ന്യൂഡല്‍ഹി: സ്ത്രീകളുടെ മൗലിക സ്വാതന്ത്ര്യം ഉൾപ്പടെയുള്ളവ ഹനിക്കുന്ന നിലവിലെ നിയമം അടിയന്തരമായി പരിഷ്ക്കരിക്കണം. ബഹുഭാര്യാത്വവും മുത്തലാക്കും സ്ത്രീ വിരുദ്ധമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ എ.ആർ.ദാവെ, എ.കെ.ഗോയൽ എന്നിവരടങ്ങുന്ന ബഞ്ചാണ് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തുവിന് മുന്നിൽ മുസ്ലീം വ്യക്തി നിയമം പരിഷ്ക്കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. രാജ്യത്തെ ഭരണഘടന ലിംഗപരമായ വേർതിരിവ് അനുവദിക്കാത്തിടത്തോളം ഇസ്ലാം മത വിശ്വാസികൾക്കിടയിലെ ഇത്തരം പ്രശ്നങ്ങൾ വിലയിരുത്താനും കാലോചിതമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും പ്രത്യേക ബഞ്ച് രൂപീകരിക്കണമെന്നും ജസ്റ്റിസുമാർ ആവശ്യപ്പെട്ടു.
വിവാഹവും പിന്തുടർച്ചാവകാശവുമൊന്നും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല. മതത്തിൽ ഇതിനെക്കുറിച്ചുള്ള നിഷ്കർഷകളുമില്ല. 1950ൽ കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി ഹിന്ദു വ്യക്തി നിയമം പരിഷ്‍ക്കരിച്ചിരുന്നു. എന്നാൽ നാളിതുവരെ മാറ്റമില്ലാതെ തുടരുന്ന മുസ്ലീം വ്യക്തി നിയമം തീർത്തും അപരിഷ്‍കൃതമെന്നും ബഞ്ച് വിലയിരുത്തി. ജാവേദ് vs സ്റ്റേറ്റ് ഓഫ് ഹരിയാന കേസിൽ ബഹുഭാര്യത്വത്തിനെതിരെയുള്ള മൂന്നംഗ ബഞ്ചിന്റെ നിരീക്ഷണം കൂടി ഉദ്ധരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്.
ബഹുഭാര്യത്വവും മുത്തലാക്കും സദാചാരമൂല്യങ്ങൾക്കെതിരെന്നായിരുന്നു ജാവേദ് vs സ്റ്റേറ്റ് ഓഫ് ഹരിയാന കേസിലെ കോടതി നിരീക്ഷണം. 1985ൽ വിവാഹമോചിതയും അറുപതുകാരിയുമായ മുസ്ലീം വനിതക്ക് ജീവനാംശം നൽകുന്നതിനായി സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ മുസ്ലീം വ്യക്തി നിയമത്തിന്റെ പഴുതുകളുപയോഗിച്ച് അന്നത്തെ കോൺഗ്രസ്സ് സർക്കാർ ഇത് നിഷേധിക്കുകയായിരുന്നു.
1986 ലെ രാജീവ് ഗാന്ധി സർക്കാർ പസ്സാക്കിയ മുസ്ലീം വിമൻ ആക്ടും ഭരണഘടനാ ബഞ്ച് പുന:പരിശോധിക്കണമെന്നും പുതിയ ആവശ്യത്തിൽ പറയുന്നു.
News Credits Janamtv News
No comments:
Post a Comment