” ഏറ്റവും നീണ്ട രാത്രി തീരാറായെന്ന് തോന്നുന്നു . ഏറ്റവും ദുസ്സഹമായ കഷ്ടപ്പാടുകൾ ഇതാ അവസാനിക്കുന്ന മട്ടായി . മൃതശരീരമെന്ന് എണ്ണപ്പെട്ട വസ്തു ഇതാ ഉണരാൻ വട്ടം കൂട്ടുന്നു .ഒരു ശബ്ദം ഇപ്പോൾ നമ്മുടെ നേർക്ക് വരുന്നുണ്ട് . ചരിത്രത്തിനും ഐതിഹ്യത്തിനും എത്തി നോക്കാനാകാത്ത വണ്ണം ഇരുളടഞ്ഞ ആ ഭൂതകാലത്തിൽ നിന്ന് , കർമ്മത്തിന്റേയും പ്രേമത്തിന്റേയും ജ്ഞാനത്തിന്റേയുമായ ആ അപരിമിത ഹിമാലയത്തിന്റെ കൊടുമുടികളിൽ തട്ടിത്തട്ടി മാറ്റൊലിക്കൊള്ളും വിധത്തിലുള്ള ഒരു ശബ്ദം . നമ്മുടെ മാതൃഭൂമിയായ ഭാരതത്തിന്റെ ശബ്ദം. സൗമ്യവും ഗാഢവും എന്നാൽ അർത്ഥശങ്കയ്ക്ക് ഇടനൽകാത്തതുമാണ് ആ ശബ്ദം
ദിവസം ചെല്ലുന്തോറും അതിന്റെ മുഴക്കം ഏറുകയാണ് .നോക്കൂ ഉറങ്ങിക്കിടക്കുന്നവൻ ഉണർന്നെഴുന്നേൽക്കുന്നു .ഹിമാലയത്തിൽ നിന്നടിക്കുന്ന കാറ്റ് പോലെ അത് മൃതപ്രായമായ അസ്ഥിയിലും മാംസപേശികളിലും ജീവിതം പകരുന്നു .ആലസ്യം തിരോഭവിക്കുന്നു .നമ്മുടെ മാതൃഭൂമിയായ ഭാരതം അഗാധവും ദീർഘവുമായ നിദ്രയിൽ നിന്നെഴുന്നേൽക്കുകയാണ്.
ഇനി ആർക്കും ഭാരതത്തെ തടയാനാവില്ല .ഇനി ഒരിക്കലും ഭാരതം ഉറങ്ങാൻ ഭാവവുമില്ല . ഇനി ഒരു ബാഹ്യശക്തിക്കും ഭാരതത്തെ പിന്നോട്ടടിക്കാൻ സാദ്ധ്യവുമല്ല .അനന്തശക്തിയുള്ള നമ്മുടെ മാതൃഭൂമി തൻകാലിൽ നിൽക്കാൻ വട്ടം കൂട്ടുകയാണ് .”
സിരകളിൽ വൈദ്യുതി പ്രവഹിപ്പിക്കുന്ന വാഗ് വൈഖരിയുടെ വിളയാട്ടമാണ് വിവേകവാണികളിൽ കാണാൻ കഴിയുന്നത്. മൃതമായിരുന്ന ഭാരതത്തിന്റെ ചേതന ഉണർന്നുയരാൻ തുടങ്ങിയത് മനസിലാക്കിയ ആ മഹാപ്രതിഭ നൽകിയ സന്ദേശങ്ങൾ ഈ വർത്തമാനകാലത്തിലും സത്യമായി നിലകൊള്ളുന്നു
( വിവേകാനന്ദ സാഹിത്യ സർവ്വസ്വം – വോള്യം -3 )
Hear What Our Prime Minister Says and the People Believe
Wednesday, January 13, 2016
കര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ മൂലം വിളനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കര്‍ഷകരില്‍ നിന്ന് നാമമാത്രമായ പ്രീമിയം തുക ഈടാക്കി ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ ലക്ഷ്യമിട്ടുളളതാണ് പദ്ധതി.
