Saturday, January 30, 2016

കതിരൂര്‍ മനോജ് വധം: ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍: ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഹര്‍ജി തള്ളിയതോടെ ജയരാജനെ സി.ബി.ഐ അറസ്റ്റ് ചെയ്‌തേക്കും.
കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍. കൊലപാതകത്തിനു കൂട്ടുനിന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമേ യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ആസൂത്രണം, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ് ജയരാജന്‍.
മൂന്നാം തവണയാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ജയരാജനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് സിബിഐ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. ജയരാജന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സിപിഎം ഏരിയാ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ 24 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ജയരാജന് മനോജിനോട് വ്യക്തിപരമായ ശത്രുതയും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ രണ്ടിന് സിബിഐ സംഘം ജയരാജനെ തിരുവനന്തപുരത്തെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളമാണ് ജയരാജനെ അന്ന് ചോദ്യം ചെയ്തത്. മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് പി. ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കേ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
മനോജിന്റെ കൊലപാതകത്തിന് ശേഷം മുഖ്യപ്രതി വിക്രമന്‍ രക്ഷപെട്ടത് ജയരാജന്‍ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലായിരുന്നു. ഇത്തരത്തില്‍ ജയരാജനെതിരേ ശക്തമായ തെളിവുകളാണ് കേസുമായി ബന്ധപ്പെട്ട് ഉള്ളത്. അതുകൊണ്ടാണ് സിബിഐയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാന്‍ ജയരാജന്‍ ഒളിച്ചുകളിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
News Credits,Janam tv News

ആരോപണ വിധേയര്‍ക്കെല്ലാം യു.ഡി.എഫിന്റെ പൂര്‍ണ പിന്തുണ : ബാബു മന്ത്രിതന്നെ; മാണിക്ക്‌ മടങ്ങിവരാം

തിരുവനന്തപുരം: ബാര്‍ കോഴയാരോപണക്കേസില്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്ായന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടതിനേത്തുടര്‍ന്ന്‌ എക്‌സൈസ്‌ മന്ത്രി കെ. ബാബു സമര്‍പ്പിച്ച രാജി മുഖ്യമന്ത്രി തള്ളി.
വിജിലന്‍സ്‌ കോടതിയുടെ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കിയ പശ്‌ചാത്തലത്തിലാണിത്‌. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്‌ യു.ഡി.എഫ്‌. കക്ഷിനേതാക്കളുടെ യോഗം അംഗീകരിച്ചു. ഇതേ കേസില്‍ രാജിവച്ച കെ.എം. മാണിക്കു മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള രാഷ്‌ട്രീയാനുമതി നല്‍കാനും യോഗം തീരുമാനിച്ചു. മാണിയോടു മന്ത്രിസഭയിലേക്ക്‌ മടങ്ങിവരാന്‍ ആവശ്യപ്പെടും.
ബാബുവിന്റെ രാജി നേരത്തേ സ്വീകരിച്ചിരുന്നെങ്കില്‍ അതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുതന്നെ വന്‍തിരിച്ചടിയായേനേ. കോടതി പരാമര്‍ശം വന്നയുടന്‍ രാജിവച്ച ബാബുവിന്റെ പാത പിന്തുടരാന്‍ മുഖ്യമന്ത്രിയും ബാധ്യസ്‌ഥനാകുമായിരുന്നു. തൃശൂര്‍ വിജിലന്‍സ്‌ കോടതിവിധിയേത്തുടര്‍ന്നു ബാബു മന്ത്രിസ്‌ഥാനം രാജിവച്ചെങ്കിലും ഹൈക്കോടതിയില്‍നിന്നു രണ്ടുമാസത്തേക്കു സ്‌റ്റേ ലഭിച്ച സാഹചര്യത്തില്‍ അതിനു പ്രസക്‌തിയില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഇത്‌ അദ്ദേഹം യു.ഡി.എഫ്‌. യോഗത്തെ അറിയിച്ചു.
