കൊല്ലം: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം നടത്തിയ ഗുരുനിന്ദയ്‌ക്കെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊല്ലത്ത് എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനിടെയാണ് സിപിഎമ്മിനെതിരായ വെള്ളാപ്പള്ളി നടേശന്റെ രൂക്ഷ വിമര്‍ശനം.
ഗുരുദേവന്റെ കഴുത്തില്‍ കുരുക്ക് മുറുക്കുക വഴി സിപിഎം താലിബാനിസ്റ്റുകള്‍ക്ക് തുല്യമായി മാറി. ഈഴവ സമൂഹത്തെ മുഴുവന്‍ കൊന്നൊടുക്കുമെന്ന സന്ദേശമാണ് ഇതിലൂടെ സിപിഎം നല്‍കിയതെന്നും അദ്ദാഹം പറഞ്ഞു.
ഗുരുദേവനെ കുരിശിലേറ്റിയതിലൂടെ ഒപ്പമുണ്ടായിരുന്ന യൂദാസുകളെ ഈഴവ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതില്‍പ്പരം നിന്ദ്യമായ പ്രവൃത്തി ഈഴവ സമൂഹത്തോട് പാര്‍ട്ടിക്ക് ചെയ്യാനില്ല. ക്രിസ്തുവിനെയോ, ലെനിനെയോ, മാര്‍ക്‌സിനേയോ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുരിശിലേറ്റാന്‍ സിപിഎം തയ്യാറാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതില്‍ ഇനി വൈകില്ലെന്ന് വ്യക്തമാക്കിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ബിജെപിയുടെ വളര്‍ച്ചയും എസ്എന്‍ഡിപിയുമായുള്ള അടുപ്പവും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 'നിങ്ങള്‍ എഴുതി വച്ചോളൂ, അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നിരിക്കും' എന്നായിരുന്നു മറുപടി.
ഗുരുനിന്ദ ഒരിക്കലും അംഗീകരിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ഗുരുനിന്ദ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗവും ശിവഗിരി മഠവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും ഗുരുനിന്ദയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവനെ നിന്ദിച്ച സംഭവം ശരിയല്ലെന്ന് തന്റേടത്തോടെ ശക്തമായി പറയാനുള്ള ആര്‍ജ്ജവമാണ് സിപിഎം നേതൃത്വം കാണിക്കേണ്ടത്. ഞങ്ങള്‍ തെറ്റ് കാണിച്ചാല്‍ എകെജി സെന്ററില്‍ പോയി മാപ്പ് പറയാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഭവത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കാന്‍ പോലും സിപിഎം തയ്യാറായിട്ടില്ല. നല്ല വാക്കു പറഞ്ഞിരുന്നെങ്കില്‍ സ്വീകരിച്ചേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരനും പ്രതികരിക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ കലക്കവെളളത്തില്‍ മീന്‍പിടിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
News Credit JanamTv 9th Sep 2015
No comments:
Post a Comment