ആലപ്പുഴ : ആരോപണ പ്രത്യാരോപണങ്ങളുമായി സി പി എം എസ് എൻ ഡി പി പോര് മുറുകുന്നു . വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തി . പാർട്ടിക്ക് വേണ്ടി തന്റെയടുത്ത് പണം പിരിക്കാനെത്തിയ കാര്യം അച്യുതാനന്ദൻ മറക്കരുതെന്ന് വെള്ളാപ്പള്ളിയും തിരിച്ചടിച്ചു.
വെള്ളാപ്പള്ളിക്ക് കള്ളപ്പണമുണ്ടെന്നാണ് അച്യുതാനന്ദന്റെ ആരോപണം .എസ് എൻ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 100 കോടി രൂപ വെള്ളാപ്പള്ളി നടേശൻ കോഴ വാങ്ങിയതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു .എസ് എൻ ട്രസ്റ്റിലെ നിയമനങ്ങൾക്കാണ് വെള്ളാപ്പള്ളി നടേശൻ കോഴ വാങ്ങിയത്. കോളേജുകൾക്ക് പേരിടുമ്പോൾ വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ ഗുരുവിന്റെ സ്ഥാനത്ത് സ്വന്തം പേരിടുകയാണ് .
സ്വിസ് ബാങ്കിലുള്ള കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിൽ വെള്ളാപ്പള്ളി വിറളിപൂണ്ടിരിക്കുകയാണെന്നും വി.എസ് ആരോപിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങരയിൽ സി.പി.എം സംഘടിപ്പിച്ച വർഗീയ വിരുദ്ധ സെമിനാറിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
തനിക്ക് കള്ളപ്പണമുണ്ടെന്ന് വി.എസ്. തെളിയിച്ചാൽ പണി നിർത്താമെന്ന് വി എസിന് മറുപടിയായി വെള്ളാപ്പള്ളി പ്രഖ്യാപിച്ചു . പാർട്ടിക്ക് വേണ്ടി പണം പിരിക്കാൻ വി.എസ് തന്നെ സമീപിച്ച കാര്യം മറക്കരുത്. കൂടുതൽ പറഞ്ഞാൽ തനിക്ക് അക്കാര്യങ്ങളൊക്കെ വെളിപ്പെടുത്തേണ്ടി വരുമെന്നും വെള്ളാപ്പള്ളി ഡൽഹിയിൽ പറഞ്ഞു.
ശ്രീനാരായണ ഗുരുദേവനെ കുരിശിൽ തറച്ചും കഴുത്തിൽ കുടുക്കിട്ടും ചിത്രീകരിച്ച് സി പി എം റാലി നടത്തിയതോടെയാണ് എസ് എൻ ഡി പി - സി പി എം പോര് മൂർച്ഛിച്ചത് . ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു ഭാഗത്തെയും നേതാക്കൾ രംഗത്തെത്തി . വെള്ളാപ്പള്ളി നടേശൻ ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതാണ് സി പി എമ്മിനെ ചൊടിപ്പിത് . ഗുരുദേവനെ കുരിശിൽ തറച്ച് നടത്തിയ പ്രതിഷേധം ഇതിനു മറുപടിയായിട്ടായിരുന്നു .
News Credits JanamTv News,30th of September 2015
Wednesday, September 30, 2015
ഭൂമി തട്ടിപ്പ് : ബിഷപ്പ് കെ പി യോഹന്നാനെതിരെ കേസ്
തിരുവനന്തപുരം : ബിലീവേഴ്സ് ചര്‍ച്ച് ബിഷപ്പ് ഡോ.കെ.പി. യോഹന്നാന് കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിലെ രണ്ടായിരത്തി ഇരുന്നൂറ്റി അറുപത്തിമുന്നേക്കര്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തു. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശംവെച്ചതിന് ബിഷപ്പിനെതിരെ എരുമേലി പോലീസ് കേസെടുത്തു.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി തെക്ക് മണിമല വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ബിഷപ്പ് യോഹന്നാന് അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രിട്ടീഷുകാരനായ ജോണ്‍ മാക്കന് എന്ന സായിപ്പ് ഹിന്ദുമലയര വിഭാഗക്കാരായ താമസക്കാരെ കുടിയിറക്കി ഈ ഭൂമി സ്വന്തമാക്കുകയായിരുന്നു.