യു.ഡി.എഫില്‍ നില്‍ക്കുന്നിടത്തോളം മുന്നണി തീരുമാനം ബാബു അംഗീകരിക്കേണ്ടതുണ്ടെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.ഒരേ കേസില്‍ വിവേചനമരുതെന്ന നിലപാടിന്റെ അടിസ്‌ഥാനത്തിലാണു മാണിയോടു മന്ത്രിസഭയിലേക്കു മടങ്ങിവരാന്‍ യോഗം ആവശ്യപ്പെട്ടത്‌. ഇക്കാര്യത്തില്‍ നിയമതടസമുണ്ടോയെന്നു പരിശോധിച്ച്‌ മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണു തീരുമാനമെടുക്കേണ്ടത്‌.മുഖ്യമന്ത്രിയും കെ.എം. മാണിയും ബജറ്റ്‌ അവതരിപ്പിക്കരുതെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം യു.ഡി.എഫ്‌. തള്ളി.
അന്ന്‌ ആരാണോ ധനമന്ത്രി, അദ്ദേഹം ബജറ്റ്‌ അവതരിപ്പിക്കും. നിയമസഭയില്‍ ചര്‍ച്ചചെയ്‌തു പാസാക്കുകയും ചെയ്യും. മുഖ്യമന്ത്രി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, കെ. ബാബു എന്നിവര്‍ക്കു മുന്നണിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതായി പി.പി. തങ്കച്ചന്‍ അറിയിച്ചു.
രാഷ്‌ട്രീയപ്രചാരണജാഥകള്‍ നടക്കുന്നതിനാല്‍ മുസ്ലിം ലീഗ്‌ നേതാക്കളും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല. സുധീരന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി യോഗത്തിനിടെ ടെലിഫോണില്‍ ബന്ധപ്പെട്ടാണു തീരുമാനങ്ങളെടുത്തത്‌.
മന്ത്രിസഭയിലേക്ക്‌ തിരിച്ചുവരാന്‍ താല്‍പര്യമില്ല: മാണി
കോട്ടയം: മന്ത്രിസഭയിലേക്കു മടങ്ങിവരണമെന്ന യു.ഡി.എഫ്‌. യോഗത്തിന്റെ ആവശ്യത്തോട്‌ അനുകൂലമായി പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ കെ.എം. മാണി. തന്നില്‍ വിശ്വാസമര്‍പ്പിച്ച യു.ഡി.എഫിനോട്‌ നന്ദിയുണ്ട്‌. മന്ത്രിസഭയിലേക്ക്‌ തിരിച്ചുവരാന്‍ ധൃതിയോ താല്‍പര്യമോ ഇല്ല. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും മാണി മാധ്യമങ്ങളോട്‌ പ്രതികരിച്ചു.
News Credits, Managalam Daily

രോഹിതിന്റെ ആത്മഹത്യ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്

രോഹിതിനെതിരെ സർവ്വകലാശാല സ്വീകരിച്ച നടപടികളും ചർച്ചകൾക്ക് വിധേയമാകുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അക്രമം ഉണ്ടാക്കിയാൽ അതുണ്ടാക്കുന്ന വിദ്യാർഥികൾക്കെതിരെ വിദ്യാലയതലത്തിലും നിയമതലത്തിലും നടപടികൾ സ്വാഭാവികമാണ്. അച്ചടക്കം വേണ്ടാ എന്ന് എത്ര നിർബന്ധം പിടിച്ചാലും, ഒരു പരിധിവരെയെങ്കിലും, അക്രമങ്ങൾ ഇല്ലാതാക്കാനെങ്കിലും അത് വിദ്യാർഥിജീവിതത്തിന്റെ ഭാഗമായേ പറ്റൂ.
കേരളത്തിൽ ഇടതരും വളതരും ഭരിക്കുമ്പോൾ, അവരാൽ ഭരിക്കപ്പെടുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവരുടെ എതിർരാഷ്ട്രീയത്തിൽപ്പെടുന്ന വിദ്യാർഥികൾ അക്രമോന്മുഖമായ സമരങ്ങൾ നടത്തിയാൽ പുറത്താക്കാറുണ്ട് . ആ നടപടി എടുക്കുമ്പോൾ, ഒരു വിദ്യാർഥി ആത്മഹത്യയിലൂടെ പ്രതികരിച്ചാൽ, സ്ഥാപനചുമതലയുള്ള മേധാവിക്കോ ഭരിക്കുന്ന മന്ത്രിക്കോ എതിരെ കേസ് എടുക്കണം എന്നാണെങ്കിൽ, അത്തരം സംഭവങ്ങളെ ഭയന്ന് ഭാവിയിൽ വിദ്യാലയങ്ങളിലെ അക്രമങ്ങൾക്കെതിരെ ഒരു നടപടിയും എടുക്കാനാത്ത സ്ഥിതി ആയിരിക്കും സംജാതമാകുക.
