ന്യൂഡല്‍ഹി: എഴുത്തുകാര്‍ കൂട്ടത്തോടെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിര്‍മ്മിക്കപ്പെട്ട കടലാസ് വിപ്ലവത്തിന്റെ ഭാഗമാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി. 'എ മാനുഫാക്‌ചേര്‍ഡ് റിവോള്‍ട്ട്-പൊളിറ്റിക്‌സ് ബൈ അദര്‍ മീന്‍സ്' എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ജെയ്റ്റിലി എഴുത്താരുടെ പ്രതിഷേധത്തെ വിമര്‍ശിച്ചത്. ദാദ്രിയില്‍ ഒരു ന്യൂനപക്ഷ സമുദായക്കാരനെ തല്ലിക്കൊന്നത് ദൗര്‍ഭാഗ്യകരവും അപലപിക്കേണ്ടതുമാണ്. ശരിയായി ചിന്തിക്കുന്ന ആര്‍ക്കും അതിനെ ന്യായീകരിക്കാനാകില്ല. അത്തരം സംഭവങ്ങള്‍ രാജ്യത്തിന് പേരുദോഷമുണ്ടാക്കും. ഈ സംഭവത്തിന് പിന്നാലെ നിരവധി എഴുത്തുകാര്‍ സൗഹിത്യ അക്കാദമി നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് കീഴില്‍ അസഹിഷ്ണുതയുടെ അന്തരീക്ഷം രാജ്യത്ത് സംജാതമായെന്ന് വരുത്തിതീര്‍ക്കുകയാണ് എഴുത്തുകാരുടെ ഉദ്ദേശലക്ഷ്യം. ഈ പ്രതിഷേധങ്ങള്‍ യഥാര്‍ഥത്തിലുള്ളതാണോ അതോ നിര്‍മ്മിക്കപ്പെട്ടതോ ജെയ്റ്റിലി ചോദിക്കുന്നു.
ഇതില്‍ പല എഴുത്തുകാരും മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ പ്രതികരിച്ചവരാണ്. പലരുടെയും അസ്വസ്ഥത ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ ഒരു ലക്ഷണവുമില്ല. ഇടതുപക്ഷം പേരിനുമാത്രമായി ശോഷിച്ചു. അതിനാല്‍ മോദി വിരുദ്ധതയും, ബി.ജെ.പി വിരുദ്ധതയും മറ്റൊരു രാഷ്ട്രീയമാക്കി പയറ്റുകയാണ്.
ഒരു പ്രതിസന്ധി സൃഷ്ടിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം ഒരു കടലാസ് വിപ്ലവം സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ തിരിക്കുകയാണ്. ബി.ജെ.പിയോടുള്ള ആശയപരമായ അസഹിഷ്ണുതയാണ് ഇത് കാണിക്കുന്നത്. കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വിപ്ലവകാരികളോട് ചോദിക്കാനുള്ളത്, അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ഇവരില്‍ എത്ര പേര്‍ അറസ്റ്റ് വരിച്ചിട്ടുണ്ട്, അല്ലെങ്കില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്, സിഖ് വിരുദ്ധകലാപത്തിലോ, 89 ലെ ഭഗല്‍പൂര്‍ കലാപത്തിലോ ഇവരില്‍ എത്ര പേര്‍ പ്രതികരിച്ചുവെന്നും ജെയ്റ്റിലി ചോദിക്കുന്നു.
News Credits,Mathrubhumi Daily,15/10/2015
No comments:
Post a Comment