കാര്‍ഷിക വിളയുടെ 1.5 ശതമാനം മുതല്‍ അഞ്ച് ശതമാനം മാത്രമാണ് പ്രീമിയമായി ഈടാക്കുന്നത്. വിരിപ്പുകൃഷിയ്ക്ക് രണ്ട് ശതമാനവും റാബി ഉല്‍പ്പന്നങ്ങള്‍ക്ക് 1.5 ശതമാനവും ആണ് പ്രീമിയം. വാര്‍ഷിക വിളകള്‍ക്കും തോട്ടകൃഷിക്കും പ്രീമിയം തുക അഞ്ച് ശതമാനം വരും. റബ്ബര്‍ ഉള്‍പ്പെടെയുള്ള തോട്ടകൃഷിക്കും പദ്ധതി ബാധകമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്കും പദ്ധതി ഗുണകരമാകും.
ഒരു രാജ്യം ഒറ്റ പദ്ധതി എന്ന നിലയ്ക്കാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവിലുള്ള കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതികളിലെ എല്ലാ ഗുണങ്ങളും സംയോജിപ്പിച്ചാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ നിലവിലുണ്ടായിരുന്ന ഇടക്കാല പദ്ധതികള്‍ അപ്രസക്തമാകും.
സങ്കേതിക വിദ്യകളുടെ സേവനം കൂടി കൂട്ടിയിണക്കിയാണ് പുതിയ പദ്ധതിയെന്നതാണ് ഏറെ ശ്രദ്ധേയം. വിളനഷ്ടത്തിന്റെ വിവരങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ സഹിതം അധികൃതരെ ബോധ്യപ്പെടുത്താം. നടപടിക്രമങ്ങള്‍ വൈകുന്നത് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പദ്ധതിയില്‍ സര്‍ക്കാരിന്റെ സബ്‌സിഡിക്ക് ഉയര്‍ന്ന പരിധി ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ് കര്‍ഷകര്‍ക്ക് ഗുണകരമായ മറ്റൊരു വസ്തുത. പരമാവധി ഇന്‍ഷുറന്‍സ് തുക കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഇത് സഹായകമാകും.

അസഹിഷ്ണുതയുളളവർ കേൾക്കുന്നുണ്ടോ ? ബംഗാളിൽ നിന്ന് വാർത്തകളുണ്ട്
പശ്ചിമബംഗാളിലെ മാൽഡയിൽ കാലിയചൗക്ക് പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ് . പോലീസുകാരെ സ്റ്റേഷനിൽ നിന്ന് വലിച്ച് പുറത്തിട്ട് ആക്രമിച്ചു . സ്റ്റേഷനിലെ ഫയലുകളും കമ്പ്യൂട്ടറുകളും തീയിട്ടു .
ബാരക്കുകൾ തീവച്ച് നശിപ്പിച്ചു . പോലീസിന്റേതുൾപ്പെടെ ഇരുപത്തിനാലോളം വാഹനങ്ങൾ കത്തിച്ചു. അതിൽ അതിർത്തി രക്ഷാ സേനയുടെ ഒരു വാഹനവും ഉൾപ്പെടുന്നു.ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ആക്രമിച്ചു . ട്രെയിനു കല്ലെറിഞ്ഞു .പാളങ്ങൾ നശിപ്പിച്ചു . വീടുകൾ കൊള്ളയടിക്കുക പോലും ചെയ്തു .
തലസ്ഥാനമായ കൊൽക്കത്തയ്ക്ക് സമീപം തല്പുക്കൂറിൽ നിന്നാണ് മറ്റൊരു വാർത്ത പുറത്ത് വന്നത് . സർക്കാർ എയ്ഡഡ് മദ്രസയിലെ പ്രധാനാദ്ധ്യാപകൻ ഇപ്പോൾ ഊരുവിലക്കിലാണത്രെ .മദ്രസയിൽ പോയിട്ട് മദ്രസ നിൽക്കുന്ന സ്ഥലത്ത് പോലും അദ്ദേഹത്തിന് പ്രവേശനമില്ലത്രെ . കഴിഞ്ഞ വർഷം ഒരു സംഘം അദ്ദേഹത്തെ ആക്രമിച്ച് തല അടിച്ചു പൊളിച്ചിരുന്നു . അതിനു ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലെത്തി ഒപ്പിട്ടാണ് അദ്ദേഹം ജോലിയിൽ തുടരുന്നത്.
