കോട്ടയം: നരേന്ദ്രമോഡി അധികാരത്തിലെത്തിയാല്‍ രാജ്യം മുടിയില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അദ്ദേഹം മോഡിയെ പിന്തുണച്ചത്.
ബി.ജെ.പിക്ക് ഇപ്പോള്‍ ഹിന്ദുത്വമുഖമില്ല. മോഡിക്ക് ഇത്രയും പ്രചാരം നല്‍കിയത് ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവരുടെ കൊള്ളരുതായ്‌മയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയുണ്ടാകും. കേന്ദ്രഭരണം പരാജയമാണെന്ന തോന്നല്‍ ജനത്തിനുണ്ട്.
കോണ്‍ഗ്രസ് ഭരണം ഒരുവഴിക്കും പാര്‍ട്ടി മറ്റൊരു വഴിക്കുമാണ്. ഹിന്ദുക്കളെ പരസ്‌പരം തല്ലിക്കാനുള്ള അടവുനയമാണ് സര്‍ക്കാരിന്റേത്. പി.സി. ജോര്‍ജ് പറയുന്നതു മുഴുവനും ശരിയാണ്. എന്നാല്‍ ഭരണത്തിലിരുന്നുകൊണ്ട് പ്രതിപക്ഷത്തിന്റെ രീതിയില്‍ സംസാരിക്കുന്നതു ശരിയല്ല. സര്‍ക്കാരിനു കൂട്ടുത്തരവാദിത്തം നഷ്‌ടമായിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
News Credits Mangalam Daily,December 30, 2013
Monday, December 30, 2013
Monday, December 16, 2013
Narendra Modi condoles passing away of High Highness Late Utradam Thirunal Marthanda Varma
The NDA’s PM candidate Shri Narendra Modi condoled the passing away of the Maharaja of Travancore, His Highness Late Utradam Thirunal Marthanda Varma. Shri Narendra Modi spoke to the family of the deceased Maharaja and offered his condolences.
In a statement, Shri Modi described His Highness Late Utradam Thirunal Marthanda Varma as a person of simple living and high thinking. Shri Modi recalled his visit to Kerala during which he met the late Maharaja. Shri Modi said that he was impressed with the late Maharaja’s devotion and attachment to the Shri Padmanabha Temple.
Shri Modi said that His Highness Late Utradam Thirunal Marthanda Varma gave a sense of pride to all Keralites and that Keralites have lost a father figure who understood the problems of the common people.
Earlier, Shri Narendra Modi Tweeted on the demise of the Late Maharaja, noting his tremendous contribution in strengthening culture. Shri Modi also wrote that the Late Maharaja was a kind, warm and erudite personality.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ (91) നാടുനീങ്ങി
തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജവംശത്തിലെ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ (91) നാടുനീങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.20 ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലായിരുന്നു വിയോഗം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം ആറു മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭൗതികദേഹം രാവിലെ മുതല്‍ കോട്ടയ്ക്കകം ലെവി ഹാളില്‍ പൊതുര്‍ശനത്തിന് വച്ചിരിക്കുകയാണ്. 2.30 വരെ പൊതുദര്‍ശനം തുടരും. സൂര്യസ്തമയത്തിനു മുന്‍പ് ഓടെ കവടിയാര്‍ കൊട്ടാരത്തില്‍ സംസ്‌കാരം നടക്കും. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ കാരണവരും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരിയുമായിരുന്നു. പട്ടം പാലസില്‍ (തുളസി ഹില്‍ പാലസ്) ആയിരുന്നു ഇത്രാടം തിരുനാളിന്റെ താമസം.
മരണസമയത്ത് മകള്‍ പാര്‍വതീവര്‍മ്മ, മകന്‍ പത്മനാഭവര്‍മ്മ പൂയം തിരുനാള്‍ ഗൗരി പാര്‍വതീ ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായി, മൂലം തിരുനാള്‍ രാമവര്‍മ (അടുത്ത അനന്തരാവകാശി) തുടങ്ങി കുടുംബാംഗങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നു. കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയാണ് സഹോദരി. 2005ല്‍ പരേതയായ രാധാദേവിയാണ് ഭാര്യ. ലഫ്.കേണല്‍ കൃഷ്ണ ഗോപിനാഥന്റെ മകളായിരുന്നു രാധാദേവി.
തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനാണ് ഉത്രാടം തിരുനാള്‍. ഇളയരാജാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നു. 1922 മാര്‍ച്ച് 22ന് (മീനമാസത്തിലെ ഉത്രാടം നാള്‍)തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍ മഹാറാണി സേതു പാര്‍വ്വതി ഭായിയുടെയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മ്മ കോച്ചുകോയിക്കല്‍ തമ്പരാന്റെയും മകനായി ജനനം. രണ്ടാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം മദ്രാസിലേക്ക് താമസം മാറ്റി. അഞ്ചാം വയസ്സില്‍ വിദ്യാരംഭം. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം പ്ലൈമൗണ്ട് കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഇംണ്ടിലേക്ക് പോയി. പഠനശേഷം 1956ല്‍ ബംഗലൂരുവില്‍ വ്യവസായ സ്ഥാപനം തുടര്‍ന്നി. പിന്നീട് വളരെക്കാലം ബംഗലൂരുവിലായിരുന്നു താമസം. 1991ല്‍ ചിത്തിര തിരുനാള്‍ നാടുനീങ്ങിയതോടെ തിരുവനന്തപുരത്തേക്ക് താമസം മാറ്റി.
വിദ്യാഭ്യാസ കാലത്തും തുടര്‍ന്നും കൊട്ടാരത്തിലെ മുറജപങ്ങളും മുറയ്ക്ക് നടന്നു. കായികരംഗത്തും കുതിരസവാരിയിലും യാത്രയിലും ഫൊട്ടോഗ്രഫിയിലും ഏറെ തത്പരനായിരുന്നു ഉത്രാടം തിരുനാള്‍. ലോകയാത്രകളിലുടനീളം ചിത്രങ്ങള്‍ ഒപ്പിയെടുത്തു. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ചരിത്രമുഹൂര്‍ത്തങ്ങളും ആകാശകാഴ്ചകളും അദ്ദേഹത്തിന്റെ ചിത്ര ശേഖരത്തിലുണ്ട്. ശ്രീപത്മനാഭന്റെ ദാസനായ അദ്ദേഹം ആരോഗ്യം അനുവദിക്കുന്നതുവരെ ക്ഷേത്രദര്‍ശനംമുടക്കിയിരുന്നില്ല. ശ്രീപത്മനാഭയെ കണ്ടശേഷമായിരുന്നു ജലപാനം പോലും. ശംഖുമുരദയുള്ള കാറില്‍ ശ്രീപത്മനാഭനെ വണങ്ങാനുള്ള ബെന്‍സ് കാറിലെ അദ്ദേഹത്തിന്റെ യാത്ര തലസ്ഥാന നഗരത്തിലെ പതിവ് കാഴ്ചയായിരുന്നു. പ്രൗഡോജ്വലമായ ആ യാത്ര ഇനി തലസ്ഥാനവാസികള്‍ക്ക് നിറമുള്ള ഓര്‍മ്മയാകും. കഴിഞ്ഞ വര്‍ഷം നവതിയാഘോഷത്തിന് സമ്മാനമായി ലഭിച്ച റോല്‍സ് റോയ്‌സ് കാറില്‍ അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിന് എത്തിയെങ്കിലും ആ കാര്‍ പിന്നീട് ഉടമയ്ക്കു തന്നെ മടക്കി നല്‍കി.
രാജഭരണത്തിന്റെയും ബ്രീട്ടീഷ് കോളനി വാഴ്ചയുടെയും ജനാധിപത്യത്തിന്റെയും ഭരണാനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു. യൗവനകാലത്ത് കോളനിവാഴ്ച അവസാനിച്ച് നാട് ജനാധിപത്യത്തിലേക്കും കടന്നപ്പോഴും പിന്നീട് രാജഭരണത്തിന് പ്രസക്തി നഷ്ടപ്പെട്ടപ്പോഴും അദ്ദേഹം എല്ലാത്തിനും സാക്ഷിയായി. വോട്ട് ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും ജനാധിപതര്യത്തെ തള്ളിപ്പറഞ്ഞില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേക ആഭിമുഖ്യം കാട്ടാനോ ആരെയെങ്കിലും തള്ളിപ്പറയാനോ അദ്ദേഹം തയ്യാറായില്ല. തന്നെ കാണാനെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ രാജകീയമായി തന്നെ അദ്ദേഹം സ്വീകരിച്ചു. നവംബര്‍ 11ന് കേരള സന്ദര്‍ശനത്തിനെത്തിയ ചാള്‍സ് രാജകുമാരനുമായി അനാരോഗ്യങ്ങള്‍ മാറ്റിവച്ച് കൊച്ചിയില്‍ എത്തി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച ചരിത്രത്തിന്റെ ഓര്‍മ്മപുതുക്കലായിരുന്നു. കൂടിക്കാഴ്ചയില്‍ തിരുവിതാംകൂര്‍ പവന്‍ ചാള്‍സിന് സമ്മാനിക്കാനും അദ്ദേഹം പറന്നില്ല.
