ഫാസിസത്തോടുള്ള പ്രതിഷേധം ജ്വലിച്ചപ്പോള്‍ ചെയ്തുതുടങ്ങിയതാണ് ഈ സാഹസം. നമ്മളെക്കൊണ്ട് വേറെ കാര്യമായൊന്നും ചെയ്യാനാവില്ലെന്നതുകൊണ്ടാണ് അവാര്‍ഡ് സാധനം എടുത്തൊരേറ് എറിഞ്ഞത്
രാജ്യത്തുടനീളം സാഹിത്യകാരന്മാര്‍ക്കിടയില്‍ പുരസ്‌കാര തിരസ്‌കാര ജ്വരം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണല്ലോ. മോദി സര്‍ക്കാര്‍ ഇതുകണ്ട് ഞെട്ടുകയും വിറയ്ക്കുകയും രക്ഷപ്പെടാന്‍ എഴുത്താളര്‍ വര്‍ഗത്തിന്റെ കാല്‍ക്കല്‍ വീണ് മാപ്പ് അപേക്ഷിക്കുകയും ചെയ്യും എന്നായിരുന്നു വിചാരിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളാണ് ആദ്യമൊക്കെ ത്യജിച്ചിരുന്നത്. ഇങ്ങോട്ട് വന്ന അവാര്‍ഡുകള്‍ ബൂമറാങ്ങായി അങ്ങോട്ടുതന്നെ തിരിച്ചുചെന്നിട്ടും ഭരണചക്രം തിരിക്കുന്നവരില്‍ ലവലേശം കൂസല്‍ ദൃശ്യമായില്ല. അതിനെ തുടര്‍ന്ന്, ഡോ.മന്‍മോഹന്‍ സിങ്ങ് കാലത്ത് കിട്ടിയ, വീടിന്റെ അട്ടത്തും പറമ്പിന്റെ ഓരങ്ങളിലും ഉപേക്ഷിച്ചിരുന്ന പുരസ്‌കാരഫലകങ്ങള്‍ തപ്പിപ്പിടിച്ച് പൊടിതട്ടി തിരിച്ചയച്ചു.. മോദിജി ഇനിയും മൗനം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ കാലത്ത് കൊടുത്ത സാധനങ്ങളും തിരഞ്ഞുപിടിച്ച് മിസ്സൈല്‍ പോലെ ദല്‍ഹിക്ക് തൊടുക്കും. കാണാമല്ലോ, സംഘപരിവാരം എത്ര പിടിച്ചുനില്‍ക്കുമെന്ന്.
ഫാസിസത്തോടുള്ള പ്രതിഷേധം ജ്വലിച്ചപ്പോള്‍ ചെയ്തുതുടങ്ങിയതാണ് ഈ സാഹസം. നമ്മളെക്കൊണ്ട് വേറെ കാര്യമായൊന്നും ചെയ്യാനാവില്ലെന്നതുകൊണ്ടാണ് അവാര്‍ഡ് സാധനം എടുത്തൊരേറ് എറിഞ്ഞത്. പണ്ട് താത്രപത്രബഹുമതി കിട്ടിയതിനെകുറിച്ച് ചോദിച്ചപ്പോള്‍, മുറ്റത്ത് പാഞ്ഞുകേറുന്ന പട്ടിയെ എറിയാന്‍ ബെസ്റ്റാണ് അത് എന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത്. മോദിയെ എറിയാന്‍ വേറെ കൈവശമൊന്നുമില്ലാത്തതുകൊണ്ടാണ് പുരസ്‌കാരം തിരിച്ചെറിഞ്ഞത്. ഒരോന്നും എറിയുന്നതിന് മുമ്പ് അതിന്റെ ഉത്ഭവത്തെ കുറിച്ച് ഗവേഷണം നടത്താനാവില്ലല്ലോ. അല്ലെങ്കിലും സര്‍ക്കാറാണോ സാഹിത്യകാരന്മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ? പ്രധാനമന്ത്രിയാണോ ഇതിന്റെ ലിസ്റ്റ് തയ്യാറാക്കുന്നത് ? ആയിരുന്നെങ്കില്‍ അവാര്‍ഡ് വാങ്ങാനേ പാടില്ലല്ലോ. സാഹിത്യ അക്കാദമി ഒരു സര്‍ക്കാര്‍ സ്ഥാപനമേ അല്ലെന്നൊരു വാദവും ഉണ്ട്. സാഹിത്യ അക്കാദമി സാഹിത്യം നടത്താന്‍ സാഹിത്യകാരന്മാര്‍ക്ക് ജനം ഉണ്ടാക്കിക്കൊടുത്ത സ്ഥാപനമാണ്. മോദിയോട് പ്രതിഷേധിച്ച് അക്കാദമിക്ക് കല്ലെറിയുന്നത്, ചാനല്‍ ചര്‍ച്ച കേട്ട് സമനില തെറ്റി വീട്ടിലെ ടിവി വെട്ടിപ്പൊളിക്കുന്നത് പോലെയല്ലേ എന്ന ചോദ്യമുണ്ട്. അതിനൊക്കെ മറുപടി പിന്നെ പറയാം. തല്‍ക്കാലം അവാര്‍ഡ് ഏറ് തുടരും.
