Friday, January 10, 2014

Keralam oru Vellarikkapattanamo ?

സരിതയെ പുതുപ്പള്ളി വഴി കൊണ്ടുപോയത്‌ എന്തിന്‌? ഹൈക്കോടതി

കൊച്ചി: സംസ്‌ഥാന മന്ത്രിമാരും മാഫിയകളും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്‌ നിലനില്‍ക്കുന്നതായി ഹൈക്കോടതി. ഇത്തരക്കാര്‍ക്ക്‌ ഭരണ നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ്‌ ഉള്‍പ്പെട്ട കടകമ്പള്ളി, കളമശേരി ഭൂമി തട്ടിപ്പ്‌ കേസുകളില്‍ അന്തിമവാദം കേള്‍ക്കവേ ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ്‌ നിരീക്ഷിച്ചു.
സരിതയെ പുതുപ്പള്ളി വഴി എന്തിനു കൊണ്ടുപോയിയെന്നും സരിതയ്‌ക്ക്‌ ജയിലില്‍ സര്‍ക്കാര്‍ ബ്യൂട്ടീഷനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ലക്ഷങ്ങള്‍ വിലമതിക്കുന്ന സാരികളാണ്‌ ജയിലില്‍ കഴിയുന്ന സരിത ഉപയോഗിക്കുന്നത്‌. സാധാരണ പ്രതികള്‍ക്ക്‌ ജയിലില്‍ രണ്ടുമൂന്നു ജോഡി വസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഇവര്‍ക്കെങ്ങനെ ഇത്രയധികം വസ്‌ത്രങ്ങള്‍ ലഭിക്കുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നു കോടതി പറഞ്ഞു. സരിതയുടെ വസ്‌ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും ഇവര്‍ക്ക്‌ സാധാരണ വസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കാനല്ലേ അനുമതി നല്‍കേണ്ടിയിരുന്നതെന്നും കോടതി ചോദിച്ചു. കാര്യങ്ങള്‍ ഈ നിലയിലാണെങ്കില്‍ ജയിലില്‍ പോകാന്‍ ആര്‍ക്കും പേടിയുണ്ടാവില്ല. ഡല്‍ഹിയിലെ ഭരണമാറ്റം പോലുള്ള കാര്യങ്ങള്‍ ഇങ്ങനെയാണ്‌ സംഭവിക്കുന്നതെന്നും കോടതി പറഞ്ഞു. സരിതയ്‌ക്ക്‌ എത്ര സാരിയുണ്ടെന്നും ഇതു ജയിലില്‍ എത്തിക്കുന്നത്‌ ആരെന്നും കോടതി ചോദിച്ചു. ഭൂമി തട്ടിപ്പിന്‌ ഹവാല റാക്കറ്റുമായി ബന്ധമുണ്ടന്നും കേരളത്തിലേക്ക്‌ 365 കോടി കടത്തിയ ഹവാല ഇടപാടുകാരന്‍ സോന മജീദാണ്‌ തട്ടിപ്പിനു പിന്നിലെന്നും ഹര്‍ജിഭാഗം കോടതിയില്‍ ആരോപിച്ചു. തുടര്‍ന്നാണ്‌ സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ്‌. നായര്‍ക്ക്‌ ജയിലില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകളെക്കുറിച്ചും ആര്‍ഭാടപൂര്‍വമായ ജയില്‍ ജീവിതത്തെക്കുറിച്ചും വസ്‌ത്രധാരണത്തെക്കുറിച്ചും കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്‌. കടകമ്പള്ളി കേസിനു പിന്നിലുള്ളവരെ അറസ്‌റ്റ്‌ ചെയ്‌ത്‌ വേണ്ട രീതിയില്‍ ചോദ്യം ചെയ്‌താലെ സത്യം പുറത്തുവരൂ എന്ന്‌ കോടതി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ ഇന്നും വാദം തുടരും. ന്യൂഡല്‍ഹി: സരിതയെ പുതുപ്പള്ളി വഴി തിരുവനന്തപുരത്തേക്കു കൊണ്ടുപോയതില്‍ അപാകതയില്ലെന്നാണു തനിക്കു ലഭിച്ച ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. എറണാകുളത്തു നിന്നു പുതുപ്പള്ളി വഴി യാത്ര ചെയ്‌തതിനെ ക്കുറിച്ച്‌ താന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച്‌ ഹൈക്കോടതി പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പുതുപ്പള്ളി യാത്രയില്‍ അപാകതയില്ലെന്നു രമേശ്‌ ഏറ്റുമാനൂര്‍, ചങ്ങനാശേരി വഴിയുള്ള യാത്ര ഏറെ തിരക്കുപിടിച്ചതായതിനാല്‍ മണര്‍കാട്‌, പുതുപ്പള്ളി വഴി തിരുവല്ലയില്‍ ചെല്ലുന്ന റോഡാണു പലരും ഉപയോഗിക്കുന്നത്‌. സംഭവദിവസം ഹോട്ടല്‍ പണിമുടക്കായതിനാല്‍ സരിതയ്‌ക്കൊപ്പമുണ്ടായിരുന്ന പോലീസുകാര്‍ വീട്ടില്‍ നിന്നു ഭക്ഷണപ്പൊതി കരുതിയിരുന്നു. പുതുപ്പള്ളിയില്‍ എത്തിയപ്പോള്‍ വീടും ഹോട്ടലും കൂടി ചേര്‍ന്ന ഒരു സ്‌ഥലത്ത്‌ ഭക്ഷണം കിട്ടുമെന്നറിഞ്ഞ്‌ അവിടെ വാഹനം നിര്‍ത്തുകയും സരിത ഭക്ഷണം കഴിക്കുകയുമായിരുന്നു. ചിലര്‍ അവിടെ വച്ച്‌ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഇതു നിരുത്സാഹപ്പെടുത്തിയെന്നും അതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നുമാണു തനിക്ക്‌ ഇന്റലിജന്‍സ്‌ വിഭാഗം നല്‍കിയ വിവരമെന്നും ചെന്നിത്തല വ്യക്‌തമാക്കി.
News Report,Mangalam Daily, January 10, 2014