എളിമയുടെയും പാണ്ഡിത്യത്തിന്റെയും പ്രതീകമായിരുന്ന ഉത്രാടം തിരുനാള്‍ നാടുനീങ്ങിയതോടെ രാജവംശത്തിലെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. 'തൃപ്പടിദാനം' അദ്ദേഹത്തിന്റെ ആത്മകഥയാണ്. 2010 ജുണില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ കുറിച്ച് ലോകമറിഞ്ഞതോടെയാണ് ചേരവംശത്തിലെ അന്‍പത്തിയഞ്ചാമത് ശ്രീപത്മനാഭ ദാസനായ അദ്ദേഹത്തിന്റെ മഹത്വം ലോകമെമ്പാടും അറിയപ്പെട്ടത്.
Reports Mangalam Daily,December 16, 2013
Reports Mangalam Daily,December 16, 2013
Saturday, December 14, 2013
അരയ്‌ക്കുതാഴെ തളര്‍ന്ന കുട്ടികളുടെ അച്‌ഛന്‍ മുഖ്യമന്ത്രിയെ കാണാനാകാതെ തൂങ്ങിമരിച്ചു
അഞ്ചല്‍ (കൊല്ലം): അരയ്‌ക്കുതാഴെ തളര്‍ന്ന രണ്ട് ആണ്‍മക്കളെ ചുമലേറ്റി ജനസമ്പര്‍ക്കപരിപാടിക്കെത്തിയ ഗൃഹനാഥന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്ത നിരാശയില്‍ ജീവനൊടുക്കി. അഞ്ചല്‍, തോയിത്തല ശ്രീദേവിമന്ദിരത്തില്‍ സുശീലനാ(47)ണു മക്കള്‍ക്കു ചികിത്സാസഹായം ലഭിക്കാത്തതില്‍ മനംനൊന്ത് വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചത്. സുശീലന്റെ മരണത്തോടെ ഭാര്യയും കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനാവാത്ത രണ്ടു മക്കളും അനാഥരായി.
മൂത്തമകന്‍ അതുലിന് എട്ടുവയസുള്ളപ്പോഴാണ് അപൂര്‍വരോഗം പിടിപെട്ടത്. അരയ്‌ക്കുതാഴെ പൂര്‍ണമായി തളര്‍ന്നതിനേത്തുടര്‍ന്നു നിരവധി ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇളയകുട്ടി അഖിലിനും എട്ടുവയസായപ്പോള്‍ ഇതേ രോഗം പിടിപെട്ടു. ശയ്യാവലംബികളായ മക്കളെ കണ്ണിലെണ്ണയൊഴിച്ചു ശുശ്രൂഷിച്ചിരുന്നതു സുശീലനാണ്. ഭാര്യ കശുവണ്ടി ഫാക്‌ടറിയില്‍ ജോലിചെയ്‌താണു കുടുംബം പുലര്‍ത്തിയിരുന്നത്.
ഭാര്യക്കു ജോലിയില്ലാത്തപ്പോള്‍ സുശീലനും കൂലിപ്പണിക്കു പോയിരുന്നു. സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിനാല്‍ ബി.ആര്‍.സിയില്‍നിന്ന് അധ്യാപകര്‍ വീട്ടിലെത്തിയാണു കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഇരുവരും പഠിക്കാന്‍ സമര്‍ഥരായിരുന്നു. പ്രതിസന്ധികള്‍ തരണം ചെയ്‌ത് അതുല്‍ 10-ാം ക്ലാസ് വരെയെത്തി, അഖില്‍ ഏഴിലും. മക്കളുടെ ചികിത്സക്കായി ആകെയുള്ള 10 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി. ഒരുപാടു പണം ചെലവഴിച്ച് കടത്തിലായി.