തീർച്ചയായും അസഹിഷ്ണുതയുടെ വാർത്തകൾ തന്നെയാണിത് . പക്ഷേ എന്തോ അസഹിഷ്ണുതാ വാദക്കാർ നിശ്ശബ്ദരാണ് . ബീഹാർ തെരഞ്ഞെടുപ്പിനു മുൻപ് വരെ മുടിയഴിച്ചാടിയും മുണ്ടുപൊക്കിച്ചാടിയും മാദ്ധ്യമ മത്തങ്ങകളിൽ കയറിക്കൂടിയ സാംസ്കാരിക നായകരും (കൂലി) എഴുത്തുകാരും അവാർഡ് ക്രയവിക്രയം നടത്തുന്നവരും പാകിസ്ഥാനിലേക്ക് പോയ അവസ്ഥയാണ് ഇപ്പോൾ. ആദ്യ സംഭവം നടന്നത് ബംഗാളിലെ എന്തെങ്കിലും പ്രശ്നത്തിന്റെ പേരിലല്ല . ഈയടുത്ത് നടന്ന സംഭവങ്ങളുടെ പേരിലുമല്ല . ഉത്തർപ്രദേശിൽ കമലേഷ് തിവാരിയെന്ന സ്വയം പ്രഖ്യാപിത ഹിന്ദു മഹാസഭാ നേതാവ് പ്രവാചക നിന്ദ നടത്തി എന്ന ആരോപണമാണ് മാൽഡയിലെ ചിലർക്ക് പ്രശ്നങ്ങളുണ്ടാക്കിയത് .
ഡിസംബർ 3 ന് വിവാദ പരാമർശം നടത്തിയ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു . ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസുമെടുത്തു . ആൾ ജയിലിലുമാണ് . പക്ഷേ ഉത്തർപ്രദേശിലും രാജസ്ഥാനിലും ഒരുമാസത്തിനു ശേഷം ഇപ്പോൾ മാൽഡയിലും പ്രതിഷേധം നടത്തിയ ലക്ഷക്കണക്കിന് മുസ്ലിങ്ങൾക്ക് തിവാരിയെ തൂക്കിക്കൊല്ലണം . മതനിന്ദയ്ക്ക് ശിക്ഷ തൂക്കിക്കൊല്ലലാണത്രേ . രാജ്യം ഭരിക്കുന്ന സർക്കാരിന്റെ അസഹിഷ്ണുതയിൽ ഇവിടെ ഒരു കാക്കയ്ക്ക് പോലും പറക്കാനാവുന്നില്ല , ജീവിക്കാനാകുന്നില്ല എന്നൊക്കെയുള്ള വാദങ്ങൾ അരങ്ങ് തകർക്കുന്ന കാലത്താണ് ഈ സംഭവമെന്നോർക്കണം . രണ്ടാമത്തെ സംഭവത്തിൽ പ്രധാനാദ്ധ്യാപകൻ ചെയ്ത തെറ്റ് അദ്ദേഹത്തിന്റെ രാഷ്ട്രത്തിന്റെ ദേശീയ ഗാനം മദ്രസയിലെ കുട്ടികളെ പഠിപ്പിച്ചു എന്നതാണ്. പക്ഷേ ദേശീയഗാനം പഠിപ്പിച്ചതിന് കാസി മാസൂം അക്തർ എന്ന അദ്ധ്യാപകന് കിട്ടിയത് തലയ്ക്കടിയാണ് . ഒപ്പം ഊരുവിലക്കും.
ഹിന്ദുത്വ ഗാനമാണത്രെ ജനഗണമന . ഇസ്ലാം വിരുദ്ധമാണത്രെ ദേശീയഗാനം . പണ്ട് ഹിന്ദുവും മുസ്ലീമും തോളോട് തോൾ ചേർന്ന് നിന്ന് ഉച്ചത്തിൽ പാടിയ ഒരു ഗാനമായിരുന്നു വന്ദേമാതരം . പിന്നീടാണല്ലോ വന്ദേമാതരം ഹറാമായത്
ധീരദേശാഭിമാനികൾക്ക് പുളകച്ചാർത്തുകൾ സമ്മാനിച്ച, ദേശീയതയുടെ അപ്രതിരോധ്യമായ ഇച്ഛാശക്തി സമ്മാനിച്ച വന്ദേമാതരം അങ്ങനെ പാർശ്വവത്കരിക്കപ്പെട്ടു . ഇന്നത് പാടിയാൽ അവൻ ജിംഗോയിസ്റ്റായി . അത് പാടാൻ സൗകര്യമില്ലെന്ന് പറയുന്നവൻ സ്വത്വവാദിയുമായി . ആ വിധിയിതാ ജനഗണമനയേയും കാത്തിരിക്കുന്നു .