1947 നു ശേഷം വിദേശ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ ഭൂമി കൈവശം വെക്കാനോ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ അധികാരമില്ലെന്നിരിക്കെ യോഹന്നാന് എങ്ങനെ ഇത് തട്ടിയെടുത്തുവെന്നതില്‍ അവ്യക്തത നിലനില്ക്കുന്നു. ബി.സി. ചെറുവള്ളി എസ്റ്റേറ്റ് എന്ന പേരില്‍ ഈ ഭൂമിയില്‍ റബ്ബര്‍ കൃഷി നടത്തുകയാണ് യോഹന്നാന്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന് സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഈ ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുത്ത് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും യോഹന്നാന് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമയായി തുടരുകയാണ്.
1957 ലെ ഭൂസംരക്ഷണ നിയമപ്രകാരം 7 വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ ഭൂമി കൈവശം വെയ്ക്കുന്നത് കുറ്റകരമാണ്. 5 വര്‍ഷം മുതല്‍ 7 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വെയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും സര്‍ക്കാരില്‍ അറിയിക്കാതെ മറച്ചുവെക്കുന്ന ഉദ്യോഗസ്ഥന്മാര്ക്കും 3 മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. അനധികൃതമായി കൈവശംവെയ്ക്കുന്ന സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ശിക്ഷാര്‍ഹമാണ്. ഈ മാസം 15 ാം തീയതിയാണ് എരുമേലി പോലീസ് സ്റ്റേഷനില്‍ യോഹന്നാനെതിരെ കേസെടുത്തത്.
News Credits,Janamtv News30th of September 2015,

Sunday, September 13, 2015
ജെഎന്‍യുവില്‍ എബിവിപിയുടെ തിരിച്ചുവരവ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിയുടെ തിരിച്ചുവരവ്. ഇടത് വിദ്യാര്‍ഥി സംഘടനകളുടെ കോട്ടയായിരുന്ന ജെഎന്‍യുവില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തിനൊപ്പം എട്ട് കൗണ്‍സിലര്‍ സീറ്റുകളും എബിവിപി സ്വന്തമാക്കി.
സൗരഭ് ശര്‍മയാണ് ജോയിന്റ് സെക്രട്ടറിയായി വിജയിച്ചത്. 14 വര്‍ഷത്തിനുളളില്‍ ആദ്യമായിട്ടാണ് സര്‍വ്വകലാശാല യൂണിയന്റെ നിര്‍ണായക സ്ഥാനങ്ങളിലേക്ക് എബിവിപി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. തീവ്ര ഇടത് വിദ്യാര്‍ഥി സംഘടനയായ ഐസയ്ക്ക് കനത്ത തിരിച്ചടിയാണ് ഇക്കുറിയും നേരിടേണ്ടി വന്നത്.
എഐഎസ്എഫ് സ്ഥാനാര്‍ഥി കനയ്യ കുമാറാണ് യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഐസയുടെ വിജയ് കുമാറിനെ 67 വോട്ടുകള്‍ക്കാണ് കനയ്യ കുമാര്‍ പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി ഐസയുടെ ഷെഹ് ല റഷീദ് ഷോറയും ജനറല്‍ സെക്രട്ടറിയായി രമ നാഗയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ഡല്‍ഹി സര്‍വ്വകലാശാലയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും എബിവിപി തകര്‍പ്പന്‍ ജയം നേടിയിരുന്നു.
വെള്ളിയാഴ്ചയാണ് ജെഎന്‍യുവില്‍ തെരഞ്ഞെടുപ്പ് നടന്നത്. 22 പേരായിരുന്നു പ്രധാന പാനലില്‍ മത്സരത്തിന് ഉണ്ടായിരുന്നത്. കൗണ്‍സിലര്‍ പദവിയിലേക്ക് 83 പേരും മത്സരിച്ചു. 31 കൗണ്‍സിലര്‍മാരെയാണ് തെരഞ്ഞെടുത്തത്
News Credits Janamtv

തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ഗുരുപ്രതിമ തകര്‍ത്തത് സിപിഎമ്മുകാര്‍ തന്നെയെന്ന് നാട്ടുകാര്‍
തലശ്ശേരി: തലശ്ശേറി നങ്ങാറത്ത് പീടികയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തത് സിപിഎമ്മുകാര്‍ തന്നെയാണെന്ന് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തല്‍. ശ്രീമുദ്ര സാംസ്കാരികവേദി ഓഫീസില്‍ നിന്ന് പുലര്‍ച്ചെ ഗുരുദേവ പ്രതിമയുമായി സി.പി.എം പ്രാദേശിക നേതാവ് പുറത്തേക്ക് പോകുന്നത് കണ്ട കൊമ്മല്‍വയല്‍ സ്വദേശിയായ സ്ത്രീയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു.