മക്കളുടെ ചികിത്സയ്‌ക്കു മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണു ജനസമ്പര്‍ക്കപരിപാടിയെക്കുറിച്ച് അറിഞ്ഞത്. മുമ്പ് അപേക്ഷിച്ചവര്‍ക്കുപുറമേ പുതുതായി നല്‍കുന്ന അപേക്ഷകളും പരിഗണിക്കുമെന്നറിഞ്ഞ് ഒരു പ്രാദേശികനേതാവിനൊപ്പം 12-നു രാവിലെ ജനസമ്പര്‍ക്കപരിപാടി നടക്കുന്ന കൊല്ലത്ത് രണ്ടുമക്കളുമൊത്ത് എത്തി. വന്‍ജനക്കൂട്ടത്തിനിടെ അര്‍ധരാത്രിവരെ കാത്തിരുന്നിട്ടും മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ നല്‍കാനായില്ല. ഒടുവില്‍ പ്രാദേശികനേതാവു മുഖേന അപേക്ഷ മുഖ്യമന്ത്രിയുടെ പി.എയെ ഏല്‍പ്പിച്ചു മടങ്ങി.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ വീട്ടിലെത്തിയ സുശീലന്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിലുള്ള കടുത്ത നിരാശ ഭാര്യയോടു പ്രകടിപ്പിച്ചു. സന്ധ്യയോടെ പുറത്തിറങ്ങിയ സുശീലനെ പിന്നീട് റബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
എന്നാല്‍, സുശീലന്റെ ആത്മഹത്യ ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിനാലാണെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി ഇവരില്‍നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. പ്രത്യേക പരിഗണനവേണ്ട കേസായതിനാല്‍ അപേക്ഷ തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും സുശീലനെ അറിയിച്ചിരുന്നു. സുശീലന്റെ മക്കള്‍ക്കു ചികിത്സാസഹായം അനുവദിക്കുക, റേഷന്‍ കാര്‍ഡ് ബി.പി.എല്‍. ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിശോധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അധികൃതരുടെ ഉറപ്പ് പാഴായി; വീടിനു മുന്നിലെ വഴി തുറക്കാതെ കാല്‍ നൂറ്റാണ്ടായി സുജാത കാത്തിരിക്കുന്നു
ചെറുതോണി : വിധി സമ്മാനിച്ച വേദനകളെ നിറഞ്ഞ മനസോടെ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിക്കുമ്പോഴും സുജാതയുടെ മനസ് നുറുങ്ങിയിട്ടില്ല. നാല്‌പത് വയസ് പിന്നിടുന്നതിനിടെ ലോകത്തിന്റെ നിറവ്യത്യാസങ്ങള്‍ ഏറെ കണ്ടു. സഹന പാതകള്‍ നിരവധി താണ്ടി. പഠിച്ചു നേടിയ പ്രീഡിഗ്രി യോഗ്യതയേക്കാള്‍ പതിന്മടങ്ങ് വിവരങ്ങള്‍ വായനയിലൂടെയും സ്വന്തം അനുഭവത്തിലൂടെയും സ്വായത്തമാക്കി. എന്നാല്‍ തന്റെ ചെറിയൊരു ജീവിത ആവശ്യം നിറവേറ്റണമെന്ന അപേക്ഷ ഗ്രാമീണ അധികാര കേന്ദ്രങ്ങള്‍ തികഞ്ഞ അവജ്‌ഞയോടെ തള്ളിക്കളഞ്ഞത് കാല്‍ നൂറ്റാണ്ടുകാലത്തെ ഏറ്റവും വലിയ മുറിപ്പാടായി മനസില്‍ അവശേഷിക്കുന്നു. മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും ദൈവം വഴിതെളിച്ച പാതയിലൂടെ യാത്ര തുടരുന്ന സുജാതയ്‌ക്ക് ഒരടി സഞ്ചരിക്കണമെങ്കില്‍ വീല്‍ ചെയറിന്റെ സഹായം വേണം. ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍ ആശുപത്രിയില്‍ പോയേ തീരൂ. പ്രാര്‍ത്ഥനയ്‌ക്കായി പള്ളിയില്‍ പോണമെന്ന് ചിന്തിച്ചാലും ചെറിയൊരു പ്രതിബന്ധമുണ്ട്. വീടിന് മുന്നില്‍ വഴിമുടക്കുന്ന രണ്ട് പോസ്‌റ്റുകള്‍. തടിയംപാട് ടൗണിനോട് ചേര്‍ന്ന പെരുമ്പാട്ട് വീടിന്റെ തൊട്ടുമുന്നിലുള്ള ഒരു വൈദ്യുതി പോസ്‌റ്റും ടെലഫോണ്‍ പോസ്‌റ്റുമാണ് സുജാതയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തുന്നത്. പോസ്‌റ്റുകള്‍ മാറ്റി സ്‌ഥാപിച്ചാല്‍ മാത്രമേ വീടിന്റെ മുറ്റത്തേയ്‌ക്ക് വാഹനം കടന്നുവരൂ. നിസാര ചിലവില്‍ നടത്താവുന്ന ഇക്കാര്യത്തിന് അധികാരികള്‍ മുന്നിട്ടിറങ്ങണമെന്ന് മാത്രം. പോസ്‌റ്റുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ കനിവുണ്ടാകണമെന്ന് പ്രാദേശിക ജനപ്രതിനിധികളോട് നിരവധി തവണ കേണപേക്ഷിച്ചു. ഉടന്‍ നടപടി സ്വീകരിക്കാമെന്ന മറുപടിയല്ലാതെ ഫലമൊന്നും ഉണ്ടായില്ല. രണ്ടു വര്‍ഷം മുമ്പ് കെ.എസ്.ഇ.ബോര്‍ഡില്‍ നേരിട്ടെത്തി ആവലാതി ഉന്നയിച്ചിരുന്നു. ഇവിടെയും പ്രയോജനം ഒന്നുമുണ്ടായില്ല. ടെലിഫോണ്‍ പോസ്‌റ്റ് ഇപ്പോള്‍ വെറും കാഴ്‌ച വസ്‌തു മാത്രമാണ്. കേബിളുകള്‍ സ്‌ഥാപിക്കപ്പെട്ടതോടെ ഈ പോസ്‌റ്റുകള്‍ ഉപയോഗത്തിലില്ല. എന്നാല്‍ സുജാതയുടെ വീടിന് മുന്നില്‍ ഗതാഗതം മുടക്കാന്‍ ടെലിഫോണ്‍ പോസ്‌റ്റും പ്രധാന പങ്ക് തന്നെ വഹിക്കുന്നു. 25 വര്‍ഷം മുമ്പ് 1988 ല്‍ ഡിസംബര്‍ ഏഴിന് മുരിക്കാശേരിക്കടുത്ത് ഉപ്പുതോട്ടിലുണ്ടായ ബസപകടമാണ് തടിയംപാട് പെരുമ്പാട്ട് സുജാതയെ കിടപ്പിലാക്കിയത്. അരയ്‌ക്കു താഴെ ചലനശേഷി നഷ്‌ടപ്പെട്ടെങ്കിലും നിത്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുഞ്ചിരിയോടെ നേരിടാനുള്ള മനോധൈര്യമാണ് സുജാതയെ വ്യത്യസ്‌തയാക്കിയത്. സഹപാഠികളായ എട്ടുപേരുടെ ജീവന്‍ കവര്‍ന്ന അപകടത്തിന്റെ 25-ാം ഓര്‍മദിനമായിരുന്ന ഡിസംബര്‍ ഏഴിന് പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടാക്‌സി വാഹനം വീട്ടുമുറ്റത്തേയ്‌ക്ക് കടന്നുവരാത്തതിനാല്‍ ഇത് മുടങ്ങി. മറ്റാരെങ്കിലും എടുത്ത് വാഹനത്തില്‍ കയറ്റുന്നകാര്യം സുജാത ഇഷ്‌ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ഈ ഉദ്യമത്തിന് തുനിഞ്ഞതുമില്ല. കോളജില്‍ നടന്ന പ്രത്യേക അനുസ്‌മരണ ചടങ്ങിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സ്വപ്‌നങ്ങള്‍ക്ക് നിറം പകരുമെന്ന പ്രത്യാശയില്‍ സുജാത കാത്തിരിക്കുന്നു. നിറപുഞ്ചിരിയോടെ...... News Credits,Mangalam Daily,December 15, 2013

Tuesday, December 10, 2013
രാഹുല്‍ അഭിസംബോധന ചെയ്‌ത എട്ട് മണ്ഡലങ്ങളിലും വിജയം നേടിയത് ബിജെപി -രാഹുലിന് സമ്പൂര്‍ണ്ണ തോല്‍വി - മോഡി നേടി
ന്യൂഡല്‍ഹി: സെമിഫൈനലില്‍ ബിജെപിയോട് 4-0 ന് തോറ്റതിന്റെ ഉത്തരവാദിത്വം ആര്‍ക്ക് നല്‍കണമെന്ന് കോണ്‍ഗ്രസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെങ്കിലും പ്രചരണം നടന്ന നാലു സംസ്‌ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യം ഏറ്റില്ല എന്നത് തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്‌തമായി.