ബാലരാമ കൈമൾ എഴുതുന്നു
രോഹിതിന്റെ ആത്മഹത്യ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്
ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷകവിദ്യാർഥി വെമുല രോഹിത് ആത്മഹത്യ ചെയ്തു. ഒരു എഴുത്തുകാരൻ ആകണമായിരുന്നു തനിക്ക് എന്നുള്ള തന്റെ സ്വപ്നങ്ങളെ കത്തിലെഴുതിയാണ് അയാൾ വിട പറഞ്ഞത്. സ്വപ്നങ്ങളെ മാത്രം ബാക്കിയാക്കി ഈ ലോകത്തുനിന്നും കടന്നുപോയ രോഹിതിന് സംഭവിച്ചതെന്തോ അത് അത്യന്തം ദുഃഖകാരമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ പലതും രോഹിതിന്റെ മരണം സംബന്ധിച്ചാണ്. ചർച്ചകൾ നടക്കേണ്ടത് ആവശ്യവുമാണ്. സ്വാഭാവികമല്ലാത്ത ഓരോ മരണവും ചർച്ച ചെയ്യപ്പെടേണ്ടതും അതിന്റെ കാരണങ്ങളെ വിശകലനം ചെയ്ത് പരിഹാരങ്ങൾ ആരായേണ്ടതുമാണ്..
രോഹിതിന്റെ മരണത്തിൽ അദ്ദേഹത്തിൻറെ ജാതി ഏറെ ചർച്ച ചെയ്യപ്പെടുന്നു. പക്ഷേ, ഇവിടെ ജാതിയാണോ ചർച്ച ചെയ്യപ്പെടേണ്ടത് ..? രോഹിത് ആത്മഹത്യ ചെയ്യാൻ കാരണം, സർവ്വകലാശാലയിൽനിന്നും പുറത്താക്കാപ്പെട്ടതാണ് എന്ന് മാധ്യമങ്ങൾ പറയുന്നു. അതിനു കാരണമായ സംഭവങ്ങൾ യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ രോഹിത് ഉൾപ്പെടെയുള്ളവർ നടത്തിയ പ്രക്ഷോഭവും ഒപ്പം എ. ബി. വി. പി. പ്രവർത്തകരുമായുള്ള സംഘർഷവും ആണെന്നും മാധ്യമങ്ങളിൽ കാണാം.
അന്നത്തെ സംഘർഷങ്ങളിൽ രോഹിതിനെതിരെ മാത്രമല്ല,കേസും നടപടികളും ഉള്ളത്. അത് എ. ബി. വി. പി. പ്രവർത്തകർക്കെതിരെയും ഉണ്ടായിട്ടുണ്ട്. അതിൽ രണ്ടു പേർ നല്ല രീതിയിൽ പരിക്കേറ്റ് ആശുപത്രിയിലാണ്. ഒരാളുടെ നില ഗുരുതരം. ഇരുവശത്തുള്ളവരുടെയും ജാതി എന്തുമാകട്ടെ, ഉണ്ടായത് അക്രമസംഭവങ്ങളും വിദ്യാർഥികൾ വിദ്യാർഥികളെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത തരത്തിലുള്ള സംഭവങ്ങളാണ്. അതാണെങ്കിൽ ഉണ്ടായത് അനേകം പേരെ ബോംബ്‌ സ്ഫോടനത്തിൽ കൊലപ്പെടുത്തിയ, ഇന്ത്യൻ നീതിന്യായവ്യവസ്ഥ കുറ്റവാളി എന്ന് കണ്ടെത്തിയ ഒരു രാജ്യദ്രോഹിക്കായി നടന്ന പ്രക്ഷോഭത്തിലും. ഒന്നോർക്കണം ഗുരുതരാവസ്ഥയിൽ കഴിയുന്ന ആ വിദ്യാർഥി മരണപ്പെട്ടാൽ രോഹിതിനെ ഈ നാട് കൊലക്കേസ് പ്രതി എന്ന നിലയിൽ കാണുമായിരുന്നു.