Tuesday, January 7, 2014

'തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല'

കാലം മാറുന്നതനുസരിച്ച്‌ രാഷ്‌ട്രീയത്തില്‍ എല്ലാം മാറേണ്ടിയിരിക്കുന്നു. സമരത്തിന്റെ കാര്യത്തിലായാലും മുദ്രാവാക്യത്തിന്റെ കാര്യത്തിലായാലും ഈ മാറ്റം അനിവാര്യമാണ്‌. ലോക ജനതയും ഇന്ത്യന്‍ ജനതയും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്‌. സമൂഹത്തില്‍ സാധാരണക്കാരെ പീഡിപ്പിച്ചുകൊണ്ടും അവര്‍ക്ക്‌് ക്ലേശങ്ങള്‍ മാത്രം സൃഷ്‌ടിച്ചുകൊണ്ടും നടത്തുന്ന ഒരു രാഷ്‌ട്രീയ സമരത്തിനു ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിയുകയില്ല എന്ന യാഥാര്‍ഥ്യം. കാരണം അങ്ങനെയുള്ള സമരങ്ങള്‍ ജനങ്ങളില്‍ അറപ്പും വെറുപ്പും മാത്രമേ സൃഷ്‌ടിക്കാന്‍ കാരണമാകുകയുള്ളൂ. അതുകൊണ്ടുതന്നെ അത്തരം സമരങ്ങള്‍ പരാജയപ്പെടുക തന്നെ ചെയ്യും. അത്‌ കേരളത്തില്‍ ഈയിടെ സംശയലേശമന്യേ തെളിയിക്കപ്പെട്ടു. സോളാര്‍ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ ആറുമാസമാണ്‌ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി പ്രക്ഷോഭം നടത്തിയത്‌. ആറുമാസത്തിനു ശേഷം പ്രക്ഷോഭം ഒരു ന്യായീകരണവുമില്ലാതെ സി.പി.എം. നേതൃത്വം പിന്‍വലിക്കുകയും ചെയ്‌തു. അതിനു മുഖ്യമായ ഒരു കാരണം സാധാരണ ജനങ്ങള്‍ക്കു മാത്രമല്ല ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികളില്‍ ചിലതു തന്നെയും അപഹാസ്യമാണ്‌ സോളാര്‍ സമരം എന്ന്‌ തുറന്നു പറഞ്ഞതാണ്‌. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജൂലൈ ആദ്യ വാരത്തിലാണ്‌ സോളാര്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷം സമരമാരംഭിച്ചത്‌. ഈ പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അതിന്റെ പശ്‌ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം രാജിവയ്‌ക്കണം തുടങ്ങിയ ആവശ്യങ്ങളാണ്‌ സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്‌. ബഹളവും വാക്കൗട്ടും കാരണം സഭയ്‌ക്കു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. സഭ ബഹിഷ്‌കരിച്ചുവെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ എല്ലാ ദിവസവും ഹാജര്‍ ബുക്കില്‍ ഒപ്പുവച്ച്‌ പ്രതിദിന അലവന്‍സ്‌ വാങ്ങിയെന്നതു മറ്റൊരു കാര്യം. നിയമസഭയ്‌ക്കു പ്രവര്‍ത്തിക്കാനാവാതെ വന്നതുമൂലം സഭാ സമ്മേളനം ചുരുക്കി നേരത്തെ പിരിഞ്ഞു. ജൂലൈ 22-നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മറ്റു പ്രമുഖ നേതാക്കളും സെക്രട്ടേറിയറ്റ്‌ നടയില്‍ രാപകല്‍ സമരമാരംഭിച്ചു. അടുത്ത ദിവസം മുതല്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ രാപകല്‍ സമരം ഏറ്റെടുക്കുകയും ചെയ്‌തു.ഓഗസ്‌റ്റ് മാസമായപ്പോള്‍ പ്രക്ഷോഭരീതി മാറി. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ അനിശ്‌ചിത കാലത്തേക്കു തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റ്‌ ഉപരോധിക്കുന്ന വന്‍ പ്രക്ഷോഭം ആരംഭിച്ചു. പക്ഷേ രണ്ടു ദിവസം തികയുന്നതിനു മുമ്പ്‌ സമരക്കാരെപ്പോലും ഞെട്ടിച്ചുകൊണ്ട്‌ നാടകീയമായി ആ പ്രക്ഷോഭം പിന്‍വലിച്ചു. രാജി ഇല്ലെങ്കിലും ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന്‌ മുഖ്യമന്ത്രി സമ്മതിച്ചു എന്നതിന്റെ പേരിലാണ്‌ സമരം പിന്‍വലിച്ചതെന്ന്‌ സി.