Thursday, November 12, 2015

നഗരസഭകളിൽ ബി.ജെ.പി.യുടെ ശക്തിപ്രകടനം

ഏഴ് നഗരസഭകളിൽ രണ്ടാം സ്ഥാനത്ത്
15 നഗരസഭകളിലും തൃശ്ശൂർ കോർപ്പറേഷനിലും
നിർണായകസാന്നിധ്യം

കോഴിക്കോട്: തിരുവനന്തപുരം-2 കോർപ്പറേഷനിൽ 34 സീറ്റോടെ രണ്ടാംസ്ഥാനത്തെത്തി വൻ മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പി. പല നഗരസഭകളിലും നിർണായക ശക്തിയായി.
പാലക്കാട് നഗരസഭയിൽ ഭൂരിപക്ഷം നേടാനായില്ലെങ്കിലും 24 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
മാവേലിക്കര(8 സീറ്റ്), തൃപ്പൂണിത്തുറ(13), കൊടുങ്ങല്ലൂർ(16), ഷൊറണൂർ(7- യു.ഡി.എഫിനൊപ്പം), പരപ്പനങ്ങാടി (4), താനൂർ(8), കാസർകോട്(14) എന്നീ ഏഴ് നഗരസഭകളിൽ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തി. കായംകുളം(7 സീറ്റ്), മാവേലിക്കര(8), പന്തളം(7), വൈക്കം(2), ഏറ്റുമാനൂർ(5), തൊടുപുഴ(8), ചാലക്കുടി(1), ഇരിങ്ങാലക്കുട(3), കുന്ദംകുളം(6), ചെർപ്പുളശ്ശേരി(2), മണ്ണാർക്കാട്(3), തിരൂർ(1), ഫറോക്ക്(1), സുൽത്താൻ ബത്തേരി(1), ഇരിട്ടി(5) എന്നീ 15 നഗരസഭകളും തൃശ്ശൂർ കോർപ്പറേഷനും(6) ആര് ഭരിക്കണമെന്ന്‌ തീരുമാനിക്കുന്നതിൽ ബി.ജെ.പി.യും നിർണായക ശക്തിയായിരിക്കും.
നെയ്യാറ്റിൻകര(5), നെടുമങ്ങാട്(4), വർക്കല(3), ആറ്റിങ്ങൽ(4), പറവൂർ(3), തിരുവല്ല(4), ഒറ്റപ്പാലം(6), തലശ്ശേരി(6) എന്നീ നഗരസഭകളിൽ ശക്തമായ സാന്നിധ്യമറിയിക്കാനും അവർക്കായി. ഓരോ സീറ്റേ നേടായുള്ളൂവെങ്കിലും ഫറോക്ക്, ചാലക്കുടി, തിരൂർ, സുൽത്താൻ ബത്തേരി നഗരസഭകളിൽ ഇടത്, വലത് മുന്നണികൾ ഫോട്ടോ ഫിനിഷിലെത്തിയതാണ് ബി.ജെ.പി.യുടെ നേട്ടം നിർണായകമാക്കിയത്.
നഗരസഭാ വാർഡുകൾ/ഡിവിഷനുകളുടെ കാര്യത്തിൽ ബി.ജെ.പി. കൂടുതൽ നേട്ടമുണ്ടാക്കിയത് തിരുവനന്തപുരം(50), പാലക്കാട്(44), തൃശ്ശൂർ(34) ജില്ലകളിലാണ്. വയനാട് ജില്ലയിൽ മാത്രമാണ് അവർക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയത്. ആകെയുള്ള മൂന്ന് നഗരസഭകളിൽ ലഭിച്ചത് ഒരു സീറ്റ് മാത്രം. മറ്റു ജില്ലകളിലെ കണക്ക്: കൊല്ലം- 7, ആലപ്പുഴ- 23, പത്തനംതിട്ട- 18, കോട്ടയം- 18, ഇടുക്കി- 9, എറണാകുളം- 25, മലപ്പുറം- 19, കോഴിക്കോട്- 13, കണ്ണൂർ- 15, കാസർകോട്- 19.
ബി.ജെ.പി. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ആകെ നേടിയ വാർഡുകൾ/ഡിവിഷനുകൾ: ഗ്രാമപ്പഞ്ചായത്ത് -932, ബ്ലോക്ക് പഞ്ചായത്ത്- 21, ജില്ലാ പഞ്ചായത്ത്- 3, മുനിസിപ്പാലിറ്റി- 236, കോർപ്പറേഷൻ- 51.
News Credits Mathrubhumi Daily

No comments:

Post a Comment