രാജസ്‌ഥാനില്‍ രാഹുല്‍ പ്രചരണത്തിന് പോയ എട്ടില്‍ ഏഴ് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികള്‍ വന്‍ തോല്‍വി ഏറ്റുവാങ്ങി. ഒരെണ്ണത്തിന്റെ കാര്യത്തില്‍ വിവരമാകട്ടെ കാത്തിരിക്കണം എന്ന നിലയിലുമായി. രാഹുല്‍ അഭിസംബോധന ചെയ്‌ത എട്ട് മണ്ഡലങ്ങളിലും വിജയം നേടിയത് ബിജെപി. രാഹുല്‍ പ്രചരണം നടത്തിയ ചുരുവിലാകട്ടെ ബിഎസ്‌പി സ്‌ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഡിസംബര്‍ 13 ലേക്ക് തെരഞ്ഞെടുപ്പ് മാറ്റുകയും ചെയ്‌തു. സാലമ്പൂര്‍, ഖേഡി, ചിറ്റോര്‍ഗര്‍, ബികനീര്‍, പുഷ്‌ക്കര്‍, ജോധ്‌പൂര്‍, ബന്‍സ്വാര, ചുരു എന്നിവിടങ്ങളിലാണ് രാഹുല്‍ പ്രചരണത്തിനായി എത്തിയത്. അതേസമയം മറുവശത്ത് ഓടിനടന്ന് പ്രചരണത്തിന് നേതൃത്വം കൊടുത്ത നരേന്ദ്ര മോഡി എത്തിയ 20 ല്‍ 16 മണ്ഡലങ്ങളിലും ബിജെപി സ്‌ഥാനാര്‍ത്ഥികള്‍ നേടുകയും ചെയ്‌തു. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയത് രണ്ടിടങ്ങളില്‍ മാത്രമായിരുന്നു. മോഡിയെ ശക്‌തനായ എതിരാളിയായി നേരത്തേ തന്നെ വിലയിരുത്തിയിട്ടുള്ള കോണ്‍ഗ്രസിന് പുതിയ സംഭവവികാസങ്ങള്‍ കടുത്ത സമ്മര്‍ദ്ദമാകും നല്‍കുക. പ്രചരണത്തിനായി മോഡി എത്തിയിടത്തെല്ലാം ശക്‌തമായ യുവജന സാന്നിദ്ധ്യം ഉണ്ടായിരുന്നു. പാര്‍ട്ടി വന്‍ വിജയം നേടുന്നതിന് മോഡിയുടെ സഹായം ഉണ്ടായിരുന്നതായി ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായ വസുന്ധരരാജ സിന്ധ്യേ തന്നെ പറഞ്ഞിരുന്നു.

Tuesday, November 12, 2013
സരിതയുടെ മൊഴി രേഖപ്പെടുത്തല്‍: മജിസ്‌ട്രേറ്റിനു ഗുരുതര വീഴ്‌ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായര്‍ കോടതിയില്‍ നല്‍കിയ മൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി. രാജുവിന്റെ നടപടി ഗുരുതരവീഴ്‌ചയാണെന്നു ഹൈക്കോടതി വിജിലന്‍സ് രജിസ്‌ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്.
എന്തെങ്കിലും സമ്മര്‍ദത്തിനോ പ്രലോഭനത്തിനോ മജിസ്‌ട്രേറ്റ് വഴങ്ങിയതായോ മൊഴി അട്ടിമറിക്കാന്‍ കൂട്ടുനിന്നതായോ തെളിവുള്ളതായി റിപ്പോര്‍ട്ടിലില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ എ.സി.ജെ.എം: എന്‍.വി. രാജുവിനോടു ഹൈക്കോടതി വിശദീകരണം തേടി. സോളാര്‍ തട്ടിപ്പിന്റെ പിന്നാമ്പുറങ്ങളും ഉന്നതബന്ധങ്ങളും സംബന്ധിച്ചു മജിസ്‌ട്രേറ്റ് മുമ്പാകെ സരിത നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നെന്ന സൂചന അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ലൈംഗികചൂഷണം നടെന്നന്നു സരിത തന്നോടു വെളിപ്പെടുത്തിയതായി അന്വേഷണകമ്മിഷന്‍ മുമ്പാകെ മജിസ്‌ട്രേറ്റ് നല്‍കിയ മൊഴിയില്‍ പറയുന്നു. "നിങ്ങളെ ആരെങ്കിലും ബലാല്‍സംഗം ചെയ്‌തിട്ടുണ്ടോ?" എന്ന് താന്‍ ചോദിച്ചതായും "ഉണ്ട്" എന്നു സരിത മറുപടിനല്‍കിയതായും മജിസ്‌ട്രേറ്റ് സമ്മതിക്കുന്നു. വേണ്ടത്ര വിശ്വാസം തോന്നാതിരുന്നതിനാലാണു മൊഴി രേഖപ്പെടുത്താതിരുന്നതെന്നും പിന്നീട് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു. മജിസ്‌ട്രേറ്റിന്റെ ഭാഗത്തു ഗുരുതരമായ നാലു പാളിച്ചകള്‍ ഉണ്ടായതായും വിജിലന്‍സ് രജിസ്‌ട്രാറുടെ റിപ്പോര്‍ട്ടിലുണ്ട്. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെ ഒഴിവാക്കി