രോഹിത് സർവ്വകലാശാലയിൽനിന്നും പുറത്താക്കപ്പെട്ടിരുന്നില്ല എന്നത് മറ്റൊരു വാസ്തവം. രോഹിതിന്റെ സംഘടനയുടെ വെബ്‌ സൈറ്റിൽ അയാൾക്ക്‌ നൽകപ്പെട്ട മെമ്മോയുടെ കോപ്പി കാണാം. അതിൻപ്രകാരം രോഹിത് സർവ്വകലാശാലയിൽ വിദ്യാർഥിയായി തുടരുകതന്നെയായിരുന്നു. വിലക്കപ്പെട്ടത്, അതിലെ ഹോസ്റ്റലുകളിൽ പ്രവേശിക്കുന്നതിൽ നിന്നുമാണ്. സർവ്വകലാശാലയുടെ ഭരണകേന്ദ്രങ്ങളിൽ ഗ്രൂപ്പായി രോഹിതും കൂട്ടരും പ്രവേശിക്കരുത് എന്നും പറയുന്നു. എന്നാൽ, അയാൾക്ക്‌ ക്ലാസുകൾ അറ്റൻഡ് ചെയ്യാനോ, ഡിപ്പാർട്ട്മെന്റുകൾ, അവിടത്തെ സെന്ററുകൾ എന്നിവയിൽ പ്രവേശിക്കാനോ വിലക്കില്ല. ആ നിലയ്ക്ക്, സർവ്വകലാശാലയിൽനിന്നും പുറത്താക്കപ്പെട്ടതിനാൽ അയാൾ ആത്മഹത്യ ചെയ്തു എന്ന വാദം സ്വീകാര്യമായി എടുക്കാവുന്നതല്ല.
രോഹിതിന്റെ കാര്യത്തിൽ ജാതിചർച്ചകൾ നടക്കുമ്പോൾ ദളിതവിദ്യാർഥി ആത്മഹത്യ ചെയ്തു എന്നുള്ള പ്രചാരണങ്ങൾ കാണുന്നു. പക്ഷേ, ഇക്കാര്യത്തിൽ കേട്ട വാർത്തകൾ ശരിയെങ്കിൽ, രോഹിത് യാദവ (വദ്ദേര എന്ന ഉപവിഭാഗം- ഇവരെ സർക്കാർ ഓ. ബി. സി. യിൽ പെടുത്തുന്നു) വിഭാഗത്തിൽപ്പെടുന്ന ആൾ ആണ്. ബ്രാഹ്മണൻ എന്ന് പലരും വിശേഷിപ്പിക്കുന്ന കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയയും ഓ. ബി. സി.യിൽ പെടുന്ന (യാദവ് തന്നെ) പിന്നോക്കജാതിക്കാരൻ തന്നെ. അതായത് രോഹിതിന്റെ മരണത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്ന ‘ബ്രാഹ്മനിക്കൽ ഫാക്ടർ’ ഇല്ല എന്നർഥം.
രോഹിതും സുഹൃത്തുക്കളും ആക്രമിച്ച എ. ബി. വി. പി. പ്രവർത്തകരിൽ ഒരാൾ മഡിഗ വിഭാഗത്തിൽ പെടുന്ന ആൾ ആണെന്ന് അറിയുന്നു. മഡിഗ എസ്. സി. അഥവാ ദളിത്‌ ആണ്. വേമുല രോഹിതിന്റെ ഒപ്പം എ. ബി. വി. പി. പ്രവർത്തകരെ ആക്രമിച്ചതിൽ ഒരാളുടെ പേർ രോഹിത് റെഡ്ഢി എന്നാണ് എന്നും കാണുന്നു. സവർണസമൂഹമായ റെഡ്ഢി ദളിതരുടെ സംഘടന എന്ന് പറയപ്പെടുന്ന അംബേദ്‌കർ സ്റ്റുഡന്റ്സ് അസോസിയേഷനിൽ അംഗമാണ്! എസ്. സി. ക്വോട്ടയിൽ ആണ് രോഹിതിന് സർവ്വകലാശാലയിൽ പഠനസൗകര്യം ലഭിച്ചതെന്നും, എസ്. സി. അല്ലാത്ത ആൾക്ക് അതെങ്ങനെ തരപ്പെട്ടു എന്നുമുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയായിൽ ഉയരുന്നുണ്ട്. ഈ ആരോപണങ്ങളിൽ വാസ്തവം ഉണ്ടെങ്കിൽ അതും അന്വേഷണവിധേയമാക്കേണ്ടതാണ്.