അവാര്‍ഡ് തിരിച്ചുനല്‍കുന്നവര്‍ അതിന്റെ അഭിനന്ദനപത്രവും ഒപ്പം കൊടുക്കാറുള്ള എടുത്താല്‍ പൊങ്ങാത്ത വിചിത്ര ശില്പവും ആണോ തിരിച്ചുകൊടുക്കുക ? കൂടെക്കിട്ടിയ കാശ് തിരിച്ചുകൊടുക്കുമോ ?
കെ.ജി.ശങ്കരപ്പിള്ള ചോദിച്ചതുപോലെ അവാര്‍ഡ് എന്നാല്‍ കാശും പ്രസംശാപത്രവും മാത്രമാണോ ? അന്ന് കിട്ടിയ അഭിനന്ദന എസ്.എം.എസ്സുകള്‍ തിരിച്ചയക്കാന്‍ പറ്റുമോ, സ്വീകരണങ്ങള്‍ ക്യാന്‍സലാക്കുമോ ? പതങ്ങളില്‍വന്ന വെണ്ടയ്ക്കാതലക്കെട്ടുകള്‍, ടെലിവിഷന്‍ അഭിമുഖങ്ങള്‍..... പുരസ്‌കാരത്തേക്കാള്‍ പബ്ലിസിറ്റി പലപ്പോഴും തിരസ്‌കാരങ്ങള്‍ക്ക് കിട്ടും. മുമ്പൊരു സാഹിത്യനായകനെ അക്കാദമിയില്‍ നിന്ന് വിളിച്ച് അവാര്‍ഡ് താങ്കള്‍ക്കാണ് എന്ന് പറഞ്ഞപ്പോള്‍ ബഹുസന്തോഷം എന്ന് പറയുകയും അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പിറ്റേന്ന് നിരസിക്കുകയും ചെയ്തതായി കേട്ടിരുന്നു. ഡസന്‍ ആളുകള്‍ക്കൊപ്പം സ്റ്റാമ്പ് പോലൊരു ഫോട്ടോ ആണ് പത്രത്തില്‍ അവാര്‍ഡ് വാര്‍ത്തയ്‌ക്കൊപ്പം വന്നത്. എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ക്ക് എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പിന് ഇതിലും വലിയ ഫോട്ടോ വരും. സാഹിത്യനായകന്‍ ഉടനെ പത്രസമ്മേളനം വിളിച്ച് അവാര്‍ഡ് നിരസിച്ചു. ഒരാഴ്ച് നീണ്ടുനിന്നു അതിന്റെ മാധ്യമ ആഘോഷം. അല്ല പിന്നെ...
നരേന്ദ്രമോദിയുടെ ഭരണ കാര്യസ്ഥന്മാര്‍ പരിഭ്രമിച്ചിരിക്കുന്നു എന്നത് ശരിയാണ്. അതുപക്ഷേ, അവാര്‍ഡ് തിരസ്‌കാരം കൊണ്ടല്ല. അക്കാദമിയുടെ കമ്മിറ്റികളില്‍ സ്ഥാനം വഹിക്കുന്ന നിരവധി ആളുകള്‍ രാജിവെച്ചുകൊണ്ടിരിക്കുന്നത് സീരിയസ് പ്രശ്‌നമാണ്. എന്തോ ഭാഗ്യത്തിന് ചെയര്‍മാന്‍ രാജിവെച്ചിട്ടില്ല. പുതിയ ചെയര്‍മാനെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇതിനൊക്കെ എവിടെ ആളെത്തിരയാനാണ് ? ഇടതുപക്ഷത്ത് കൊടിപിടിക്കുന്നവരൊക്കെ ബുദ്ധിജീവികളാണ്. കോണ്‍ഗ്രസ് സര്‍ക്കാറിന് ഇടതുപക്ഷത്ത് നിന്ന് ബുദ്ധിജീവികളെ കടമെടുക്കാം. സംഘപരിവാറിന് സ്വന്തം വക ഇക്കൂട്ടര്‍ ഇല്ല, കടമെടുക്കാനും കിട്ടില്ല. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തലവനായി ഭക്തി സിനിമയിലെ നടനെ നിയമിച്ചതിന്റെ പുകില്‍ തീര്‍ന്നിട്ടില്ല. ഡസന്‍ കണക്കിന് കമ്മിറ്റി ഒഴിവുകള്‍ ഉണ്ട്. പേടിക്കാനില്ല. കേരളത്തില്‍ ഒരു ഡസന്‍ ആളുകള്‍ പുരസ്‌കാര തിരസ്‌കാരികള്‍ക്ക് എതിരെ പ്രസ്താവനയിറക്കാന്‍ ധൈര്യമായി മുന്നോട്ട് വന്നിരുന്നല്ലോ. അവരെ പരിഗണിക്കാന്‍ ആരോടും ചോദിക്കേണ്ട. വിഷമഘട്ടത്തില്‍ പിന്താങ്ങാന്‍ വരുന്നവരെ മരണംവരെ നമ്മള്‍ വിസ്മരിക്കരുത്.
