ജനീവ : ലോകം ആരാധിക്കുന്ന നേതാക്കന്മാരെ കണ്ടെത്താൻ വേൾഡ് ഇക്കണോമിക് ഫോറം നടത്തിയ സർവേയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ രണ്ട് ഭാരതീയർ ഇടം പിടിച്ചു . ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് ആദ്യ പത്തിലുൾപ്പെട്ടത് . പട്ടികയിൽ മഹാത്മജി നാലാമതെത്തിയപ്പോൾ മോദി പത്താം സ്ഥാനത്താണ് .,br>
ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ നായകൻ നെൽസൺ മണ്ഡേലയാണ് ഒന്നാം സ്ഥാനം നേടിയത് . പോപ്പ് ഫ്രാൻസിസാണ് രണ്ടാമത് . ടെസ് ല മോട്ടോഴ്സ് ചീഫ് എലോൺ മസ്ക് ( 3) , ബിൽ ഗേറ്റ്സ് ( 5) , ബാരക്ക് ഒബാമ (6 ) വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബാർസൺ ( 7 ) , സ്റ്റീവ് ജോബ്സ് (8) , മുഹമ്മദ് യൂനിസ് (9) എന്നിവരാണ് ആദ്യ പത്തിലുൾപ്പെട്ട മറ്റുള്ളവർ .
വേൾഡ് ഇക്കണോമിക് ഫോറത്തിലെ 285 നഗരങ്ങളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത സർവേയാണിത് . ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരായിരുന്നു സർവേയിൽ പങ്കെടുത്തത്.
No comments:
Post a Comment