ചടങ്ങിനിടെ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് വി. എസ് തനിക്ക് കൈമാറുകയായിരുന്നെന്നാണ് യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്
തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി.എസ് അച്യുതാനന്ദന്റെ കൈയില്‍ കണ്ട കുറിപ്പ് സംബന്ധിച്ച് വിശദീകരണവുമായി സീതാറാം യെച്ചൂരി. ചടങ്ങിനിടെ പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് വി. എസ് തനിക്ക് കൈമാറുകയായിരുന്നെന്നാണ് യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്
കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേഷ്ടാവാക്കുക, എല്‍ഡിഎഫ് ചെയര്‍മാന്‍ ആയി നിയമിക്കുക, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നല്‍കുക എന്നീ ആവശ്യങ്ങളാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. പേഴ്‌സണല്‍ സ്റ്റാഫ് നല്‍കിയ കുറിപ്പ് വായിച്ചുനോക്കിയ ശേഷം വി.എസ് തനിക്ക് കൈമാറുകയായിരുന്നെന്നും യെച്ചൂരി പറഞ്ഞു
വിഎസിസിന്റെ പദവികള്‍ സംബന്ധിച്ച് 28,29 തീയതികളില്‍ നടക്കുന്ന പി.ബി യോഗം ചര്‍ച്ചചെയ്യും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് സംസ്ഥാന മന്ത്രിസഭയാണെന്നും യെച്ചൂരി വ്യക്തമാക്കി
വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറാണ് ഈ കത്ത് എഴുതി പേഴ്‌സണല്‍ സ്റ്റാഫിന്റെ കൈവശം കൊടുത്തുവിട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
Article Credits Mathrubhumi Daily
No comments:
Post a Comment