പുരസ്‌കാര തിരസ്‌കാരം തുടങ്ങിയ ചില്ലറ പരിപാടികള്‍ വല്ലതും ഇനിയും കൈവശം ബാക്കിയുണ്ടെങ്കിലും വേഗം പുറത്തെടുക്കുന്നതാവും നല്ലത്. പിന്നീട് ഇതിനൊന്നും സമയം കിട്ടിയെന്ന് വരില്ല. ഫാസിസത്തിന്റെ വരവാണെന്നാണല്ലോ നമ്മള്‍ ഉറച്ചുവിശ്വസിക്കുന്നത്. എങ്കില്‍ ഈ ജാതി പ്രതിഷേധമൊക്കെ ആനയെ ഉറമ്പ് കടിച്ചതിന് അപ്പുറം ഒന്നുമല്ല. അവാര്‍ഡ് വലിച്ചെറിഞ്ഞാലൊന്നും ഫാസിസ്റ്റുകള്‍ പേടിക്കില്ല. ഫാസിസത്തിന് തീവ്രത കൂടുന്നതിന്റെ അതേ അനുപാതത്തില്‍ സാഹിത്യനായകന്മാരുടെയും സമാന ബുദ്ധിജീവികള്‍കളുടെയും ഫാസിസ്റ്റ് വിരോധത്തിന് തീവ്രത കുറഞ്ഞുവരും എന്നത് ചരിത്രം. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഫാസിസ്റ്റ് വിരോധികളായ കേരളത്തിലെ സിംഹഗര്‍ജനക്കാരും ബഹുഭാഷാപണ്ഡിതന്മാരും മറ്റും മറ്റും ഇന്ദിരാഗാന്ധിക്ക് സ്തുതിഗീതങ്ങള്‍ എഴുതിത്തളരുകയായിരുന്നു. അടിയന്തരാവസ്ഥ ലോകം കണ്ടതില്‍വെച്ചേറ്റവും ദുര്‍ബലവും പരിഹാസ്യവുമായ ഏകാധിപത്യമായിരുന്നു. ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും മാധ്യമ പുലികള്‍ക്കും ഭാഗ്യമുണ്ടെങ്കില് ഒറിജിനല്‍ 'മെയ്ക് ഇന്‍ ഇന്ത്യ' സാധനം കാണാന്‍ പറ്റിയേക്കും. ധൃതിപ്പെടരുത്.
Article credits,Indrans,Mathrubhumi Daily,18 October 2015
Monday, October 19, 2015
4,60,000 സിപിഎമ്മുകാര്‍ പ്രതികള്‍: പിന്നെ പ്രതികളെ എങ്ങനെ മത്സരിപ്പിക്കാതിരിക്കും
കേസുകളില്‍ പ്രതികളായവര്‍ മത്സരിക്കണോ വേണ്ടയോ എന്ന് പക്ഷം പിടിക്കുന്നവര്‍ ഒരുകാര്യം കൂടി കേള്‍ക്കുക. കേരളത്തില്‍ നാല് ലക്ഷത്തിഅറുപതിനായിരം സി.പി.എമ്മുകാര്‍ കേസില്‍ പ്രതികളാണ്. പറയുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ. കേസില്‍ പ്രതികളാകുന്നവരെ മത്സരിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുണ്ടാവില്ലെന്ന് കോടിയേരി വ്യക്തമാക്കുന്നു.
ശരിയാണ് ഇത്രയും പേരെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ സി.പി.എമ്മിന് ഒരു തദ്ദേശ തിരഞ്ഞെടുപ്പിലൊക്കെ മത്സരിക്കാന്‍ എവിടുന്ന് ആളെകുട്ടും. ഈ ചര്‍ച്ച തുടങ്ങിവെച്ച കാരായിമാരുടെ സ്ഥാനാര്‍ഥിത്വത്തിന് കോടിയേരിക്ക് മറ്റൊരു ന്യായീകരണവുമുണ്ട്. കാരായി രാജനും കാരായി ചന്ദ്രശേഖരനും ഭരണകൂട ഭീകരതയ്‌ക്കെതിരെ ജനവിധി തേടുന്നതിനാണ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതെന്നാണ് കോടിയേരി പറഞ്ഞത്. കോടിയേരിയുടെ വാദങ്ങളോട് നിങ്ങള്‍ക്കും പ്രതികരിക്കാം
ജയിലിലല്ലെങ്കിലും ജയിലിലെന്ന പോലെ കഴിഞ്ഞുകൂടുന്ന രണ്ട് സഖാക്കളെ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളാക്കിയത് ബൂര്‍ഷ്വാകള്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല. പാര്‍ട്ടിക്കകത്തെ ചില ബൂര്‍ഷ്വാകള്‍ക്കും പിടിച്ചിട്ടില്ല. കൊലക്കേസ് പ്രതികളെ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയാക്കി എന്നതിനുള്ള ന്യായങ്ങള്‍ പറയാം. ശ്രദ്ധിച്ചുകേള്‍ക്കണം.