പി.എം. നേതൃത്വം പ്രഖ്യാപിച്ചു. പക്ഷെ പ്രഖ്യാപനം അനുസരിച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സിറ്റിംഗ്‌ ഹൈക്കോടതി ജഡ്‌ജിമാരെ കിട്ടിയില്ല. ജഡ്‌ജിമാര്‍ക്കു വേറെ ജോലികളുള്ളതുകൊണ്ട്‌ രാഷ്‌ട്രീയ തര്‍ക്ക പ്രശ്‌നങ്ങള്‍ക്കായി അവരെ വിനിയോഗിക്കാന്‍ സമയമില്ല എന്നതാണു ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാരണം. പക്ഷെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ സി.പി.എം. പ്രവര്‍ത്തകരും മുന്നണി ഘടകകക്ഷികളും സമരം തുടര്‍ന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അലങ്കോലപ്പെടുത്തുകയെന്നതായിരുന്നു സമരരീതി. അതിനു പുറമെ ജില്ലകള്‍ തോറുമുള്ള സത്യഗ്രഹവും മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെടുത്തലും കരിങ്കൊടി വീശലുമായി സമരം തുടര്‍ന്നു. പിന്നീടാണ്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസ്‌ ഉപരോധിക്കുന്ന സമരപരിപാടി പ്രഖ്യാപിച്ചത്‌. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഔദ്യോഗിക വസതി ഉപരോധിക്കുന്ന സമരം. ഒന്നരമാസം മുമ്പ്‌ പ്രതിരോധ സമര തീയതി പ്രഖ്യാപിച്ചു. കാരണം ആവശ്യം മുഖ്യമന്ത്രിയുടെ രാജിയും. ഉമ്മന്‍ചാണ്ടിയുടെ രാജിയാണ്‌ ആവശ്യമെങ്കില്‍ എന്തിന്‌ അദ്ദേഹത്തിന്‌ ഒന്നരമാസത്തെ കാലയളവു നല്‍കണം. ഒന്നരമാസം മുഖ്യമന്ത്രി പദത്തിലിരുന്ന്‌ എന്തു ദുര്‍ഭരണവും എന്ത്‌ അഴിമതിയും നടത്തിക്കോട്ടെ എന്ന്‌ സി.പി.എം. ഔദാര്യമായിരുന്നോ അത്‌? ആര്‍ക്കറിയാം. അങ്ങനെ ആരംഭിച്ച ഔദ്യോഗിക വസതി വളഞ്ഞുവയ്‌ക്കല്‍ സമരമല്ലേ പൊളിഞ്ഞു പാളീസായത്‌? ഈ സമരം മൂലം ഒരു മണിക്കൂര്‍ പോലും ഉമ്മന്‍ചാണ്ടിയെ ഔദ്യോഗിക വസതിയില്‍ വളഞ്ഞുവയ്‌ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഈ വഴിപാടു സമരത്തിനായി സമരസഖാക്കള്‍ ക്ലിഫ്‌ ഹൗസില്‍ എത്തുന്നതിനു മുമ്പ്‌ മുഖ്യമന്ത്രി തന്റെ ജോലികള്‍ക്കായി സെക്രട്ടേറിയറ്റിലേക്ക്‌ പോയിക്കഴിഞ്ഞിരിക്കും. അല്ലെങ്കില്‍ ജനസമ്പര്‍ക്ക പരിപാടിക്കായി മറ്റു ജില്ലകളിലേക്കും മറ്റു ചില ദിസങ്ങളില്‍ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഡല്‍ഹിയിലേക്കും പോയി. ഒരു സമരത്തെ ഒരു മുഖ്യമന്ത്രിയും സര്‍ക്കാരും എതിര്‍ക്കുന്നത്‌ സമരം ചെയ്യുന്നവര്‍ക്ക്‌ അല്‌പമെങ്കിലും അന്തസുണ്ടാക്കിയേനെ. പക്ഷേ വലിയ വിളംബരത്തോടെ തുടങ്ങിയ സമരത്തെ ഒരു സര്‍ക്കാരും മുഖ്യമന്ത്രിയും അവജ്‌ഞയോടും പുച്‌ഛത്തോടും കൂടി അവഗണിച്ചു എന്നതിനേക്കാള്‍ വലിയ അപമാനം ഏതെങ്കിലും ഒരു പാര്‍ട്ടിക്ക്‌ കേരളത്തിന്റെ ചരിത്രത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ടോ? ഈ വഴിപാടു സമരത്തിനിടയില്‍ എത്രയെത്ര അപഹാസ്യകരമായ രംഗങ്ങളുണ്ടായി. ക്ലിഫ്‌ ഹൗസ്‌ പ്രതിരോധ സമരത്തിന്‌ സി.പി.എം. നേതൃത്വം ഒരു ദിവസത്തെ അവധി നല്‍കി. കാരണം തിരുവിതാംകൂറിലെ ഇളയ മഹാരാജാവ്‌ മാര്‍ത്താണ്ഡവര്‍മ നിര്യാതനായതാണ്‌. ഇന്ത്യയിലെ രാജഭരണങ്ങള്‍ അവസാനിക്കുകയും ബ്രിട്ടീഷുകാരില്‍ നിന്നു സ്വാതന്ത്ര്യം നേടി ജനങ്ങളുടെ കൈയില്‍ അധികാരമെത്തുകയും ചെയ്‌തിട്ട്‌ അറുപത്തിയാറു വര്‍ഷമായി. പഴയ തിരുവിതാംകൂര്‍ രാജാവിന്റെ അനന്തരാവകാശിയുടെ മുമ്പില്‍ പോലും തൊഴുതു വഴങ്ങി നില്‍ക്കുന്നവരാണ്‌ വര്‍ത്തമാന കേരളത്തിലെ സി.