കേരളത്തിൽ ഇപ്പോൾ ഇടതുപക്ഷ അനുഭാവികൾ അനേകം പേർ രോഹിതിന്റെ പ്രശ്നം ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത് ആത്മാർഥമായാണെങ്കിൽ തീർച്ചയായും അഭിനന്ദിക്കപ്പെടണം. കാരണം, മരണപ്പെട്ട രോഹിത്, തന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളിൽ എസ്. എഫ്. ഐ. യെയും ഇടതുപക്ഷത്തെയും സീതാറാം യെച്ചൂരിയുടെ ദളിതരോടുള്ള അവസരവാദപരമായ ഇരട്ടത്താപ്പിനെയും ശക്തമായി വിമർശിക്കുന്നുണ്ട്. സ്വന്തം പാർട്ടിയെയും അതിന്റെ അനിഷേധ്യനേതാവായ ജനറൽ സെക്രട്ടറിയെയും നിശിതമായി വിമർശിച്ച ഒരാളിനായി ഇടതുപക്ഷപ്രവർത്തകർ ശബ്ദം ഉയർത്തുന്നു എങ്കിൽ, സ്വന്തം പാർട്ടിയുടെ തിന്മയെ എതിർത്തുംകൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ്- മാർക്സിസ്റ്റ്‌ അനുഭാവികൾക്ക് നിലപാട് എടുക്കാൻ കഴിയുമെന്നത് സ്വാഗതാർഹമായ കാര്യമാണ്.
രോഹിതിനെതിരെ സർവ്വകലാശാല സ്വീകരിച്ച നടപടികളും ചർച്ചകൾക്ക് വിധേയമാകുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അക്രമം ഉണ്ടാക്കിയാൽ അതുണ്ടാക്കുന്ന വിദ്യാർഥികൾക്കെതിരെ വിദ്യാലയതലത്തിലും നിയമതലത്തിലും നടപടികൾ സ്വാഭാവികമാണ്. അച്ചടക്കം വേണ്ടാ എന്ന് എത്ര നിർബന്ധം പിടിച്ചാലും, ഒരു പരിധിവരെയെങ്കിലും, അക്രമങ്ങൾ ഇല്ലാതാക്കാനെങ്കിലും അത് വിദ്യാർഥിജീവിതത്തിന്റെ ഭാഗമായേ പറ്റൂ.
കേരളത്തിൽ ഇടതരും വളതരും ഭരിക്കുമ്പോൾ, അവരാൽ ഭരിക്കപ്പെടുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവരുടെ എതിർരാഷ്ട്രീയത്തിൽപ്പെടുന്ന വിദ്യാർഥികൾ അക്രമോന്മുഖമായ സമരങ്ങൾ നടത്തിയാൽ പുറത്താക്കാറുണ്ട് . ആ നടപടി എടുക്കുമ്പോൾ, ഒരു വിദ്യാർഥി ആത്മഹത്യയിലൂടെ പ്രതികരിച്ചാൽ, സ്ഥാപനചുമതലയുള്ള മേധാവിക്കോ ഭരിക്കുന്ന മന്ത്രിക്കോ എതിരെ കേസ് എടുക്കണം എന്നാണെങ്കിൽ, അത്തരം സംഭവങ്ങളെ ഭയന്ന് ഭാവിയിൽ വിദ്യാലയങ്ങളിലെ അക്രമങ്ങൾക്കെതിരെ ഒരു നടപടിയും എടുക്കാനാത്ത സ്ഥിതി ആയിരിക്കും സംജാതമാകുക.