സത്യത്തിൽ എവിടെയാണ് അസഹിഷ്ണുത ? ന്യൂനപക്ഷങ്ങൾക്ക് തെരുവിലിറങ്ങാനും പോലീസിന്റെ പോലും വാഹനങ്ങൾ കത്തിക്കാനും കഴിയുന്ന ഭാരതത്തിൽ എന്ത് അസഹിഷ്ണുതയാണുള്ളത് ? ദേശീയഗാനം കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപകന്റെ തലയ്ക്കടിക്കാൻ സ്വാതന്ത്ര്യമുള്ള ഈ നാട്ടിൽ എന്ത് ഫാസിസമാണുള്ളത് ? ഈ പറയുന്നവർ ഫാസിസമുള്ള നാട് കണ്ടിട്ടുണ്ടോ . അതിനെക്കുറിച്ച് വായിച്ചിട്ടുണ്ടോ ? ഒന്നു ചോദിക്കട്ടെ . തൊട്ടയൽപക്കമായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളില്ലേ . കാണിച്ചു തരാമോ ഇങ്ങനെ ഏതെങ്കിലും ഒരു സംഭവം ? . അവിടെ സ്വന്തം പെൺകുട്ടികളെ പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്ത് അവസാനം മതം മാറ്റുക പോലും ചെയ്യുമ്പോൾ കരയാനല്ലാതെ എവിടെയെങ്കിലും അവർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് കാണിക്കാൻ കഴിയുമോ ?
രാജ്യത്ത് നടക്കുന്ന ഏത് ചെറിയ സംഭവമായാൽ പോലും അതിന്റെ ഒരു വശത്ത് ഏതെങ്കിലും വഴിയിൽ സംഘപരിവാറിനെ കൂട്ടിക്കെട്ടാൻ കഴിയുമെങ്കിൽ ആർത്തട്ടഹസിക്കുന്ന ചാനലുകളും വാർത്താ അവതാരകരും നിശ്ശബ്ദരാണ് . ഫേസ്ബുക്കിൽ എഴുതിവിടുന്ന മാദ്ധ്യമ വൈതാളികരാകട്ടെ ഇങ്ങനെയുള്ള സംഭവങ്ങൾ അറിഞ്ഞിട്ടു പോലുമില്ല .
സമൂഹത്തിൽ അശാന്തി പടർത്താതിരിക്കാനാണ് ഈ ജാഗ്രതയെങ്കിൽ സന്തോഷമുണ്ട് . പക്ഷേ ബീഹാർ തെരഞ്ഞെടുപ്പിന് മുൻപ് പച്ചക്കള്ളങ്ങളും അർദ്ധസത്യങ്ങളും കൊണ്ട് നിങ്ങൾ പടർത്തിയ അശാന്തിയ്ക്ക് ആരു സമാധാനം പറയും ?
ക്ഷമിക്കുക.. ഈ മാദ്ധ്യമ പ്രവർത്തനം രാജ്യത്തിന് ഹിതകരമല്ലെന്ന് പറയാതിരിക്കാനാവില്ല . ഈ ആക്ടിവിസം , ഈ സാംസ്കാരിക പടുനായകത്വം രാഷ്ട്രത്തെ നശിപ്പിക്കാനേ ഉതകുകയുള്ളൂ . ഈ പ്രീണനം , ചെറിയ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചെയ്യുന്ന ഇത്തരം നാറിയ കളികൾ ഒടുവിൽ അവനവന് നേരേ പാഞ്ഞുവരുന്ന കോടാലിയാകാൻ അധികം കാത്തിരിക്കേണ്ടി വരില്ല.
ബാബാസാഹബ് അംബേദ്കർ ” പാകിസ്ഥാൻ ഓർ ദി പാർട്ടീഷൻ ഓഫ് ഇന്ത്യ ” എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയത് ഇന്നും പ്രസക്തമാണ് .
പ്രീണനം ഒന്നും അവസാനിപ്പിക്കുന്നില്ല . പുതിയ അവകാശവാദങ്ങൾ സൃഷ്ടിക്കുക മാത്രമാണത് ചെയ്യുന്നത് .