പി.എം. നേതാക്കള്‍ എന്നവര്‍ തെളിയിച്ചു. ഇനി എത്ര തലമുറ വരെ കമ്യൂണിസ്‌റ്റുകള്‍ക്ക്‌ ഈ രാജഭക്‌തിയുണ്ടാകുമെന്ന്‌ ആര്‍ക്കറിയാം? റഷ്യയിലെ ജനങ്ങള്‍ സാര്‍ ചക്രവര്‍ത്തിമാരെ ആദരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നു മനസിലാക്കിയതു കൊണ്ടായിരിക്കണം കേരളത്തിലെ കമ്യൂണിസ്‌റ്റുകള്‍ക്കുള്ള ഈ രാജഭക്‌തിയെന്നു തോന്നുന്നു. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നു? സി.പി.എമ്മിന്റെ മാര്‍ത്താണ്ഡവര്‍മ ഭക്‌തി കൊണ്ട്‌ കാര്യം അവസാനിച്ചില്ല. പിന്നെ ക്രിസ്‌മസ്‌ പ്രമാണിച്ച്‌ ക്ലിഫ്‌ ഹൗസ്‌ പ്രതിരോധ സമരത്തിനു സി.പി.എം. രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. യേശുക്രിസ്‌തുവും ഒരു വലിയവിപ്ലവകാരിയായിരുന്നല്ലോ? അതുകൊണ്ട്‌ ആ വിപ്ലവകാരിയുടെ ജന്മദിനവും പിറ്റേദിവസവും സത്യക്രിസ്‌ത്യാനിയായ ഉമ്മന്‍ചാണ്ടിയും കുടുംബാംഗങ്ങളും ആഘോഷിച്ചുകൊള്ളട്ടെ എന്നു കരുതിയാവണം ലോകത്തിലെങ്ങും കാണാത്തവിധം അല്ലെങ്കില്‍ ഇറ്റലിയില്‍ പോലും സംഭവിക്കാത്ത വിധം സി.പി.എം. സമരത്തിനു രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചത്‌ എന്നു വേണം കരുതാന്‍. എന്തെല്ലാം കാണാന്‍ വിധിക്കപ്പെട്ടവരാണ്‌ കേരളത്തിലെ ജനങ്ങള്‍, പ്രത്യേകിച്ച്‌ ഇടതുപക്ഷ മുന്നണി സമരത്തൊഴിലാളിക്കൂട്ടങ്ങള്‍?
പക്ഷെ ഇന്ത്യയിലെ ദേശീയ ഇംഗ്ലീഷ്‌ പത്രങ്ങള്‍ എഴുതിയത്‌ ക്ലിഫ്‌ ഹൗസിനു സമീപം താമസിക്കുന്ന സന്ധ്യ എന്ന വീട്ടമ്മയുടെ മുമ്പിലാണ്‌ സി.പി.എം. നേതൃത്വം മുട്ടു കുത്തിയതെന്നാണ്‌. ഒരു വിധത്തില്‍ അതു ശരിയാണ്‌. സാധാരണക്കാരെ വല്ലാതെ നരകിപ്പിക്കുന്ന വഴിതടയലും സമരങ്ങളും കാരണം ജനങ്ങള്‍ പൊറുതിമുട്ടിക്കഴിഞ്ഞു. പക്ഷേ സി.പി.എം. നേതൃത്വത്തിന്‌ ഒരേയൊരു സമരമാര്‍ഗമേ അറിയൂ. ഇല്ലായ്‌മക്കാരായ സാധാരണ ജനങ്ങളെ നരകിപ്പിച്ചുകൊണ്ടുള്ള സമരം. അവരുടെ പ്രതീകമായാണ്‌ സന്ധ്യ സി.പി.എം. നേതൃത്വത്തിന്റെ ധിക്കാരത്തിനെതിരെ ശബ്‌ദമുയര്‍ത്തിയത്‌. സന്ധ്യയെ മുതലാളിത്ത മൂരാച്ചിത്വത്തിന്റെ പ്രതീകമെന്നോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏജെന്റെന്നോ സി.പി.എം. നേതൃത്വം പറഞ്ഞതുകൊണ്ടു കാര്യമില്ല. സത്യം കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അനീതിയേയും ജനദ്രോഹത്തേയും എതിര്‍ക്കാന്‍ സന്ധ്യ കാണിച്ച ധീരതയ്‌ക്കു പാരിതോഷികമായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി എന്ന വ്യവസായി അഞ്ചുലക്ഷം പാരിതോഷികം നല്‍കിയതാണ്‌് പിന്നെ വലിയ വിവാദ വിഷയമായത്‌. സമരങ്ങള്‍ കൊണ്ടു സഹികെട്ട ജനങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ ഒരു വീട്ടമ്മ ധീരത കാട്ടിയെന്നതിനാണ്‌ വി ഗാര്‍ഡ്‌ വ്യവസായ സ്‌ഥാപനങ്ങളുടെ ഉടമയായ കൊച്ചൗസേപ്പ്‌ ആ പാരിതോഷികം നല്‍കിയത്‌. പിന്നെ സി.പി.എം. നേതൃത്വത്തിന്റെ എല്ലാ വിരോധവും കൊച്ചൗസേപ്പിന്റെ നേരെയായി. ഇലക്‌ട്രിസിറ്റി സ്‌റ്റെബിലൈസര്‍ വീട്ടിലിരുന്നു നിര്‍മിച്ച്‌ അതു സൈക്കിളില്‍ കൊണ്ടുനടന്നു വില്‍ക്കുന്ന ഒരു കുടില്‍ വ്യവസായിയായിട്ടാണ്‌ കൊച്ചൗസേപ്പ്‌ വ്യവസായ ജീവിതമാരംഭിച്ചത്‌. അദ്ദേഹത്തെ മര്യാദയുടെ എല്ലാ സീമയും ലംഘിച്ച്‌ അധിക്ഷേപിച്ചു സംസാരിച്ച സി.