ജനം ഇംപാക്ട്
കൽപ്പറ്റ : വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് പതിച്ചു നല്‍കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഹിന്ദു ഐക്യവേദിയും വയനാട്ടിലെ ആദിവാസി സംഘടനാ നേതാക്കളും നല്‍കിയ പരാതിയിലാണ് നടപടി. ക്രിസ്ത്യന്‍ പള്ളികള്‍ക്ക് ഭൂമി പതിച്ചു കൊടുക്കുന്നതായി ജനം ടീ വിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.
സര്‍ക്കാര്‍ ഭൂമി പൊതുസ്വത്തായതിനാല്‍ ഒരു പ്രത്യേക മതവിഭാഗത്തിന് അത് നല്‍കാനാവില്ല എന്ന മുന്‍കാല വിധികളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തത്. വയനാട്ടില്‍ ആറായിരത്തിലേറെ വനവാസി കുടുംബങ്ങള്‍ക്ക് ഭൂമിയില്ലാത്ത അവസ്ഥയാണ്. ആ സാഹചര്യത്തില്‍ ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് വനവാസി സംഘടനാ നേതാക്കള്‍ കോടതിയെ സമീപിച്ചത്.
ജനം ടീ വി വാര്‍ത്ത പുറത്ത് വന്ന ഉടനെ നിയമനടപടി ആവശ്യപ്പെട്ട് വനവാസികള്‍ രംഗത്തെത്തുകയായിരുന്നു. സര്‍ക്കാര്‍ വനവാസിമേഖലകളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഭൂമിക്കായി സമരം ചെയ്ത നിരവധി വനവാസികള്‍ ഇക്കാലത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യം നിലനില്‍ക്കെ സര്‍ക്കാര്‍ ഭൂമി ക്രിസ്ത്യന്‍ പള്ളിക്ക് പതിച്ചു കൊടുക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും അവര്‍ പറയുന്നു.
വനവാസി സംഘടനാ നേതാക്കളുടെ പരാതി വിശദമായി പരിശോധിച്ച ശേഷമാണ് നടപടി സ്റ്റേ ചെയ്തു കൊണ്ട് ഹൈകോടതി ഉത്തരവിട്ടത്. പതിനാലേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി വെറും 1300 രൂപക്ക് പതിച്ചു നല്‍കാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം.
News Credits,Janamtv
No comments:
Post a Comment