Article Credits വായുജിത്,Janam News
A Video Report by Zee News

Thursday, January 7, 2016
പത്താന്‍കോട്ടില്‍ സംഭവിച്ചത്: സൈന്യം വിശദീകരിക്കുന്നു
ചണ്ഡിഗഢ്: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണം നേരിടുന്നതില്‍ വീഴ്ച പറ്റിയെന്ന വിമര്‍ശനങ്ങള്‍ക്ക് സൈന്യത്തിന്റെ മറുപടി. പത്താന്‍കോട്ടില്‍ തന്നെ ആവശ്യത്തിന് സൈനികര്‍ ഉണ്ടായിരുന്നിട്ടും ഓപ്പറേഷന്‍ ദാംഗു എന്ന് പേരിട്ട സൈനിക നടപടിക്ക് എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ നിന്ന് എന്‍എസ്ജിയെ വിളിച്ചതെന്ന് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കാണ് സൈന്യം വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയത്.
പരിശീലനത്തിനെത്തിയ 23 വിദേശ സൈനികരും 3000 ത്തോളം കുടുംബങ്ങളുമാണ് ആക്രമണം നടന്ന ക്യാമ്പില്‍ ഉണ്ടായിരുന്നത്. ക്യാമ്പില്‍ കടന്ന ഭീകരര്‍ ഇവിടെയുളളവരെ ബന്ദികളാക്കാനുള്ള സാദ്ധ്യത നിലനിന്നിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ വിദഗ്ധരായ കമാന്‍ഡോകളുടെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. അതുകൊണ്ടാണ് എന്‍എസ്ജിയെ വിളിച്ചതെന്ന് സൈന്യത്തിന്റെ വെസ്റ്റേണ്‍ കമാന്‍ഡ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു. ബന്ദിയാക്കല്‍ പോലുളള സങ്കീര്‍ണ ഘട്ടങ്ങളില്‍ ഓപ്പറേഷനുകള്‍ക്ക് നിയോഗിക്കുന്ന സംഘത്തെയാണ് എന്‍എസ്ജി അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാന്‍, മ്യാന്‍മര്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയവരായിരുന്നു ക്യാമ്പിലുണ്ടായിരുന്ന വിദേശ സൈനികര്‍. വ്യോമസേന അംഗങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപമായിരുന്നു ഭീകരര്‍ ഒളിച്ചിരുന്നത്. അതുകൊണ്ട് തന്നെ സൈനിക നടപടി അത്ര എളുപ്പമായിരുന്നില്ല. ധൃതിപിടിച്ചുള്ള നടപടിയിലൂടെ വ്യോമസേനാ താവളത്തിന് കൂടുതല്‍ നാശനഷ്ടം വരുത്തേണ്ടെന്ന നിലപാടിലായിരുന്നു സൈന്യമെന്നും ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു.
ടാങ്കുകള്‍ പോലും തകര്‍ക്കാന്‍ ശേഷിയുള്ള ഗ്രനേഡുകളുമായാണ് ഭീകരര്‍ എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സേനയുടെ സ്വത്തുക്കളും യുദ്ധോപകരണങ്ങളും നശിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് ഇവ സംരക്ഷിച്ച് ഭീകരരെ പ്രതിരോധിക്കാന്‍ സൈന്യം തീരുമാനിച്ചത്. കൂടുതല്‍ ആളപായം ഒഴിവാക്കാന്‍ മിതമായ രീതിയില്‍ മാത്രമാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ഉണ്ടായ ആദ്യദിനം രാത്രി പത്ത് മണിക്കൂറോളം തീവ്രവാദികള്‍ നിശബ്ദരായിരുന്നു. ഇവര്‍ വീണ്ടും വെടിയുതിര്‍ത്തതിന് ശേഷമാണ് സൈന്യം പ്രത്യാക്രമണം പുനരാരംഭിച്ചത്. പിറ്റേന്ന് വ്യോമതാവളത്തിലെ ബാരക്കുകളിലേക്ക് രണ്ട് തീവ്രവാദികള്‍ കടന്നു. ഈ സമയമാണ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കുടുങ്ങിയിരുന്ന ആറ് വ്യോമസേനാംഗങ്ങളെ കമാന്‍ഡോകള്‍ രക്ഷപെടുത്തിയത്. മേല്‍ക്കൂരയിലൂടെ ഇറങ്ങി വിന്‍ഡോ ഗ്ലാസ് തകര്‍ത്താണ് ഇവരെ പുറത്തെത്തിച്ചത്. ഇതിന് ശേഷം തീവ്രവാദികളെ വധിക്കാനായി ഐഇഡി ചിപ്പ് ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു.