പി.എം. നേതാക്കള്‍ മനസിലാക്കിയിട്ടില്ലാത്ത ഒരു കാര്യം കൊച്ചൗസേപ്പ്‌ ഒരു ഇടതുപക്ഷ വിദ്യാര്‍ഥി നേതാവായിരുന്നു എന്നതാണ്‌. പക്ഷെ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപജീവന മാര്‍ഗമോ സമ്പാദ്യ മാര്‍ഗമോ ആയി കാണാന്‍ കഴിയാത്തതുകൊണ്ട്‌ സഹപ്രവര്‍ത്തകരില്‍ പലരേയും പോലെ അദ്ദേഹം രാഷ്‌ട്രീയ രംഗത്തു തുടര്‍ന്നില്ല എന്നേയുള്ളൂ. എന്നു മാത്രമല്ല എ.ടി. കോവൂര്‍ അവാര്‍ഡിന്‌ അര്‍ഹനായിട്ടുള്ള കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി ഒരു യുക്‌തിവാദിയുമാണ്‌. പക്ഷെ ഇന്നു കേരളത്തില്‍ കൊച്ചൗസേപ്പ്‌ സര്‍വാദരണീയനാണ്‌. അതിനു കാരണം ഒരു നിര്‍ധന രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം വൃക്ക അദ്ദേഹം സംഭാവന ചെയ്‌തു എന്നതാണ്‌. അവയവദാന പ്രക്രിയയില്‍ അതിസാഹസികമായ ഒരു തീരുമാനമാണ്‌ സ്വന്തം കിഡ്‌നി സംഭാവന ചെയ്യുകയെന്നത്‌. സാധാരണ ഗതിയില്‍ ഒരു ധനികന്‌ ഊഹിക്കാന്‍ കഴിയാത്ത കാര്യമാണത്‌. അത്‌ കൊച്ചൗസേപ്പ്‌ ചെയ്‌തു. സ്വന്തം കിഡ്‌നി ഒരു പാര്‍ട്ടി സഖാവിനു സംഭാവന ചെയ്യാനുള്ള ചങ്കൂറ്റം പിണറായി വിജയനോ കോടിയേരി ബാലകൃഷ്‌ണനോ ആനത്തലവട്ടം ആനന്ദനോ എ.കെ. ബാലനോ മറ്റേതെങ്കിലും സി.പി.എം. നേതാവോ കാണിക്കുമോ. അല്ലെങ്കില്‍ അവരുടെ മക്കളെ വൃക്കദാനത്തിനു പ്രേരിപ്പിക്കുമോ? ഓര്‍ക്കുമ്പോള്‍ വിപ്ലവ നേതാക്കളുടെ മുട്ടും നെഞ്ചും വിറയ്‌ക്കും. സാധാരണ ജനങ്ങളെ നരകിപ്പിക്കുന്ന സമരരീതിയെ എതിര്‍ത്ത സന്ധ്യയേയും കൊച്ചൗസേപ്പിനേയും അപഹസിച്ച സി.പി.എം. നേതാക്കള്‍ ഒരു കാര്യം പറഞ്ഞു. സമരങ്ങള്‍ കൊണ്ടു മാത്രമേ ജനങ്ങള്‍ എന്തും നേടിയിട്ടുള്ളൂ. അതാണ്‌ സി.പി.എം. നടത്തുന്നതെന്നാണ്‌.
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനിടയില്‍ ജനദ്രോഹ സമരം കൊണ്ടു സി.പി.എം. നേതൃത്വവും ചിന്താശക്‌തിയില്ലാത്ത അണികളും എന്തു നേട്ടങ്ങള്‍ കേരളത്തില്‍ കൈവരിച്ചിട്ടുണ്ട്‌? ഓഫീസുകളും ബാങ്കുകളും തല്ലിത്തകര്‍ത്തുകൊണ്ട്‌ ദിവസങ്ങളോളം നടത്തിയ കമ്പ്യൂട്ടര്‍ വിരുദ്ധ മഹാസമരം, സര്‍ക്കാര്‍ വാഹനങ്ങളും മറ്റും തീവച്ചു നശിപ്പിച്ചുകൊണ്ട്‌ പ്രീഡിഗ്രി ബോര്‍ഡ്‌ രൂപീകരണത്തിനെതിരെ നടത്തിയ ദിവസങ്ങള്‍ നീണ്ടുനിന്ന അക്രമാസക്‌തമായ സമരം, അഞ്ചു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരുടെ ജീവന്‍ ബലികൊടുത്തുകൊണ്ട്‌ സ്വാശ്രയ കോളജ്‌ തുടങ്ങുന്നതിനെതിരേ ദിവസങ്ങള്‍ നടത്തിയ സമരം, നെടുമ്പാശേരി വിമാനത്താവളത്തിനെതിരെ നടത്തിയ സമരം. എത്ര രക്‌തം തെരുവിലൊഴുക്കി. ഈ സമരങ്ങള്‍ കൊണ്ട്‌ ജനങ്ങള്‍ക്ക്‌ എന്തു നേട്ടമുണ്ടായി? ഒഴുക്കിയ കണ്ണീരും രക്‌തവും മാത്രം നേട്ടം. എല്ലാം പൊളിഞ്ഞു പാളീസായ സമരങ്ങള്‍. കാരണം അവയെല്ലാം ജനങ്ങള്‍ക്കെതിരായ സമരങ്ങളായിരുന്നു. കമ്പ്യൂട്ടറുകള്‍ക്കെതിരെയുള്ള സമരത്തിനു നേതൃത്വം നല്‍കിയ പിണറായി വിജയനെപ്പോലെയുള്ള ഒരു സി.പി.എം. നേതാവ്‌ സ്വന്തം പേരില്‍ കമ്പ്യൂട്ടറില്‍ ഫേസ്‌ ബുക്ക്‌ തുറന്നിരിക്കുന്നു എന്ന പത്രവാര്‍ത്ത എത്രയോ പ്രത്യാശാഭരിതമാണ്‌.
തുറന്ന മനസോടെ
Article Credits, കെ.എം. റോയ്,Mangalam Daily,January 6 2014