പാര്‍ട്ടിയുടെ സ്വാധീന മേഖലയില്‍ താമസിക്കുന്ന ഇവര്‍ പാര്‍ട്ടിക്കാരെ ഭയന്നാണ് പരസ്യമായി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മടിക്കുന്നത്. സംഭവത്തിന്റെ ഗൂഢാലോചനയ്ക്കും ദൃക്സാക്ഷികള്‍ ഉണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന് പിറ്റേന്ന് രാവിലെ 8.30ന് സിപിഎം പൊലീസിന് നല്കിയ പരാതിയില്‍ കൊടിമരവും സ്തൂപവും തകര്‍ത്തതായി മാത്രമേപറയുന്നുള്ളു. പിന്നീട് 10 മണിയോടെ കോടിയേരി ബാലകൃഷ്ണന്, എ.എന്‍ ഷംസീര്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തിയ ശേഷമാണ് ഗുരുപ്രതിമ തകര്‍ത്തതായി മറ്റൊരു പരാതി നല്‍കിയത്.
സി.പി.എം നേതൃത്വത്തിലുള്ള സാംസ്കാരികവേദിയുടെ ഓഫീസിലെ ഫ്രീസര്‍ വെയ്ക്കുന്ന മുറിയില്‍ അലക്ഷ്യമായി ഇട്ടിരുന്ന പ്രതിമയാണിത്. ഇതിനുളളില്‍ കടന്നിട്ടുള്ള നാട്ടുകാര്‍ ഇത് കണ്ടിട്ടുമുണ്ട്. ചതയദിനാഘോഷത്തിന് ഉപയോഗിക്കുന്ന പ്രതിമ പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് മാറ്റി, പകരം ഓഫീസിലുണ്ടായിരുന്ന പഴയ പ്രതിമ എടുത്ത് തകര്‍ത്ത ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് വിവരം.
ശ്രീമുദ്ര സാംസ്കാരികവേദിയുടെ ഓഫീസിലെ ജനലുകളും ഓഫീസിന് പുറത്തുണ്ടായിരുന്ന കൊടിമരവും സ്തൂപവും തകര്‍ത്തതിന്റെ പേരില്‍ പത്ത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇവരില്‍ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ മറവില്‍ പ്രതിമ തകര്‍ത്തത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണെന്ന് സിപിഎം പ്രചരിപ്പിക്കുകയായിരുന്നു.
news Credits: Janamtv

Thursday, September 10, 2015
സിപിഎം താലിബാനിസ്റ്റുകള്‍ക്ക് തുല്യമെന്ന് വെള്ളാപ്പള്ളി നടേശന്
കൊല്ലം: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം നടത്തിയ ഗുരുനിന്ദയ്ക്കെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കൊല്ലത്ത് എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനിടെയാണ് സിപിഎമ്മിനെതിരായ വെള്ളാപ്പള്ളി നടേശന്റെ രൂക്ഷ വിമര്‍ശനം.
ഗുരുദേവന്റെ കഴുത്തില്‍ കുരുക്ക് മുറുക്കുക വഴി സിപിഎം താലിബാനിസ്റ്റുകള്‍ക്ക് തുല്യമായി മാറി. ഈഴവ സമൂഹത്തെ മുഴുവന്‍ കൊന്നൊടുക്കുമെന്ന സന്ദേശമാണ് ഇതിലൂടെ സിപിഎം നല്‍കിയതെന്നും അദ്ദാഹം പറഞ്ഞു.
ഗുരുദേവനെ കുരിശിലേറ്റിയതിലൂടെ ഒപ്പമുണ്ടായിരുന്ന യൂദാസുകളെ ഈഴവ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതില്‍പ്പരം നിന്ദ്യമായ പ്രവൃത്തി ഈഴവ സമൂഹത്തോട് പാര്‍ട്ടിക്ക് ചെയ്യാനില്ല. ക്രിസ്തുവിനെയോ, ലെനിനെയോ, മാര്‍ക്സിനേയോ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുരിശിലേറ്റാന്‍ സിപിഎം തയ്യാറാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതില്‍ ഇനി വൈകില്ലെന്ന് വ്യക്തമാക്കിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ബിജെപിയുടെ വളര്‍ച്ചയും എസ്എന്‍ഡിപിയുമായുള്ള അടുപ്പവും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 'നിങ്ങള്‍ എഴുതി വച്ചോളൂ, അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നിരിക്കും' എന്നായിരുന്നു മറുപടി.