ഒന്ന്, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെങ്കില്‍, മത്സരിക്കുന്ന ആള്‍ക്ക് പ്രചാരണം നടത്താനും അവകാശമുണ്ട്. കണ്ണൂരില്‍ പോകേണ്ട, പ്രചാരണം എറണാകുളത്ത് നടത്തിയാല്‍മതി എന്ന് കോടതി പറയില്ല. തിരഞ്ഞെടുപ്പ് ജയിച്ചാലും ഇല്ലെങ്കിലും അത്രയും നാള്‍ നാട്ടില്‍ തങ്ങാന്‍ പറ്റിയാല്‍ കാരായിമാര്‍ക്ക് അത്രയും കാര്യായി. രണ്ട്. തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ധരിക്കേണ്ട. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലടച്ചിരുന്ന പാട്യം ഗോപാലനെ ജയിപ്പിച്ചത് ഇതേ കണ്ണൂര്‍ ജില്ലയിലെ വോട്ടര്‍മാരാണ് എന്ന് പി.ജയരാജന്‍ ദേശാഭിമാനി ലേഖനത്തില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. കാരായിമാരെ കണ്ണൂരില്‍ കടക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അതുമതി രണ്ട് സീറ്റ് ജയിക്കാന്‍. രാജ്യദ്രോഹക്കുറ്റത്തേക്കാള്‍ വലുതല്ലല്ലോ കൊലക്കുറ്റം.
മൂന്ന്. പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനും ഒരു കൊലക്കേസ്സിലും കുറ്റവാളിയല്ല. പ്രതിയായിരിക്കും, കുറ്റവാളിയല്ല. ബൂര്‍ഷ്വാകോടതി ശിക്ഷിച്ചാലും പാര്‍ട്ടിക്കോടതിയില്‍ അവര്‍ക്ക് ശിക്ഷയില്ല. അവര്‍ ആദരണീയര്‍, മഹാന്മാര്‍, ത്യാഗികള്‍. പാര്‍ട്ടിപ്രവര്‍ത്തകരായ എല്ലാ കൊലക്കേസ് പ്രതികളും നിരപരാധികളാണ്. ജയിലില്‍ കുറ്റവാളിയായ ഒരു പ്രവര്‍ത്തകനുമില്ല. അതുകൊണ്ട് ഫൈസല്‍ കൊലക്കേസ് പ്രതിയെ അല്ല, ഏത് കൊലക്കേസ് പ്രതിയായി പാര്‍ട്ടിക്കാരനെയും സ്ഥാനാര്‍ത്ഥിയാക്കും. അടുത്ത തവണ സ്ഥാനാര്‍ത്ഥിനിര്‍ണയം നടത്തുമ്പോള്‍ ജയിലിലുള്ള പാര്‍ട്ടിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതും ആലോചിക്കാവുന്നതാണ്.
ബൂര്‍ഷ്വാപാര്‍ട്ടിക്കാര്‍ അവര്‍ക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടാല്‍ ഉടന്‍ രാജിവെച്ചുപോയ്‌ക്കൊള്ളണം, അത് അഴിമതിയാകട്ടെ മറ്റെന്തുമാവട്ടെ. കോടതി വിട്ടാലും പാര്‍ട്ടി അവരെ വെറുതെ വിടില്ല. കൊലക്കേസ്സില്‍ കോടതി ശിക്ഷിച്ചാലും പാര്‍ട്ടിപ്രവര്‍ത്തകന്‍ കുറ്റവാളിയല്ല. യേത് ?
ആളുകള്‍ മൊത്തത്തില്‍ തെറ്റിദ്ധാരണകളിലും ദുര്‍വ്യാഖ്യാനങ്ങളിലും മുങ്ങിച്ചാവുകയാണ്. പാവപ്പെട്ട സ്പീക്കര്‍ ശക്തന്‍ തമ്പുരാന്‍, കുനിഞ്ഞ് ചെരിപ്പിടാന്‍ കഴിയാത്തതുകൊണ്ട് പരസ്സഹായം തേടിയത് ഭയങ്കര കുറ്റ കൃത്യമായിപ്പോയി. ബഹു.സ്പീക്കര്‍ തലയില്‍ തൊപ്പിയിടാനോ ഷര്‍ട്ടിടാനോ മുണ്ടുടുക്കാനോ കൈയില്‍ വാച്ച് കെട്ടാനോ ആയിരുന്നു പരസ്സഹായം തേടിയിരുന്നത് എങ്കില്‍ ബഹളം വല്ലതും ഉണ്ടാകുമായിരുന്നോ ? ഇല്ല. അപ്പോള്‍ കാല്‍ എന്നും ചെരിപ്പ് എന്നും പറയുന്ന സാധനങ്ങള്‍ ഹീനങ്ങളാണ്. അതാര് തീരുമാനിച്ചതാണ് ? ചില അവയവങ്ങളും ചില വസ്തുക്കളും അധ:കൃതരും അവര്‍ണരും തൊട്ടുകൂടാത്തതും ആയതിന്റെ നീതി ശാസ്ത്രം എന്താണ് ? എല്ലാം തെറ്റിദ്ധാരണയാണെന്ന് ഉറപ്പിച്ചുപറയണം ബഹു സ്പീക്കറെ... സിദ്ധാന്തം പറഞ്ഞാലേ ഇവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റൂ.