Monday, January 6, 2014

ദേശാഭിമാനി ഭൂമി ഇടപാട്: ഏഷ്യാനെറ്റ് ന്യൂസിനെതിരെ പിണറായി

തിരുവനന്തപുരം: ദേശാഭിമാനി ഭുമി ഇടപാട് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത പച്ചക്കള്ളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഏഷ്യാനെറ്റിന്റേത് സ്ഥാപിത താല്‍പര്യമാണ്.സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനായി പച്ചക്കള്ളം അവതരിപ്പിക്കരുത്. ഏഷ്യാനെറ്റ് ന്യൂസ് ദേശാഭിമാനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ്. എല്ലാ കാര്യങ്ങളും പാര്‍ട്ടി അറിഞ്ഞുകൊണ്ടു തന്നെയാണ് നടത്തിയത്. ദേശാഭിമാനി ഭൂമി വാങ്ങിയ ഡാനിഷ് ചാക്കോ ഇപ്പോഴും കമ്പനി എംഡിയാണ്.ഇതുതെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ ഉണ്ടെങ്കില്‍ കൊണ്ടുവരണം. അപ്പോള്‍ നോക്കാം. വാര്‍ത്ത നല്‍കിയതുസംബന്ധിച്ച് നിയമനടപടിക്കൊന്നും പാര്‍ട്ടി മുതിരുന്നില്ല. എന്തായാലും ഏഷ്യാനെറ്റ് ന്യൂസ് ചെയ്യുന്നത് ഒരു മാധ്യമത്തിന് ചേര്‍ന്ന പണിയല്ല. ദേശാഭിമാനിയുടെ ഭൂമി ഇടപാട് രഹസ്യമല്ല. പരസ്യമാണ്. ഇതുസംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ കൊണ്ടുവരണം. അപ്പോള്‍ നോക്കാം. നിങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കാന്‍ കഴിയുമായിരുന്നെങ്കില്‍ എന്തുകൊണ്ട് മുന്നോട്ട് വന്നില്ല. നിങ്ങളുടെ താല്‍പര്യം എല്ലാവര്‍ക്കും അറിയാമെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത തെറ്റാണെങ്കില്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്ന് ചോദിച്ചപ്പോള്‍ ഒരു നിയമനടപിടയും സ്വീകരിക്കാന്‍ തയാറല്ലെന്നും ഇതുപോലെ വിളിച്ചുപറയാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി പറഞ്ഞു. ദേശാഭിമാനി ഭൂമി ഇടപാട് സംബന്ധിച്ച് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തുവിട്ടത്. 2012 സെപ്റ്റംബറിലാണ് വ്യവസായി വി എം രാധാകൃഷ്ണന്റെ കമ്പനി ദേശാഭിമാനിയുടെ ഭൂമി വാങ്ങിയത്. ഇതിനു തെളിവ് എവിടെയെന്ന് പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വെല്ലുവിളിച്ചതിനാല്‍ ആ റിപ്പോര്‍ട്ട് ഞങ്ങള്‍ ഒരിക്കല്‍കൂടി സംപ്രേഷണം ചെയ്യുന്നു.തെളിവുകള്‍ സഹിതം. വി.എം.രാധാകൃഷ്ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരനാണ് ഡാനിഷ് കെ.ചാക്കോയെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.. തിരുവല്ല ഓതറ സ്വദേശിയായ ഡാനിഷിന്റെ സാമ്പത്തിക സ്രോതസ് ദുരൂഹമാണ്. പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്ണ ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് ചാരിറ്റബിള്‍ സൊസൈറ്റി. സൊസൈറ്റിയുടെ സെക്രട്ടറി വ്യവസായി വി.എം.രാധാകൃഷ്ണന്‍. രക്തദാന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കുന്നമ്മേടുള്ള സൂര്യാടവറിലാണ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സിവില്‍ സ്‌റ്റേഷനു സമീപമുള്ള സൂര്യഇന്‍ക്ലെയ്വിലെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ബ്ലഡ് ബാങ്കില്‍ ഞങ്ങള്‍ അന്വേഷണം നടത്തി. ഇവിടുത്തെ ചീഫ് ടെക്‌നീഷ്യനാണ് ക്യാപിറ്റല്‍ സിറ്റിയെന്ന സ്ഥാപനത്തിന്റെ എംഡിയായ ഡാനിഷ് കെ.ചാക്കോയെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. തിരുവല്ലയിലെ ഇടത്തരം കുടുംബത്തില്‍പ്പെട്ട ഡാനിഷ് 10 വഷമായി ഈ സ്ഥാപത്തില്‍ പ്രവര്‍ത്തിക്കുന്നു. ദേശാഭിമാനി ഭൂമി വാങ്ങാനായുള്ള ഇടനിലക്കാരനായി ഡാനിഷിനെ വിളിച്ചു.ഇവിടെ പല ചോദ്യങ്ങളുയരുന്നു. ലാബ് ടെക്‌നീഷ്യനായ ഡാനിഷെങ്ങനെ കമ്പനിയുടെ ഡയറാക്ടറായി. ഡാനിഷിനു പിന്നിലെ സാമ്പത്തിക സ്രോതസ് ആരുടേതാണ്. ദേശാഭിമാനി ഭൂമി ഇടപാടിനുവേണ്ടി ഡാനിഷിനെ എന്തിന് താല്‍ക്കാലി എംഡിയാക്കി. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധി.