ഗുരുനിന്ദ ഒരിക്കലും അംഗീകരിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ഗുരുനിന്ദ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗവും ശിവഗിരി മഠവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും ഗുരുനിന്ദയ്ക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവനെ നിന്ദിച്ച സംഭവം ശരിയല്ലെന്ന് തന്റേടത്തോടെ ശക്തമായി പറയാനുള്ള ആര്‍ജ്ജവമാണ് സിപിഎം നേതൃത്വം കാണിക്കേണ്ടത്. ഞങ്ങള്‍ തെറ്റ് കാണിച്ചാല്‍ എകെജി സെന്ററില്‍ പോയി മാപ്പ് പറയാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഭവത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കാന്‍ പോലും സിപിഎം തയ്യാറായിട്ടില്ല. നല്ല വാക്കു പറഞ്ഞിരുന്നെങ്കില്‍ സ്വീകരിച്ചേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരനും പ്രതികരിക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ കലക്കവെളളത്തില്‍ മീന്‍പിടിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
News Credit JanamTv 9th Sep 2015

Wednesday, September 2, 2015
വനിതകളുടെ പ്രസവ അവധി എട്ട് മാസമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി: വനിതാ ജീവനക്കാർക്കു പ്രസവാവധി എട്ടു മാസമാക്കാൻ കേന്ദ്രസർക്കാർ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഇതുസംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കി. നിലവിലുള്ള 180 ദിവസത്തെ പ്രസവാവധിയാണ് 240 ദിവസമായിട്ടാണ് ഉടന്‍ വര്‍ദ്ധിപ്പിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വിവിധ വനിത സംഘടനകള്‍ പ്രസവാവധി സംബന്ധിച്ച വിഷയത്തില്‍ നിവേദനം നല്‍കിയിരുന്നു. നിലവിലുള്ള അവധിയ്ക്ക് പുറമേ ശമ്പള രഹിത അവധി രണ്ട് മാസത്തേയ്ക്ക് അനുവദിയ്ക്കണമെന്ന ആവശ്യമാണ് വനിത സംഘടനകള്‍ ഉന്നയിച്ചിരുന്നത്. നിവേദനം പരിഗണിച്ച പ്രധാനമന്ത്രി പ്രസവാവധി ആറ് മാസത്തില്‍ നിന്ന് എട്ട് മാസമായി വര്‍ദ്ധിപ്പിയ്ക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കാന്‍ വനിത ശിശു ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. എറെ ശ്രദ്ധേയം അധികമായി അനുവദിയ്ക്കുന്ന പ്രസവ അവധിയും ശമ്പളത്തോട് കൂടി നല്‍കാനാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച കരട് വിജ്ഞാപനം ബുധനാഴ്ച വനിത ശിശുക്ഷേമ മന്ത്രി പ്രധാനമന്ത്രിയ്ക്ക് കൈമാറി.
നിലവിലുള്ള സാഹചര്യത്തില്‍ പ്രസവാവധിയുടെ കാലവധി നീട്ടാൻ 1961-ലെ മറ്റേർണിറ്റി ബെനിഫിറ്റ് ആക്ടിൽ ഭേദഗതി വരുത്തണം. ഇതിനാവശ്യമായ നടപടി സ്വീകരിച്ച് ഉടന്‍ വിജ്ഞാപനം ഇറക്കാന്‍ ക്യാബിനെറ്റ് സെക്രട്ടറിയോട് പ്രധാനമന്ത്രി ബുധനാഴ്ച തന്നെ നിര്‍ദ്ദേശിക്കുകയും ചെയ്തു. പ്രസവാവധി രണ്ടു ഭാഗമായി എട്ടു മാസമാക്കണമെന്നാണു നിർദേശം – പ്രസവത്തിനു മുൻപ് ഒരു മാസവും അതിനുശേഷം ഏഴു മാസവും എന്ന രീതിയിലാണ് പുതിയ നിര്‍ദ്ദേശം.
Subscribe to:
Posts (Atom)