കൊൽക്കത്ത : 34 വർഷത്തെ സിപിഎം ഭരണമാണ് ബംഗാളിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് നോബൽ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യസെൻ . ബംഗാളിലെ വ്യവസായത്തേയും കൃഷിയേയും ഇടതു സർക്കാർ നശിപ്പിക്കുകയായിരുന്നെന്നും അമർത്യ സെൻ പറഞ്ഞു.
ബംഗാളിന്റെ സാമ്പത്തിക നിലയെ തകർത്ത ഇടതു പക്ഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വിമർശനങ്ങളുമായി രംഗത്തെത്തുന്നതെന്നും സെൻ പറഞ്ഞു. ബീർഭൂമിൽ ശാന്തിനികേതനിലെ ഒരു കോളേജിൽ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പ്രധാന വിഷയങ്ങളിൽ ഇടതു പാർട്ടികളുടെ യുക്തിബോധത്തെ ചോദ്യം ചെയ്ത സെൻ നയ രൂപീകരണത്തിൽ കേവലയുക്തിപോലും അവർ പ്രകടിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി . വ്യാവസായിക മേഖലയെ തകർത്ത ഇടതു സർക്കാർ കാർഷിക മേഖലയേയും നശിപ്പിച്ചെന്ന് അദ്ദേഹം തുറന്നടിച്ചു. നിക്ഷേപങ്ങൾ പൂർണമായും ഇല്ലാതായതോടെ ബംഗാൾ സാമ്പത്തികമായി തകർന്നെന്നും സെൻ കുറ്റപ്പെടുത്തി.
അധികാരത്തിൽ നിന്ന് തൂത്തെറിയപ്പെട്ടപ്പോളാണ് തങ്ങളുടെ നയങ്ങൾ മാറ്റണമെന്ന് ഇടതു പാർട്ടികൾക്ക് തോന്നിയത് . തകർച്ചയ്ക്ക് കാരണക്കാരായവർ പക്ഷേ ഇപ്പോൾ വിമർശനം കൊണ്ട് ഇറങ്ങിയിരിക്കുകയാണ് . വിമർശനത്തിൽ തെറ്റില്ല . പക്ഷേ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ള വിമർശനത്തിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2016 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താൻ കിണഞ്ഞു ശ്രമിക്കുന്ന സിപിഎം കേഡറുകൾക്ക് ആതമവിശ്വാസം നൽകാൻ വൻ സമ്മേളനങ്ങൾ നടത്തിയിരുന്നു . കൊൽക്കത്ത പ്ലീനത്തോട് അനുബന്ധിച്ചുള്ള സമ്മേളനത്തിലും ലക്ഷങ്ങളെ അണിനിരത്തിയിരുന്നു . ഈ സാഹചര്യത്തിലാണ് അമർത്യ സെന്നിന്റെ പ്രസ്താവന
News Credits,Janamtv News
No comments:
Post a Comment