News Credits ,Asianet News,Jan 06,2013

Sunday, January 5, 2014

സംസ്‌ഥാന മന്ത്രിയുമൊത്തു സരിതയുടെ 'ആദ്യരാത്രി'ബംഗളുരുവിലെ 'റെഡ്‌ചില്ലി'യിൽ

Tip of the Iceberg
പത്തനംതിട്ട: കേരളത്തിലെ ഒരു മന്ത്രി തനിക്കൊപ്പം ആദ്യമായി രാപ്പാർത്തതു ബംഗളുരുവിലെ പ്രശസ്‌തമായ റെഡ്‌ ചില്ലി എന്ന ഹോട്ടലിലായിരുന്നെന്നു സരിത എസ്‌. നായർ. മന്ത്രിക്കു ബംഗളുരുവിലുള്ള സുഹൃത്തായ സുരേഷ്‌ ആയിരുന്നു അവിടെ സ്വീകരിച്ചതെന്നും അദ്ദേഹത്തെപ്പറ്റി നേരത്തേ അറിവുണ്ടായിരുന്നില്ലെന്നും 28 പേജുളള രഹസ്യമൊഴിയിൽ സരിത വെളിപ്പെടുത്തി. ഹൃദ്യമായ പെരുമാറ്റമായിരുന്നു സുരേഷിന്റേത്‌. മന്ത്രിയുമായി അടുത്ത ചങ്ങാത്തവും പുലർത്തിയിരുന്നു. ഹോട്ടലിൽ വേണ്ട മുന്നൊരുക്കങ്ങൾ സുരേഷ്‌ ചെയ്‌തിരുന്നു. എത്തുന്ന വിവരം മന്ത്രി അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും സരിത വ്യക്‌തമാക്കി.
ഇംഗ്ലീഷിലാണു സരിത മൊഴി എഴുതിയിട്ടുള്ളത്‌. ചില കാര്യങ്ങൾ വിശദീകരിക്കാൻ മലയാളത്തിലും പരാമർശിച്ചിട്ടുണ്ട്‌. തന്റെ ജീവിതം തകർന്നു എന്നു വെളിപ്പെടുത്തുന്നവിധമുള്ള ചില കാര്യങ്ങളാണിവ. ആരുടെയും മനസിനെ പിടിച്ചുലയ്‌ക്കുന്നതാണു സരിതയുടെ രചനാശൈലി.
പത്തനംതിട്ട എ.ഡി.എമ്മിന്റെ നിർദേശാനുസരണമാണു രണ്ടു വർഷം മുന്പു പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ മന്ത്രിയെ തേടി സരിതയെത്തിയത്‌. (തീയതിയും സമയവും വ്യക്‌തമാക്കിയിട്ടുണ്ട്‌). മധ്യവയസ്‌കനെങ്കിലും സുമുഖനായ മന്ത്രി, സരിതയെ ഓഫീസ്‌ മുറിയിൽ സ്വീകരിച്ചു. തുടർന്നു വി.ഐ.പി. മുറിയിലേക്ക്‌ ആനയിച്ചു. സൗരോർജ പദ്ധതിയെപ്പറ്റി വിശദമായ വിവരണം തന്നെ സരിത നടത്തി. പുഞ്ചിരിയോടെയാണു മന്ത്രി വിവരണം കേട്ടത്‌. എല്ലാം മൂളിക്കേട്ടശേഷം സരിതയുടെ വിശേഷങ്ങളെപ്പറ്റിയായി മന്ത്രിയുടെ ചോദ്യം. സൗരോർജവും വ്യക്‌തിവിശേഷവും തമ്മിൽ ബന്ധമില്ലെങ്കിലും മന്ത്രിയുടെ ഉദ്ദേശ്യം സരിത തിരിച്ചറിഞ്ഞു. എല്ലാത്തിനും പൊടിപ്പും തൊങ്ങലും വച്ചു മറുപടിയും നൽകി. മന്ത്രിക്കു സരിതയെ നന്നേ പിടിച്ചു. ജീവിതത്തിൽ ഉണ്ടാകുന്ന പാളിച്ചകളെപ്പറ്റിയായി പിന്നീടുള്ള സംസാരം. സ്‌നേഹസന്പൂർണമായ ഇടപെടൽ. മന്ത്രി ഒടുവിൽ തന്റെ ഹൃദയവികാരങ്ങൾ അടുത്തറിഞ്ഞതായി സരിത പറയുന്നുണ്ട്‌. പിന്നീടാണു ബംഗളുരുവിലേക്കു ക്ഷണിച്ചത്‌. രഹസ്യ മൊബൈൽ നന്പറും മന്ത്രി നൽകി. 9061133333 എന്ന നന്പരിൽനിന്നു രാത്രി പത്തുമണിക്കുശേഷം വിളികളുടെ പ്രവാഹമായി. ചിലപ്പോൾ അർധരാത്രി കഴിഞ്ഞും വിളി തുടർന്നു. വാക്കുകളിലെ സ്‌നേഹമാണു ബംഗളുരുവിലെത്താൻ പ്രേരിപ്പിച്ചതെന്നും സരിത വ്യക്‌തമാക്കുന്നു. ബംഗളുരുവിൽ രണ്ടാം സന്ദർശനത്തിൽ കിംഗ്‌ സ്യൂട്ട്‌ ഹോട്ടലിലായിരുന്നു രാത്രിവാസം. അന്ന്‌ ഐ ഗ്രൂപ്പിന്റെ ചില നീക്കങ്ങൾ ചികഞ്ഞെടുക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തുന്ന സരിത ചോദ്യങ്ങൾ മന്ത്രി ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നും പറയുന്നു. ഹോട്ടലുകളിൽ രാപ്പാർക്കുന്പോൾ മന്ത്രിയുടെ അടുപ്പക്കാരനായ സുരേഷ്‌ എല്ലാത്തിനും കാവലാളായി പുറത്തുനിന്നതായാണു കരുതുന്നതെന്നും സരിത പറയുന്നുണ്ട്‌. സോളാർ പദ്ധതിക്കു വാങ്ങിയ പണം ബിജു രാധാകൃഷ്‌ണനെ കൂടാതെ കവർന്നവരുടെ പേരുകളും രഹസ്യമൊഴിയിലുണ്ട്‌. സരിതയുടെ മൊഴി തുടരുന്നു: "സോളാർ വിഷയം പാട്ടായതോടെ, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും മന്ത്രിയുടെ സുഹൃത്തുമായ ആൾ ഗൾഫിൽ ഭാര്യയുടെ അടുത്തേക്കു പറന്നു. മാസങ്ങൾക്കുശേഷമാണ്‌ അദ്ദേഹം മടങ്ങിയെത്തിയത്‌. ആരേയും ചതിക്കാൻ ഉദ്ദേശിച്ചല്ല സൗരോർജ പാനൽ സ്‌ഥാപിക്കാൻ പണം വാങ്ങിയത്‌. പദ്ധതി നടപ്പാക്കുകതന്നെയായിരുന്നു ലക്ഷ്യം. ആദ്യം, വീടുകളിലും ചില സ്‌ഥാപനങ്ങളിലും ചെറുകിട പദ്ധതികൾ സ്‌ഥാപിക്കാനാണു പണം വാങ്ങിയത്‌. പലർക്കും പാനൽ സ്‌ഥാപിച്ചു നൽകി. എന്നാൽ, വൻകിട പദ്ധതികളിലേക്കു നയിച്ചതു കോൺഗ്രസ്‌ ഉന്നതൻ അടക്കമുള്ളവരായിരുന്നു. കണക്കില്ലാതെ, പദ്ധതിക്കായി ലഭിച്ച പണം കബളിപ്പിച്ച്‌ തട്ടിയെടുത്തതു ബിജു രാധാകൃഷ്‌ണനായിരുന്നു. ലഭിച്ച പണത്തിന്റെ ഒരു ഭാഗം ചില കോൺഗ്രസ്‌ ബന്ധുക്കളും തട്ടിയെടുത്തു. തുടക്കത്തിൽതന്നെ കോൺഗ്രസ്‌ ഉന്നതൻ വിനിയോഗിച്ചതു രാഷ്‌ട്രീയവൈര്യം തീർക്കാനായിരുന്നു. കോൺഗ്രസ്‌ ഉന്നതന്റെ വിശ്വസ്‌തയായശേഷമാണ്‌ അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്തത്‌. അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും വിശ്വസ്‌തയായി മാറി. എന്നാൽ, എന്നെപ്പറ്റി ശ്രീധരൻ നായർ എന്ന വ്യവസായി ആന്റിയോടു ചില കാര്യങ്ങൾ പറഞ്ഞതായും അറിഞ്ഞു.
"News Credits,സജിത്ത്‌ പരമേശ്വരൻ,Mangalam Daily ,Jan 5 2014