ബഹു.സ്പീക്കര്‍ക്കും ഉണ്ട് ചില തെറ്റിദ്ധാരണകള്‍. തന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ ഒട്ടും സഹായിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ പണി അതാണെന്നത് ഒരു തെറ്റിദ്ധാരണ. രണ്ടാമത്, ശക്തന്‍ വളര്‍ന്നു എന്നത്. അതൊരു തോന്നലാണ്. സത്യമാവണമെന്നില്ല.
News Credits,Mathrubhumi Daily

Thursday, October 15, 2015
മോദിക്കെതിരെ സൃഷ്ടിക്കപ്പെട്ട കടലാസ് വിപ്ലവo -അരുണ്‍ ജെയ്റ്റിലി
ന്യൂഡല്‍ഹി: എഴുത്തുകാര്‍ കൂട്ടത്തോടെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിര്‍മ്മിക്കപ്പെട്ട കടലാസ് വിപ്ലവത്തിന്റെ ഭാഗമാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി. 'എ മാനുഫാക്‌ചേര്‍ഡ് റിവോള്‍ട്ട്-പൊളിറ്റിക്‌സ് ബൈ അദര്‍ മീന്‍സ്' എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ജെയ്റ്റിലി എഴുത്താരുടെ പ്രതിഷേധത്തെ വിമര്‍ശിച്ചത്. ദാദ്രിയില്‍ ഒരു ന്യൂനപക്ഷ സമുദായക്കാരനെ തല്ലിക്കൊന്നത് ദൗര്‍ഭാഗ്യകരവും അപലപിക്കേണ്ടതുമാണ്. ശരിയായി ചിന്തിക്കുന്ന ആര്‍ക്കും അതിനെ ന്യായീകരിക്കാനാകില്ല. അത്തരം സംഭവങ്ങള്‍ രാജ്യത്തിന് പേരുദോഷമുണ്ടാക്കും. ഈ സംഭവത്തിന് പിന്നാലെ നിരവധി എഴുത്തുകാര്‍ സൗഹിത്യ അക്കാദമി നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് കീഴില്‍ അസഹിഷ്ണുതയുടെ അന്തരീക്ഷം രാജ്യത്ത് സംജാതമായെന്ന് വരുത്തിതീര്‍ക്കുകയാണ് എഴുത്തുകാരുടെ ഉദ്ദേശലക്ഷ്യം. ഈ പ്രതിഷേധങ്ങള്‍ യഥാര്‍ഥത്തിലുള്ളതാണോ അതോ നിര്‍മ്മിക്കപ്പെട്ടതോ ജെയ്റ്റിലി ചോദിക്കുന്നു.
ഇതില്‍ പല എഴുത്തുകാരും മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ പ്രതികരിച്ചവരാണ്. പലരുടെയും അസ്വസ്ഥത ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ ഒരു ലക്ഷണവുമില്ല. ഇടതുപക്ഷം പേരിനുമാത്രമായി ശോഷിച്ചു. അതിനാല്‍ മോദി വിരുദ്ധതയും, ബി.ജെ.പി വിരുദ്ധതയും മറ്റൊരു രാഷ്ട്രീയമാക്കി പയറ്റുകയാണ്.
ഒരു പ്രതിസന്ധി സൃഷ്ടിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം ഒരു കടലാസ് വിപ്ലവം സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ തിരിക്കുകയാണ്. ബി.ജെ.പിയോടുള്ള ആശയപരമായ അസഹിഷ്ണുതയാണ് ഇത് കാണിക്കുന്നത്. കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വിപ്ലവകാരികളോട് ചോദിക്കാനുള്ളത്, അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ഇവരില്‍ എത്ര പേര്‍ അറസ്റ്റ് വരിച്ചിട്ടുണ്ട്, അല്ലെങ്കില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്, സിഖ് വിരുദ്ധകലാപത്തിലോ, 89 ലെ ഭഗല്‍പൂര്‍ കലാപത്തിലോ ഇവരില്‍ എത്ര പേര്‍ പ്രതികരിച്ചുവെന്നും ജെയ്റ്റിലി ചോദിക്കുന്നു.
