Saturday, January 23, 2016

പ്രധാനമന്ത്രി വാക്കു പാലിച്ചു : നേതാജിഫയലുകൾ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട ഫയലുകൾ പൊതുസമൂഹത്തിനു മുന്നിൽ പ്രസിദ്ധപ്പെടുത്തുമെന്ന വാക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പാലിച്ചു . ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന നൂറു ഫയലുകളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത് .
സുഭാഷ് ബോസിന്റെ നൂറ്റിപ്പത്തൊൻപതാം ജന്മ വാർഷിക ദിനത്തിന്റെയന്ന് നാഷണൽ ആർക്കൈവ്സിൽ നടന്ന പ്രസിദ്ധീകരണ ചടങ്ങിൽ നേതാജിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു . കേന്ദ്രമന്ത്രിമാരായ മഹേഷ് ശർമയും ബബുൽ സുപ്രിയോയും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് നേതാജിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ഫയലുകൾ പ്രസിദ്ധപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. എല്ലാ മാസവും ഇരുപത്തഞ്ച് ഫയലുകൾ വീതം പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുമെന്നും നാഷണൽ ആർക്കൈവ്സ് അറിയിച്ചു.
ഫയലുകൾ http://netajipapers.gov.in/ എന്ന സൈറ്റിൽ ലഭ്യമാകും

No comments:

Post a Comment