Wednesday, January 1, 2014

യു.ഡി.എഫിലെ ഉന്നതന്റെ നിര്‍ദേശപ്രകാരമാണു മന്ത്രിമാരുടെ പേര് പറയാതിരുന്നതെന്നു സരിതയുടെ അമ്മ

തിരുവനന്തപുരം: യു.ഡി.എഫിലെ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ സോളാര്‍ കേസിലെ പ്രതി സരിതാ എസ്‌. നായര്‍ മന്ത്രിമാരുള്‍പ്പടെയുളളവരുടെ പേര്‌ പറയാതിരുന്നതെന്നു സരിതയുടെ അമ്മ ഇന്ദിര. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ വെളിപ്പെടുത്തല്‍. സരിതയുടെ മൊഴി അട്ടിമറിച്ചു. കേസുകളില്‍ നിന്നും രക്ഷപ്പെടുത്തുമെന്നു വാഗ്‌ദാനമുണ്ടായിരുന്നു. എന്നാല്‍ പാലിക്കപ്പെട്ടില്ല. കേസില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനുളള ശ്രമവും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. മന്ത്രിമാര്‍ ഉള്‍പ്പടെയുളളവര്‍ രാഷ്‌ട്രീയമായും സാമ്പത്തികമായും സരിതയെ ഉപയോഗിച്ചു. ഇക്കാര്യങ്ങള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പറയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്‌ പ്രമുഖ യു.ഡി.എഫ്‌ നേതാവാണ്‌. കേസില്‍ നിന്നും രക്ഷിക്കാമെന്നാണ്‌ അന്ന്‌് ഉറപ്പുകൊടുത്തത്‌. സരിത കാര്യങ്ങള്‍ തുറന്ന്‌ പറഞ്ഞാല്‍ അത്‌ യു.ഡി.എഫിനെയും മന്ത്രിസഭയെയും ബാധിക്കും. സരിത കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ മന്ത്രിസഭ തന്നെ താഴെ പോകുമെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. സാമ്പത്തികമായും രാഷ്‌ട്രീയമായും ചിലര്‍ സരിതയെ ഉപയോഗിച്ചിട്ടുണ്ട്‌. സരിത തന്റേടമുളള കുട്ടിയാണ്‌. അവള്‍ കാര്യങ്ങള്‍ പുറത്തു പറയുമെന്നും ഇന്ദിര പറഞ്ഞു. ഭീഷണിയാണോയെന്ന ചോദ്യത്തിന്‌ അതെയെന്നാണ്‌ അവര്‍ വ്യക്‌തമാക്കിയത്‌്. മുന്‍പ്‌ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന വ്യക്‌തിയാണ്‌ സരിതയെ സ്വാധീനിച്ചത്‌. അയാള്‍ തെക്കന്‍ ജില്ലക്കാരനാണ്‌. രാഷ്‌ട്രീയ പാരമ്പര്യമുളള കുടുംബത്തിലെ അംഗമാണ്‌. തന്റെ മകളെ സ്വാധീനിച്ചയാള്‍ ഇപ്പോള്‍ മന്ത്രിസഭയില്‍ അംഗമല്ലെന്നും ഇന്ദിര പറഞ്ഞു.
News credit,Mangalam Daily, Jan 1 2014