News Credits,Mathrubhumi Daily,15/10/2015

ദേവദുർല്ലഭം ഈ ജീവിതം
അഗ്നിച്ചിറകുകളിൽ പറന്ന് നന്മയുടെ തിളക്കം ലോകത്തിന് നൽകാൻ പ്രയത്നിച്ച മഹാമനീഷി. ഭാരതത്തെ ശക്തവും ഐശ്വര്യ പൂർണവുമായ വികസിത രാഷ്ട്രമായി കാണാൻ ആഗ്രഹിച്ച പ്രതിഭാധനൻ . ജ്വലിക്കുന്ന മനസ്സുകൾക്ക് രാഷ്ട്രചിന്തയുടെ പൊൻവെളിച്ചം പകർന്നു നൽകിയ ദേശഭക്തൻ . അതെ അവുൽ പകിർ ജൈനുലാബ്ദീൻ അബ്ദുൾ കലാമിന്റേത് ദേവദുർല്ലഭമായ ജീവിതം തന്നെയായിരുന്നു .
ഇബ്സന്റെ പാരഡൈസ് ലോസ്റ്റിൽ പ്രപഞ്ചത്തിന്റെ അനന്തത കണ്ട് അത്ഭുതം കൂറിയ പഴയ കോളേജ് വിദ്യാർത്ഥി . ഒടുവിൽ ബഹിരാകാശ യാനങ്ങളുടെ നിർമാണ ചുമതലയിലെത്തിയത് കഠിനപ്രയത്നമൊന്ന് കൊണ്ട് മാത്രമായിരുന്നു .രാമേശ്വരത്തെ ചെറുകുടിൽ ഭാരതത്തിന്റെ ആത്മീയസത്തയെ അറിഞ്ഞു വളർന്നത് കലാമിന്റെ പിൽക്കാല ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.ശ്രീരാമന്റെയും പ്രവാചകന്റെയും കഥ കേട്ടു വളർന്ന ബാല്യം ഭാരതത്തിന്റെ സാംസ്കാരിക സ്വഭാവത്തെ അതിന്റെ തനിമയോടെ തന്നെ സ്വീകരിച്ചു.
പ്രാർത്ഥിക്കുമ്പോൾ ഒരാൾ മത , ദേശ , വർണ്ണ വിഭാഗീയതകളില്ലാത്ത ഒരു പ്രപഞ്ചത്തിന്റെ ഭാഗമായിത്തീരുകയാണെന്ന് കലാമിനെ പഠിപ്പിച്ചത് പിതാവ് ജെയ്നുലാബ്ദീനാണ് . ജീവിതയാത്രയിൽ വിഭാഗീയതകളില്ലാത്ത രാഷ്ട്രത്തെ സ്വപ്നം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ട് തന്നെയാകണം.
2015 ജൂലൈ 27 ന് ആ പ്രതിഭാധനനെ മരണം തട്ടിയെടുത്തപ്പോൾ രാജ്യമെങ്ങുമുള്ള കുട്ടികൾക്ക് നഷ്ടമായത് തങ്ങളുടെ സ്വന്തം കൂട്ടുകാരനെയാണ് . താൻ മരിച്ച ദിനം അവധി നൽകരുതെന്നും പകരം ഒരു ദിനം കൂടി പ്രവർത്തി ദിവസമാക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മരണത്തിൽ പോലും ജീവിതാദർശത്തിന്റെ സന്ദേശം നൽകി .
അറിയപ്പെടാത്തൊരു നാട്ടിൽ പിന്നാക്കം നിൽക്കുന്ന ഏതെങ്കിലും പാവപ്പെട്ട കുട്ടിക്ക് തന്റെ ജീവിതം ഒരു പ്രചോദനമാകുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടാകുമെന്ന് അദ്ദേഹം ആത്മകഥയിൽ കുറിച്ചു .താന്താങ്ങളുടെ സവിശേഷമായ പങ്ക് നിർവഹിക്കാനെത്തിയ എല്ലാ മനുഷ്യജീവിക്കും അത് കഴിയണമെന്നില്ല. എന്നാൽ ഡോ. എ പി ജെ അബ്ദുൾ കലാം പ്രപഞ്ച ശക്തിയുടെ കണക്കുകൂട്ടലുകൾക്കപ്പുറം ജീവിച്ചു മറഞ്ഞു. ഭാരതം മഹത്തായ മുന്നേറ്റങ്ങൾ നടത്തുമെന്ന് പ്രവചിച്ചുകൊണ്ട്..
രാമേശ്വരം ദ്വീപിലെ മോസ്ക് സ്ട്രീറ്റിൽ സഹോദരനെ സഹായിക്കാൻ വർത്തമാനപ്പത്രങ്ങൾ വിറ്റു നടന്ന ഒരു ബാലന്റെ കഥ , ശിവാനന്ദ സ്വാമികളും ശിവസുബ്രഹ്മണ്യ അയ്യരും ഇയ്യാദുരൈ സോളമനും പ്രൊ. കെ എ വി പണ്ടാലയും വളർത്തിയെടുത്ത ഒരു ശിഷ്യന്റെ കഥ, എം ജി കെ മേനോനാൽ കണ്ടെത്തപ്പെട്ട , പ്രൊഫ: വിക്രം സാരാഭായിയാൽ പ്രചോദിതനായ ഒരു എഞ്ചിനീയറുടെ കഥ , പരാജയങ്ങളും തിരിച്ചടികളും ഐതിഹാസികമായ വിജയങ്ങളും ഒരു പോലെ അനുഭവിച്ച ഒരു ശാസ്ത്രജ്ഞന്റെ കഥ, രാജ്യമെങ്ങും ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്ത ഒരു രാഷ്ട്രതന്ത്രജ്ഞന്റെ കഥ ..
