തിരുവനന്തപുരം: ദേശാഭിമാനി ഭുമി ഇടപാട് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത പച്ചക്കള്ളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഏഷ്യാനെറ്റിന്റേത് സ്ഥാപിത താല്‍പര്യമാണ്.സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനായി പച്ചക്കള്ളം അവതരിപ്പിക്കരുത്. ഏഷ്യാനെറ്റ് ന്യൂസ് ദേശാഭിമാനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ്.
എല്ലാ കാര്യങ്ങളും പാര്‍ട്ടി അറിഞ്ഞുകൊണ്ടു തന്നെയാണ് നടത്തിയത്. ദേശാഭിമാനി ഭൂമി വാങ്ങിയ ഡാനിഷ് ചാക്കോ ഇപ്പോഴും കമ്പനി എംഡിയാണ്.ഇതുതെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ ഉണ്ടെങ്കില്‍ കൊണ്ടുവരണം. അപ്പോള്‍ നോക്കാം. വാര്‍ത്ത നല്‍കിയതുസംബന്ധിച്ച് നിയമനടപടിക്കൊന്നും പാര്‍ട്ടി മുതിരുന്നില്ല. എന്തായാലും ഏഷ്യാനെറ്റ് ന്യൂസ് ചെയ്യുന്നത് ഒരു മാധ്യമത്തിന് ചേര്‍ന്ന പണിയല്ല.
ദേശാഭിമാനിയുടെ ഭൂമി ഇടപാട് രഹസ്യമല്ല. പരസ്യമാണ്. ഇതുസംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ കൊണ്ടുവരണം. അപ്പോള്‍ നോക്കാം. നിങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കാന്‍ കഴിയുമായിരുന്നെങ്കില്‍ എന്തുകൊണ്ട് മുന്നോട്ട് വന്നില്ല. നിങ്ങളുടെ താല്‍പര്യം എല്ലാവര്‍ക്കും അറിയാമെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത തെറ്റാണെങ്കില്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്ന് ചോദിച്ചപ്പോള്‍ ഒരു നിയമനടപിടയും സ്വീകരിക്കാന്‍ തയാറല്ലെന്നും ഇതുപോലെ വിളിച്ചുപറയാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി പറഞ്ഞു.
ദേശാഭിമാനി ഭൂമി ഇടപാട് സംബന്ധിച്ച് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തുവിട്ടത്. 2012 സെപ്റ്റംബറിലാണ് വ്യവസായി വി എം രാധാകൃഷ്ണന്റെ കമ്പനി ദേശാഭിമാനിയുടെ ഭൂമി വാങ്ങിയത്. ഇതിനു തെളിവ് എവിടെയെന്ന് പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വെല്ലുവിളിച്ചതിനാല്‍ ആ റിപ്പോര്‍ട്ട് ഞങ്ങള്‍ ഒരിക്കല്‍കൂടി സംപ്രേഷണം ചെയ്യുന്നു.തെളിവുകള്‍ സഹിതം.
വി.എം.രാധാകൃഷ്ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരനാണ് ഡാനിഷ് കെ.ചാക്കോയെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.. തിരുവല്ല ഓതറ സ്വദേശിയായ ഡാനിഷിന്റെ സാമ്പത്തിക സ്രോതസ് ദുരൂഹമാണ്. പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്ണ ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് ചാരിറ്റബിള്‍ സൊസൈറ്റി. സൊസൈറ്റിയുടെ സെക്രട്ടറി വ്യവസായി വി.എം.രാധാകൃഷ്ണന്‍. രക്തദാന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കുന്നമ്മേടുള്ള സൂര്യാടവറിലാണ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
സിവില്‍ സ്‌റ്റേഷനു സമീപമുള്ള സൂര്യഇന്‍ക്ലെയ്വിലെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ബ്ലഡ് ബാങ്കില്‍ ഞങ്ങള്‍ അന്വേഷണം നടത്തി. ഇവിടുത്തെ ചീഫ് ടെക്‌നീഷ്യനാണ് ക്യാപിറ്റല്‍ സിറ്റിയെന്ന സ്ഥാപനത്തിന്റെ എംഡിയായ ഡാനിഷ് കെ.ചാക്കോയെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. തിരുവല്ലയിലെ ഇടത്തരം കുടുംബത്തില്‍പ്പെട്ട ഡാനിഷ് 10 വഷമായി ഈ സ്ഥാപത്തില്‍ പ്രവര്‍ത്തിക്കുന്നു. ദേശാഭിമാനി ഭൂമി വാങ്ങാനായുള്ള ഇടനിലക്കാരനായി ഡാനിഷിനെ വിളിച്ചു.ഇവിടെ പല ചോദ്യങ്ങളുയരുന്നു. ലാബ് ടെക്‌നീഷ്യനായ ഡാനിഷെങ്ങനെ കമ്പനിയുടെ ഡയറാക്ടറായി. ഡാനിഷിനു പിന്നിലെ സാമ്പത്തിക സ്രോതസ് ആരുടേതാണ്. ദേശാഭിമാനി ഭൂമി ഇടപാടിനുവേണ്ടി ഡാനിഷിനെ എന്തിന് താല്‍ക്കാലി എംഡിയാക്കി. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധി.
News Credits ,Asianet News,Jan 06,2013
No comments:
Post a Comment