ജയില്‍ സൂപ്രണ്ട് വശം മൊഴി എഴുതി നല്‍കാന്‍ ഉത്തരവിട്ടതും മാധ്യമങ്ങള്‍ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളും മജിസ്‌ട്രേറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണെന്നാണ് അന്വേഷണകമ്മിഷന്റെ കണ്ടെത്തല്‍.സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിന്റെ നടപടി വന്‍ വിവാദമായിരുന്നു. സരിത തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരസ്യനിലപാട്. മാധ്യമങ്ങളില്‍ വന്നത് ഒരുകെട്ടു നുണകളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ലൈംഗികമായി തന്നെ ദുരുപയോഗിച്ചു എന്നുള്‍പ്പെടെ സരിത തനിക്കു മൊഴിനല്‍കിയെന്ന് ഹൈക്കോടതി അന്വേഷണകമ്മിഷനോടു മജിസ്‌ട്രേറ്റ് രാജു സമ്മതിച്ചതോടെ കേസിലെ അട്ടിമറി ആരോപണം സംബന്ധിച്ചു ദുരൂഹതകളേറി. മജിസ്‌ട്രേറ്റിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നു പരാതിക്കാരായ ബി.ജെ.പി. നേതാവ് കെ. സുരേന്ദനും അഡ്വ. ജയശങ്കറും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു ഹൈക്കോടതി അന്വേഷണകമ്മിഷന്‍ തയാറാകാതിരുന്നത് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തില്‍ ചീഫ് ജസ്‌റ്റീസാണ് ഇനി തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത്.
news@Mangalam Daily,Nov 13 2013
news@Mangalam Daily,Nov 13 2013
മുഖ്യമന്ത്രിക്കുനേരേ വന്നതു കല്ലുമഴയല്ല, അഞ്ചു കല്ലുകള്‍മാത്രം: ഡി.ജി.പി.
കൊച്ചി: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരേ വന്നതു കല്ലുമഴയല്ലെന്നും അഞ്ചു കല്ലുകള്‍മാത്രമാണെന്നും പ്രോസിക്യൂഷന്റെ തിരുത്ത്. കാറിനുള്ളില്‍നിന്നു കണ്ടെടുക്കാനായത് ഒരു കല്ല് മാത്രമാണെന്നും പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ (ഡി.ജി.പി) ടി. ആസഫ് അലി ഹൈക്കോടതിയുടെ തുടരെയുള്ള ചോദ്യങ്ങള്‍ക്കൊടുവില്‍ മറുപടി നല്‍കി. മുഖ്യമന്ത്രിക്കുനേരേയുണ്ടായതു കല്ലുമഴയാണെന്നു കഴിഞ്ഞ ദിവസം ഡി.ജി.പി. കോടതിയില്‍ പറഞ്ഞിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ് കല്ലെറിഞ്ഞില്ലെന്നും കല്ലെറിയാന്‍ ശ്രമിക്കുക മാത്രമാണു ചെയ്‌തതെന്നുമുള്ള ഡി.ജി.പിയുടെ വാദം കോടതിയില്‍ ചിരിപടര്‍ത്തി. കുഞ്ഞുമുഹമ്മദിനെതിരേ കേസെടുത്തിട്ടുണ്ടോയെന്നും വീഡിയോ ദൃശ്യങ്ങളുണ്ടോയെന്നും ജസ്‌റ്റിസ് തോമസ് പി. ജോസഫ് ആരാഞ്ഞു. ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നു ഡി.ജി.പി. മറുപടി നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബോര്‍ഡുകള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തകര്‍ത്തതിനെത്തുടര്‍ന്നാണു കുഞ്ഞുമുഹമ്മദ് കല്ലെറിയാന്‍ ശ്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ഡി.ജി.പിയുടെ വാദത്തെ എതിര്‍ത്ത ഹര്‍ജിഭാഗം അഭിഭാഷകന്‍ പി. നാരായണന്‍, കുഞ്ഞുമുഹമ്മദ് കല്ലെറിയുന്നതിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കോടതിക്കു കൈമാറി. സ്വകാര്യവാര്‍ത്താ ചാനല്‍ സംപ്രേക്ഷണം ചെയ്‌ത ദൃശ്യങ്ങളാണെന്നും അദ്ദേഹം അറിയിച്ചു. ചാനലുകള്‍ ചിലപ്പോള്‍ ചില കുസൃതികള്‍ കാട്ടാറുണ്ടെന്നായിരുന്നു അതിനു ഡി.ജി.പിയുടെ വിശദീകരണം.