വയര്‍ കട്ടറുകളും റേഡിയോ സെറ്റുകളും ജെയ്‌ഷെ ഇ മുഹമ്മദിന്റെ ലഘുലേഖകളും ഭീകരരില്‍ നിന്ന് കണ്ടെടുത്തതായും ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു. വ്യോമതാവളം നിലനില്‍ക്കുന്നത് ദാംഗു എന്ന സ്ഥലത്താണ്. അതുകൊണ്ടാണ് സൈനിക നടപടിക്ക് ഓപ്പേറഷന്‍ ദാംഗു എന്ന് പേരിട്ടത്.
News Credits,Janamtv News

ആഗോള സാമ്പത്തിക രംഗം : ഇന്ത്യൻ തിളക്കം തുടരുമെന്ന് ലോക ബാങ്ക്
വാഷിംഗ്ടൺ : ലോക സാമ്പത്തികരംഗത്തെ പ്രകാശ കേന്ദ്രമായി ഭാരതം തുടരുന്നുവെന്ന് ലോക ബാങ്ക് . രാജ്യം 2016 -17 ൽ 7.8 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നും ലോക ബാങ്ക് റിപ്പോർട്ട്.
അടുത്ത മൂന്ന് വർഷത്തേക്ക് ഭാരതം സാമ്പത്തിക വളർച്ചയിൽ ഒന്നാമതായി തന്നെ തുടരുമെന്നും ലോകബാങ്കിന്റെ ഗ്ലോബൽ എക്കണോമിക് പ്രോസ്പെക്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു . ആഭ്യന്തര നയങ്ങളിൽ വന്ന പരിഷ്കാരമാണ് ഇതിനു കാരണമെന്നും ലോക ബാങ്ക് വിലയിരുത്തുന്നു. ഭാരതത്തിന്റെ പ്രകടനം തെക്കേ ഏഷ്യയ്ക്ക് മൊത്തത്തിൽ ഗുണകരമാണെന്നും റിപ്പോർട്ടിലുണ്ട്.
സർക്കാരിന്റ പരിഷ്കരണ നയങ്ങൾ പർലമെന്റിൽ പാസാക്കാൻ കഴിയാത്തതിലുള്ള ആശങ്കയും റിപ്പോർട്ട് പങ്കുവയ്ക്കുന്നു . പാർലമെന്റ് ഉപരിസഭയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാത്തത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് റിപ്പോർട്ടിലുണ്ട് . എങ്കിലും ഊർജ്ജ മേഖലയിലെ പരിഷ്കരണങ്ങൾ വൻ മാറ്റമാണുണ്ടക്കിയത്.
ഈ വർഷം 7.8 ശതമാനം വളർച്ച നേടുന്ന ഭാരതം അടുത്ത രണ്ട് വർഷം 7.9 ശതമാനം വളർച്ചയിലേക്കെത്തുമെന്നാണ് ലോക ബാങ്കിന്റെ നിഗമനം . എന്നാൽ 2016 ൽ 6.7 ശതമാനം വളർച്ച നേടുന്ന ചൈന അടുത്ത രണ്ട് വർഷങ്ങളിൽ അത് കുറഞ്ഞ് 6.5 ശതമാനത്തിലെത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .
മറ്റ് വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭാരതത്തിന്റെ സാമ്പത്തിക വളർച്ച സ്ഥിരവും ദൃഢതയുള്ളതുമാണെന്നും ലോക ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു .

സിപിഎമ്മുമായി ചര്‍ച്ച; മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ഭാഗ്യകരമെന്ന് കുമ്മനം രാജശേഖരന്‍
പാലക്കാട്: രാഷ്ട്രീയസംഘര്‍ഷം ഒഴിവാക്കുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനുമായി ആര്‍എസ്എസ് -സിപിഎം ചര്‍ച്ചയാകാമെന്ന ആശയത്തെ പരിഹസിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് കുമ്മനം രംഗത്തെത്തിയത്.
സമാധാനം നാടിന്റെ ആവശ്യമാണ്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയുടേയോ സംഘടനയുടെയോ മാത്രം പ്രശ്‌നമല്ല. സമാധാന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കി പ്രോത്സാഹിപ്പിക്കാന്‍ ബാദ്ധ്യതയുള്ള സംസ്ഥാനത്തിന്റെ തലവന്‍കൂടിയായ മുഖ്യമന്ത്രി അതിനെ പരിഹസിച്ച് സംസാരിക്കുന്നത് അദ്ദേഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.
