിയാഗാന്ധിക്ക്‌ മുരളീധരന്‍ കത്തയച്ചു. സഹോദരി പത്മജയ്‌ക്ക് ഒപ്പം ഡല്‍ഹിയില്‍ എത്തി മുരളീധരന്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുലിനെ കണ്ടിരുന്നു. മുഖ്യമന്ത്രി പ്രതിഛായ മോശമാക്കി. ഒറ്റയ്‌ക്ക് കാര്യങ്ങള്‍ ചെയ്യുന്നു. പാര്‍ട്ടിയോട്‌ ആലോചിക്കുന്നില്ല. തുടങ്ങിയ അനേകം കാര്യങ്ങള്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. നഷ്‌ടപ്പെട്ട സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും പ്രതഛായ എത്രയും പെട്ടെന്ന്‌ തിരിച്ചു കൊണ്ടുവരണം. കെ കരുണാകരനൊപ്പം പാര്‍ട്ടിയിലേക്ക്‌ തിരിച്ചെത്തിയവര്‍ക്കും അര്‍ഹമായ സ്‌ഥാനം നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. രണ്ടു പേരും ഒരു കാറിലാണ്‌ എത്തിയത്‌. എന്നാല്‍ തങ്ങള്‍ രണ്ടായിട്ടാണ്‌ എത്തിയതെന്നും ഉദ്ദേശം ഒന്നായതിനാല്‍ ഒരുമിച്ച്‌ എത്തുകയായിരുന്നെന്നും പത്മജ അറിയിച്ചു. വൈകുന്നേരം 4.15 നാണ്‌ ഇരുവര്‍ക്കും രാഹുല്‍ സമയം അനുവദിച്ചത്‌.
Reports Mangalam Daily October 8, 2013

No comments:

Post a Comment