Wednesday, September 2, 2015
വനിതകളുടെ പ്രസവ അവധി എട്ട് മാസമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി: വനിതാ ജീവനക്കാർക്കു പ്രസവാവധി എട്ടു മാസമാക്കാൻ കേന്ദ്രസർക്കാർ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഇതുസംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കി. നിലവിലുള്ള 180 ദിവസത്തെ പ്രസവാവധിയാണ് 240 ദിവസമായിട്ടാണ് ഉടന്‍ വര്‍ദ്ധിപ്പിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വിവിധ വനിത സംഘടനകള്‍ പ്രസവാവധി സംബന്ധിച്ച വിഷയത്തില്‍ നിവേദനം നല്‍കിയിരുന്നു. നിലവിലുള്ള അവധിയ്ക്ക് പുറമേ ശമ്പള രഹിത അവധി രണ്ട് മാസത്തേയ്ക്ക് അനുവദിയ്ക്കണമെന്ന ആവശ്യമാണ് വനിത സംഘടനകള്‍ ഉന്നയിച്ചിരുന്നത്. നിവേദനം പരിഗണിച്ച പ്രധാനമന്ത്രി പ്രസവാവധി ആറ് മാസത്തില്‍ നിന്ന് എട്ട് മാസമായി വര്‍ദ്ധിപ്പിയ്ക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കാന്‍ വനിത ശിശു ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. എറെ ശ്രദ്ധേയം അധികമായി അനുവദിയ്ക്കുന്ന പ്രസവ അവധിയും ശമ്പളത്തോട് കൂടി നല്‍കാനാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച കരട് വിജ്ഞാപനം ബുധനാഴ്ച വനിത ശിശുക്ഷേമ മന്ത്രി പ്രധാനമന്ത്രിയ്ക്ക് കൈമാറി.
നിലവിലുള്ള സാഹചര്യത്തില്‍ പ്രസവാവധിയുടെ കാലവധി നീട്ടാൻ 1961-ലെ മറ്റേർണിറ്റി ബെനിഫിറ്റ് ആക്ടിൽ ഭേദഗതി വരുത്തണം. ഇതിനാവശ്യമായ നടപടി സ്വീകരിച്ച് ഉടന്‍ വിജ്ഞാപനം ഇറക്കാന്‍ ക്യാബിനെറ്റ് സെക്രട്ടറിയോട് പ്രധാനമന്ത്രി ബുധനാഴ്ച തന്നെ നിര്‍ദ്ദേശിക്കുകയും ചെയ്തു. പ്രസവാവധി രണ്ടു ഭാഗമായി എട്ടു മാസമാക്കണമെന്നാണു നിർദേശം – പ്രസവത്തിനു മുൻപ് ഒരു മാസവും അതിനുശേഷം ഏഴു മാസവും എന്ന രീതിയിലാണ് പുതിയ നിര്‍ദ്ദേശം.
Subscribe to:
Post Comments (Atom)
No comments:
Post a Comment