സമാധാനത്തിനായി ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ ചര്‍ച്ചയാകാമെന്ന നിലപാടിനെ ജനം രണ്ട് കാലുകൊണ്ട് ചവിട്ടി പുറത്താക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഉമ്മന്‍ചാണ്ടി മാത്രമല്ല കെപിസിസി പ്രസിഡന്റും സമാധാനത്തിന് സിപിഎം -ആര്‍എസ്എസ് ചര്‍ച്ച നടക്കുന്നതിനെതിരെ അസഹിഷ്ണതയും അസ്വസ്ഥതയും പ്രകടപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് സമാധാനം പുലരാന്‍ സഹകരിക്കുന്നിന് പകരം തുരങ്കം വയ്ക്കാനാണ് ഇവരുടെ ശ്രമം. സംഘര്‍ഷം ഉണ്ടാക്കി മുതലെടുക്കാനുള്ള കോണ്‍ഗ്രസിന്റെ എക്കാലത്തേയും സമീപനം തന്നെയാണ് ഇവിടെയും കാണുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമായി ചാവക്കാടും തൃശൂരും നടന്ന കൊലപാതകങ്ങളെക്കുറിച്ചും മറ്റും മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഓര്‍ക്കുന്നത് നല്ലതാണെന്നും കുമ്മനം ഓര്‍മ്മിപ്പിച്ചു.

Sunday, January 3, 2016
ബംഗാളിനെ തകർത്തത് ഇടതു സർക്കാർ : അമർത്യസെൻ
കൊൽക്കത്ത : 34 വർഷത്തെ സിപിഎം ഭരണമാണ് ബംഗാളിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് നോബൽ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യസെൻ . ബംഗാളിലെ വ്യവസായത്തേയും കൃഷിയേയും ഇടതു സർക്കാർ നശിപ്പിക്കുകയായിരുന്നെന്നും അമർത്യ സെൻ പറഞ്ഞു.
ബംഗാളിന്റെ സാമ്പത്തിക നിലയെ തകർത്ത ഇടതു പക്ഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വിമർശനങ്ങളുമായി രംഗത്തെത്തുന്നതെന്നും സെൻ പറഞ്ഞു. ബീർഭൂമിൽ ശാന്തിനികേതനിലെ ഒരു കോളേജിൽ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പ്രധാന വിഷയങ്ങളിൽ ഇടതു പാർട്ടികളുടെ യുക്തിബോധത്തെ ചോദ്യം ചെയ്ത സെൻ നയ രൂപീകരണത്തിൽ കേവലയുക്തിപോലും അവർ പ്രകടിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി . വ്യാവസായിക മേഖലയെ തകർത്ത ഇടതു സർക്കാർ കാർഷിക മേഖലയേയും നശിപ്പിച്ചെന്ന് അദ്ദേഹം തുറന്നടിച്ചു. നിക്ഷേപങ്ങൾ പൂർണമായും ഇല്ലാതായതോടെ ബംഗാൾ സാമ്പത്തികമായി തകർന്നെന്നും സെൻ കുറ്റപ്പെടുത്തി.
അധികാരത്തിൽ നിന്ന് തൂത്തെറിയപ്പെട്ടപ്പോളാണ് തങ്ങളുടെ നയങ്ങൾ മാറ്റണമെന്ന് ഇടതു പാർട്ടികൾക്ക് തോന്നിയത് . തകർച്ചയ്ക്ക് കാരണക്കാരായവർ പക്ഷേ ഇപ്പോൾ വിമർശനം കൊണ്ട് ഇറങ്ങിയിരിക്കുകയാണ് . വിമർശനത്തിൽ തെറ്റില്ല . പക്ഷേ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ള വിമർശനത്തിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2016 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താൻ കിണഞ്ഞു ശ്രമിക്കുന്ന സിപിഎം കേഡറുകൾക്ക് ആതമവിശ്വാസം നൽകാൻ വൻ സമ്മേളനങ്ങൾ നടത്തിയിരുന്നു . കൊൽക്കത്ത പ്ലീനത്തോട് അനുബന്ധിച്ചുള്ള സമ്മേളനത്തിലും ലക്ഷങ്ങളെ അണിനിരത്തിയിരുന്നു . ഈ സാഹചര്യത്തിലാണ് അമർത്യ സെന്നിന്റെ പ്രസ്താവന

Subscribe to:
Posts (Atom)