സമരങ്ങളെ, പ്രക്ഷോഭങ്ങളെ അംഗീകരിക്കാം. പക്ഷേ, കോടതി വിധിച്ച് നടപ്പാക്കുന്ന ശിക്ഷക്കെതിരെ തെരുവിലും വിദ്യാലയങ്ങളിലും നടത്തുന്ന സമരങ്ങൾ, നീതിന്യായവ്യവസ്ഥയെ ഹൈജാക്ക് ചെയ്യാനുള്ളതാണ്. രാജ്യത്തിനെതിരെ അക്രമം നടത്തുകയും ഭീകരത വിതയ്ക്കുകയും ശത്രുരാജ്യത്തിനായി പ്രവർത്തിക്കുകയും ചെയ്ത യാക്കൂബ് മേമനെപ്പോലുള്ള ഒരാൾ മാപ്പർഹിക്കുന്നില്ല. അങ്ങനെയുള്ള ഒരാൾക്കായി ഇന്ത്യയിലെ വിദ്യാലയത്തിൽ സമരം നടക്കുന്നത് ഗാന്ധിജിയെയും നേതാജിയെയും സ്നേഹിക്കുന്ന ഇന്ത്യക്ക് ചേർന്നതല്ല.
സമീപകാലത്തായി കണ്ടുവരുന്ന ഒരു കാര്യം, വൈദേശികശത്രുസ്വഭാവമുള്ള പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ദളിതസമൂഹത്തെയോ അവരുടെ സംജ്ഞയെയോ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ്. ഇത് വിഘടനവാദത്തിന്റെ നവരൂപമാണ്. ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെ പേരിൽ വിഘടിപ്പിക്കുകയും, നവലിബറൽ സ്വഭാവം ഉണ്ടെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ കൊടിക്കീഴിൽ അണിനിരത്തുകയും ചെയ്ത് രാജ്യദ്രോഹത്തെ പിന്തുണപ്പിക്കുന്ന പരിപാടി. ഇതിനായി നക്സൽ/ മാവോയിസ്റ്റ് പശ്ചാത്തലമുള്ള അല്ലെങ്കിൽ ഉണ്ടെന്നു തോന്നിപ്പിക്കുന്ന പ്രവർത്തനങ്ങളെയും ഉപയോഗിക്കുന്നു. എന്തായാലും അത്തരം പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ ഒരു പൊതുസ്വഭാവമുണ്ട്. ദേശീയതയുടെ ചിഹ്നങ്ങളെയും മാനബിന്ദുക്കളെയും ദളിതസമൂഹത്തെക്കൊണ്ട് തള്ളിപ്പറയിക്കുക എന്നുള്ളതാണ് ഇതിലെ ആദ്യപടി. രോഹിത് ജീവിച്ചത് ആന്ധ്ര/ തെലങ്കാന മേഖലയിൽ ആണ്. തെലുഗുഭാഷ സംസാരിക്കുന്ന വിദ്യാർഥി. ആ പ്രദേശങ്ങളിലെ ദളിതസമൂഹത്തിനിടയിൽ അവരുടെ ഏറ്റവും വലിയ ശത്രുവായി പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത് ഗാന്ധിജിയെ ആണ്. മഹാത്മാഗാന്ധിജി അംബേദ്‌കറുടെ ശത്രു ആയിരുന്നു എന്നും ദളിതസമൂഹത്തെ വെറുത്തിരുന്നവനും അദ്ദേഹം ചാതുർവർണ്യത്തിന്റെ വക്താവും ആയിരുന്നു എന്നും ആന്ധ്രമേഖലയിലെ ദളിതവിദ്യാർഥികളെ ചില ശക്തികൾ വർഷങ്ങളായി ബോധവൽക്കരിക്കുന്നു. രാഷ്ട്രപിതാവിനെ, ദേശീയതയുടെ സമഗ്രചിഹ്നത്തെ സ്വന്തം ആദർശബോധത്തിൽ നിന്നും ആട്ടിക്കളഞ്ഞവനിൽ, പിന്നെ രാഷ്ട്രവിദ്വേഷം പടരാൻ അധികം സമയം വേണ്ടാ എന്നുള്ളതാണ് വാസ്തവം. ഏതായാലും ഇപ്പോൾ നടന്ന സംഭവങ്ങൾ തെളിയിക്കുന്നത് ദളിതസംജ്ഞ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇക്കാര്യത്തിൽ ദുരുപയോഗം ചെയ്യുന്നു എന്നുള്ളതാണ്.
