Monday, October 12, 2015
മാര്‍ക്‌സിസം കാലഹരണപ്പെട്ടുവെന്ന് ചൈനീസ് കരസേന മേധാവി
ബെയ്ജിംഗ്: മാര്‍ക്‌സിസം കാലഹരണപ്പെട്ടതായി ചൈനീസ് കരസേന മേധാവിയുടെ തുറന്നുപറച്ചില്‍. സാമൂഹിക പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിലും പരിഹരിക്കുന്നതിലും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ പൂര്‍ണ്ണ പരാജയമെന്നും ജനറല്‍ ലിയു യാഷു പറഞ്ഞു. പെക്കിങ് സര്‍വ്വകലാശാല സംഘടിപ്പിച്ച അന്താരാഷ്ട്ര മാര്‍ക്‌സിസ്റ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചത് കാലഹരണപ്പെട്ട മാര്‍ക്‌സിയന്‍ തത്വങ്ങളാണ്. വികസിത രാഷ്ട്രങ്ങള്‍ ഇരട്ട അക്ക വളര്‍ച്ചാനിരക്കിന്റെ കണക്കുകള്‍ കരസ്ഥമാക്കി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ചൈനയുടെ വളര്‍ച്ചാ നിരക്ക് 7 ശതമാനത്തില്‍ ചുറ്റിത്തിരിയുന്നത് ഇതിനുദാഹരണമാണ്. ഒരു തത്വശാസ്ത്രത്തെ മറ്റൊന്ന് കൊണ്ട് നശിപ്പിക്കുക അസാധ്യമാണ്. എന്നാല്‍ ഏതൊരു തത്വശാസ്ത്രത്തെയും തകര്‍ക്കാന്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കരുത്തുണ്ടെന്ന് ലിയു യാഷു പറഞ്ഞു.
ചൈനയിലെ മാറുന്ന സാമൂഹിക അന്തരീക്ഷത്തില്‍ കാലഹരണപ്പെട്ട മാര്‍ക്‌സിയന്‍ ആദര്‍ശങ്ങള്‍ അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ലെന്നും ചൈനീസ് പട്ടാള മേധാവി അഭിപ്രായപ്പെട്ടു. ഇടത് ദര്‍ശനങ്ങളുടെ വേരോട്ടം വര്‍ദ്ധിപ്പിക്കുന്നതിനായി ചൈന സംഘടിപ്പിച്ച ആദ്യ അന്താരാഷ്ട്ര മാര്‍ക്‌സിസ്റ്റ് സമ്മേളനത്തില്‍ 20 രാജ്യങ്ങളില്‍ നിന്നെത്തിയ നാനൂറിലധികം വിദഗ്ദരുടെ മുന്നിലായിരുന്നു ജനറല്‍ ലിയു യാഷു കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞത്.
മാര്‍ക്‌സിസവും മനുഷ്യരാശിയുടെ വികസനവുമെന്നതായിരുന്നു സമ്മേളന പ്രമേയം. ചൈനയില്‍ യുവാക്കള്‍ക്കിടയില്‍ കമ്മ്യൂണിസത്തോടുള്ള താല്‍പര്യക്കുറവ് തിരിച്ചറിഞ്ഞ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ്് ചൈനയെ ഇരുത്തി ചിന്തിപ്പിക്കുന്ന ജനറല്‍ ലിയു യാഷുവിന്റെ വാക്കുകള്‍.
News Credits,JanamTv News
Subscribe to:
Post Comments (Atom)
No comments:
Post a Comment