അതെ ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ജീവിത കഥ ഐഹികമായ അർത്ഥത്തിൽ 2015 ജൂലൈ 27 ന് അവസാനിച്ചിട്ടുണ്ടാകാം . എന്നാൽ ഭാരത ജനതയ്ക്ക് അനന്തമായ പ്രേരണാ ശ്രോതസ്സായി , അഗ്നിച്ചിറകുകളിൽ പറന്നുയരാനുള്ള പ്രചോദനം നൽകി അവുൾ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം അനശ്വരനായി നിലകൊള്ളുക തന്നെ ചെയ്യും...
Article credits,JanamtvNews

ഗുജറാത്ത് - സഞ്ജീവ് ഭട്ടിനെതിരേ സുപ്രീംകോടതി നടത്തിയത് ഗുരുതര പരാമര്‍ശങ്ങള്‍
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെതിരേ സുപ്രീംകോടതി നടത്തിയത് ഗുരുതര പരാമര്‍ശങ്ങള്‍. കേസിലെ എതിര്‍കക്ഷികളുടെ രാഷ്ട്രീയ എതിരാളികളുമായും എന്‍ജിഒകളുമായും സഞ്ജീവ് ഭട്ട് സജീവ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ഹര്‍ജി നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരിലാണെന്നും കോടതി വിലയിരുത്തി.
സഞ്ജീവ് ഭട്ട് കോടതിയെ സമീപിച്ചിരിക്കുന്നത് ശുദ്ധമായ കൈകളോടെയല്ലെന്ന് അദ്ദേഹം തന്നെ വിളിച്ചുപറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കാര്യം ആത്മാര്‍ഥമായി തുറന്നുപറയുമ്പോള്‍ ഇത്തരം രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നു നില്‍ക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാരെയും അമിക്കസ് ക്യൂറിയെയും സമ്മര്‍ദ്ദം ചെലുത്തുന്ന തരത്തിലേക്ക് ഇടപെടലുകള്‍ നീണ്ടതായി കോടതി നിരീക്ഷിച്ചു.
സഞ്ജീവ് ഭട്ടിന്റെ ഹര്‍ജി സദുദ്ദേശ്യത്തോടെയാണെന്ന് കരുതുന്നില്ല. എന്‍ജിഒകള്‍ പറഞ്ഞു പഠിപ്പിച്ച പോലെ ഇവരുടെ അഭിഭാഷകര്‍ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റീസ് എച്ച്. എല്‍ ദത്തു അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന കാര്യം പോലും സഞ്ജീവ് ഭട്ട് മറക്കുന്നതായി കോടതി പറഞ്ഞു. സര്‍ക്കാരിനെതിരേ തെളിവ് നല്‍കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചുവെന്ന് ഉള്‍പ്പെടെയുള്ള കേസുകളാണ് സഞ്ജീവ് ഭട്ടിനെതിരേ നിലനില്‍ക്കുന്നത്.
ഇന്നലെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പ്രതിചേര്‍ക്കണമെന്നും തനിക്കെതിരായ കേസുകളില്‍ പ്രത്യേക അന്വേഷണസംഘം വേണമെന്നും ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ഗുജറാത്ത് മുന്‍ അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേത്തയുടെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ സഞ്ജീവ് ഭട്ടിനെതിരേ തുടര്‍ നടപടി സ്വീകരിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞ സഞ്ജീവ് ഭട്ട് എന്തുകൊണ്ടാണ് ഇ മെയിലുകളുടെ കാര്യം മറച്ചുവെച്ചതെന്ന് കോടതി ചോദിച്ചു.
സഞ്ജീവ് ഭട്ടിനെതിരായ കേസുകളിലെ തുടര്‍ നടപടികളിലും സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ നിര്‍ണായകമാകും.
News Credits,Jnamtv News

Tuesday, October 13, 2015
കോട്ടക്കലിൽ ബിജെപിക്കെതിരെ സാമ്പാർ മുന്നണി
മലപ്പുറം : കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ മൂന്ന് വാർഡുകളിൽ കോൺഗ്രസ് - ലീഗ് - കമ്യൂണിസ്റ്റ് പരസ്യ സഖ്യം . ബിജെപിയുടെ സുനിശ്ചിത വിജയം തടയാനാണ് കോൺഗ്രസും കമ്യൂണിസ്റ്റും മുസ്ലിം ലീഗും ഒന്നിക്കുന്ന സാമ്പാർ മുന്നണിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.
