കോഴിക്കോട്: സുഹൃത്തിന്റെ ഭാര്യയെയും കാമുകനെയും തട്ടിക്കൊണ്ടുപോയി എന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. സലീംരാജിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് റിമാന്റ് നീട്ടിയത്.
September 24, 2013
ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവ്
തിരുവനന്തപുരം: മണക്കാട് സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് തട്ടിയെടുത്ത പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവ്. റാസിഖ് അലിയുടെ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം സബ്‌കോടതിയുടേതാണ് ഉത്തരവ്. 25 ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ ചങ്ങനാശ്ശേരിയിലെ വീട് ജപ്തി ചെയ്യാനാണുത്തരവ്.
തമിഴ്‌നാട്ടിലെ മുപ്പന്തലില്‍ കാറ്റാടിപ്പാടം നല്‍കാമെന്ന് പറഞ്ഞാണ് ബിജു റാസിഖ് അലിയില്‍ നിന്ന് 75 ലക്ഷം തട്ടിയെടുത്തത്. ശാലുവിനെ ഭാര്യയായും സ്വിസ് സോളാര്‍ എന്ന ബിജുവിന്റെ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പരിചയപ്പെടുത്തിയിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍, അമ്മ കലാദേവി എന്നിവരാണ് എതിര്‍കക്ഷികള്‍. ഇവര്‍ 60 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ ബാങ്ക് രേഖകളും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിരുന്നു.
No comments:
Post a Comment