സമരത്തില്‍ പങ്കെടുത്ത മൂവായിരം പേര്‍ക്കെതിരേയും കേസെടുത്തോയെന്ന കോടതിയുടെ ചോദ്യത്തിന് ആയിരം പേര്‍ക്കെതിരേയാണു കേസെന്നും ഇതില്‍ നൂറുപേരെ തിരിച്ചറിഞ്ഞെന്നും 75 പേരെ അറസ്‌റ്റ് ചെയ്‌തെന്നും ഡി.ജി.പി. മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിനുനേരേ കമ്പിവടിയെറിഞ്ഞതിനു തെളിവുണ്ടോയെന്നും കമ്പിവടി കൊണ്ടെറിഞ്ഞിട്ടു കാറിനൊന്നും പറ്റിയില്ലേയെന്നും കോടതി ആരാഞ്ഞു. ഡി.ജി.പി. കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം. ഫോട്ടോകള്‍ പരിശോധിച്ച കോടതി കമ്പിവടിയല്ല, ട്രാഫിക് പോലീസ് ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് കോണാണു കാറിനുനേരേ എറിഞ്ഞതെന്നു വിലയിരുത്തി. കാറിനുനേരേ അഞ്ചു കല്ലുകള്‍ എറിഞ്ഞെന്നും കമ്പിവടി എറിഞ്ഞെങ്കിലും കൊണ്ടില്ലെന്നും ഡി.ജി.പി. വിശദീകരിച്ചു. കല്ലേറില്‍ കാറിനുണ്ടായ കേടുപാടുകളെക്കുറിച്ചു വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടതോടെ അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈ.എസ്.പി. കോടതിക്കു മഹസര്‍ നല്‍കി. കാറിന്റെ ഗ്ലാസുകള്‍ പൊട്ടുകമാത്രമാണ് ഉണ്ടായതെന്നു കോടതി വിലയിരുത്തി.
മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഇന്നോവ കാറിന്റെ പിന്‍സീറ്റിലിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്‌ഥന്‍ അത്യാവശ്യഘട്ടത്തിലെങ്ങനെ പുറത്തിറങ്ങുമെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രി കെ.സി. ജോസഫും ഇരുന്ന പിന്‍സീറ്റിനിടയിലൂടെ സെക്യൂരിറ്റി ഉദ്യോഗസ്‌ഥനു പുറത്തുകടക്കാനാവുമെന്നായിരുന്നു മറുപടി. കെ.സി. ജോസഫിന്റെയും സെക്യൂരിറ്റി ഉദ്യോഗസ്‌ഥന്റെയും മൊഴിയെടുത്തെന്നു പറഞ്ഞ ഡി.ജി.പി. മുഖ്യമന്ത്രിയുടെ കാറിനു പുറമേ കെ.സി. ജോസഫിന്റെ കാറിനും രണ്ടു പോലീസ് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുണ്ടായെന്നും അഞ്ചുലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായെന്നും അറിയിച്ചു. രണ്ടു ചില്ലു പൊട്ടിയതിനാണോ അഞ്ചു ലക്ഷം രൂപയുടെ നഷ്‌ടമെന്നും നഷ്‌ടം തിട്ടപ്പെടുത്തിയത് ആരാണെന്നുമായി അതോടെ കോടതിയുടെ അന്വേഷണം. പൊതുമരാമത്തു വകുപ്പിന്റെ കണക്കാണെന്നും രേഖകള്‍ ഇപ്പോള്‍ കൈവശമില്ലെന്നും ഡി.ജി.പി. വിശദീകരിച്ചു. കുഞ്ഞുമുഹമ്മദിന്റെ മുന്‍കാല ചെയ്‌തികളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും ഇയാളെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ചു പോലീസ് തയാറാക്കിയ ചാര്‍ട്ട്, കണ്ണൂര്‍ സംഭവത്തിലെ ഇന്റലിജന്‍സ് ചാര്‍ട്ട്, വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് തുടങ്ങിയവ കോടതി പരിശോധിച്ചു. കണ്ണൂരില്‍ നടന്ന സംഭവങ്ങളുടെ നിയമവശം പരിശോധിക്കുന്നില്ലെന്നു വ്യക്‌തമാക്കിയ കോടതി നാലു പ്രതികള്‍ക്കു ജാമ്യം അനുവദിച്ചു.
News@Mangalam Daily,November 13, 2013

Subscribe to:
Posts (Atom)