കഴിഞ്ഞ തവണ ബിജെപി വിജയിച്ച വാർഡുകളായെ മൈത്രിയിലും നായാടിപ്പാറവാർഡിലും മൈത്രി വാർഡിലെ മെംബറായ ബിജെപി നേതാവ് കോട്ടുപ്പറമ്പിൽ ഗോപിനാഥൻ ഇപ്പോൾ മത്സരിക്കുന്ന തോക്കാമ്പാറ വാർഡിലുമാണ് സാമ്പാർ സഖ്യങ്ങൾ ഉണ്ടായിരിക്കുന്നത് .
പത്ത് വർഷങ്ങൾക്ക് മുൻപ് ബിജെപി ആദ്യമായി വിജയിക്കുന്നത് നായാടിപ്പാറ വാർഡിലാണ് . സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ജനകീയനായ ഗോപിനാഥനിലൂടെ ബിജെപി പിടിച്ചെടുക്കുകയായിരുന്നു . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നായാടിപ്പാറ സംവരണമായതിനെ തുടർന്ന് ഗോപിനാഥൻ മൈത്രി വാർഡിൽ മത്സരിച്ചു . വാർഡിലെ വികസന പ്രവർത്തങ്ങൾ മൂലം നായാടിപ്പാറയിലും ഒപ്പം മൈത്രിയിലും ബിജെപി വിജയിച്ചു.
ഇപ്രാവശ്യം ഗോപിനാഥൻ തോക്കാമ്പാറയിലേക്ക് മാറി മത്സരിക്കുകയാണ് . സി പി എമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ് കോട്ടക്കലിൽ നഷ്ടപ്പെട്ടിട്ടുള്ളത് . ബിജെപിയുടെ ഈ വിജയം തടയാനാണ് മുസ്ലിം ലീഗും സി പി എമ്മും കോൺഗ്രസും ചേർന്ന മുന്നണി പൊതുസ്ഥാനാർത്ഥിയെ നിർത്തുന്നതെന്ന് ആരോപണമുയർന്ന് കഴിഞ്ഞു . സാമ്പാർ സഖ്യത്തിൽ പാർട്ടി അണികളും നിരാശരാണ് .
എന്നാൽ ഇത്തരം സാമ്പാർ സഖ്യത്തിന് തങ്ങളുടെ മുന്നേറ്റത്തെ തകർക്കാൻ കഴിയില്ലെന്ന് ബിജെപിയും പറയുന്നു . ഇതുവരെ പരസ്പരം പോരടിച്ചിരുന്ന പാർട്ടികൾ ഇപ്പോൾ ഒരുമിക്കുന്നതിന് പിന്നിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും ബിജെപി വ്യക്തമാക്കുന്നു.
News Credits,Janamtv News

എംഎച്ച് 17 തകര്‍ന്നത് റഷ്യന്‍ നിര്‍മിത മിസൈല്‍ പ്രയോഗത്തിലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ലണ്ടന്‍: കിഴക്കന്‍ യുക്രെയ്‌ന് മുകളിലൂടെ പറക്കുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം എംഎച്ച് 17 തകര്‍ന്നത് റഷ്യന്‍ നിര്‍മിത മിസൈല്‍ പ്രയോഗത്തിലാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അന്താരാഷ്ട്രസംഘത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. യുക്രെയ്ന്‍ വിമതരുടെ ശക്തികേന്ദ്രമായ ഡോണ്‍സ്‌റ്റെക്കില്‍ 2014 ജൂലൈയില്‍ ഉണ്ടായ അപകടത്തില്‍ 298 പേരാണ് കൊല്ലപ്പെട്ടത്.
വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടത് വശത്തായി റഷ്യന്‍ നിര്‍മിത ബക് മിസൈല്‍ പതിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതിന്റെ ആഘാതത്തില്‍ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളും തകരുകയായിരുന്നു. ആരാണ് മിസൈല്‍ തൊടുത്തതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. കിഴക്കന്‍ യുക്രെയ്ന്‍ വ്യോമമേഖല സുരക്ഷിതമല്ലെന്നും അടച്ചിടണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
മിസൈല്‍ പതിച്ച് ഒന്നര മിനിറ്റിനുളളില്‍ വിമാനം തകര്‍ന്നു. ഏഴ് ഘട്ടങ്ങളിലായാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് സംഘം വ്യക്തമാക്കി. സ്‌ഫോടനമോ മറ്റ് സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്ന് തുടക്കത്തിലെ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തതാണ് നിര്‍ണായക തെളിവായത്.
അപകടത്തിന്റെ ഗ്രാഫിക്‌സ് പ്രസന്റേഷന്‍ സഹിതമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഡച്ച് അധികൃതര്‍ പുറത്തുവിട്ടത്. ഇതിന് മുന്‍പ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്.
196 ഡച്ച് പൗരന്‍മാരും 10 ബ്രിട്ടീഷുകാരും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റഷ്യയ്‌ക്കെതിരേ നേരത്തെ മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നെങ്കിലും ദുരന്തത്തില്‍ പങ്കില്ലെന്നായിരുന്നു റഷ്യയുടെ വിശദീകരണം.
News credits Janamtv News

Subscribe to:
Posts (Atom)