രാഷ്ട്രപിതാവിനെ ദളിതവിരോധിയാക്കി വെറുപ്പു പടർത്തുന്ന തന്ത്രം കേരളത്തിൽ ഡി. എച്ച്. ആർ. എമ്മിനെ ഉപയോഗിച്ച് നടത്താൻ ശ്രമിച്ചത് പലരും ശ്രദ്ധിച്ചിരിക്കും. അവരുടെ പ്രഭാഷണങ്ങളിൽ ഗാന്ധിവിദ്വേഷം ഉയർന്നുകേട്ടിരുന്നു. കേരളം അത് തടയുകയുണ്ടായി. പക്ഷേ, ആന്ധ്രയിൽ മാവോയിസ്റ്റ് സ്വാധീനവും അധികാരിവർഗ്ഗത്തിന്റെ ശ്രദ്ധക്കുറവും മൂലം ഗാന്ധിദ്വേഷവും രാഷ്ട്രവിരോധവും പലരിലും വളരാൻ ഇടയായിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചതന്നെ രോഹിത് സംഭവത്തിൽ നടക്കുന്നുണ്ട്. പക്ഷേ, ദളിതപീഢനം ആണ് ചർച്ച ഇവിടെ ആകേണ്ടതെങ്കിൽ കേരളത്തിൽ നടക്കുന്ന ദളിതപീഢനം ആദ്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്. അതിൽ പ്രഥമസ്ഥാനം അർഹിക്കുന്നത്, മുസ്ലീം പെൺകുട്ടിയ പ്രണയിച്ച കുറ്റത്തിന്, ഇസ്ലാമികതീവ്രവാദികൾ താലിബാൻ മോഡലിൽ മതകോടതി നടത്തി ശിക്ഷ വിധിച്ച് കൊന്നുകളഞ്ഞ കണ്ണൂർ ജില്ലയിലെ വിനീഷിന്റെ സംഭവമാണ്. മർദ്ദിച്ച് അവശനാക്കിയ ശേഷം, സർജറി സ്കാൽപ്പലോ മറ്റോ ഉപയോഗിച്ച്, ശരീരത്തിൽ രക്തക്കുഴലുകൾ കാണുന്ന ഭാഗങ്ങളിൽ ഇരുപത്തിനാലിടത്ത് മുറിവുകൾ ഉണ്ടാക്കി രക്തം ചോർത്തി കെട്ടിത്തൂക്കിയാണ് വിനീഷിനെ അവർ കൊന്നത്.
ഈ മരണം നടന്നിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിക്കുന്ന നവലിബറൽ ആക്ടിവിസ്റ്റുകൾ പറയാൻ ആഗ്രഹിക്കാത്ത പേരാണ് വിനീഷിന്റെ. മലബാർ മേഖലയിൽ വേറെയും രണ്ടു പേർ ഇസ്ലാമികമതമൗലികവാദികളുടെ തീവ്രവാദപ്രവർത്തനങ്ങൾക്കിരയായി കൊലപ്പെട്ടിട്ടുണ്ട്. സി. പി, എം. നടത്തിയ ദളിതയുവാക്കളുടെ കൊലപാതകങ്ങൾ വേറെ രണ്ടെണ്ണമുണ്ട്.
ദളിതസമൂഹത്തിലെ പെൺകുട്ടികളെ കെട്ടിയിട്ട് കൂട്ടമായി മാനഭംഗം ചെയ്ത സംഭവം ദളിതപീഢനം ആയി കണക്കാക്കാൻ ഇവിടത്തെ ആക്ടിവിസ്റ്റുകൾക്ക് ആകുന്നില്ല എന്നത്, വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അവരെ സംബന്ധിച്ച് ദളിതപീഢനം എന്ന ആരോപണം ഒരു വൺവേ യാത്ര മാത്രമാണ്. എങ്ങോട്ടിറങ്ങിയാലും അത് ബി. ജെ. പി.യുടെ രാഷ്ട്രീയത്തിന് എതിരായ പ്രവർത്തനത്തിന്റെ വഴിയിലേക്ക് മാത്രമായിരിക്കണം എന്നുള്ള നിർബന്ധം അവിടെയുണ്ട്.
രാഷ്ട്രം വാസ്തവങ്ങൾക്കുനേരെ കണ്ണു തുറക്കേണ്ടിയിരിക്കുന്നു. പിന്നോക്കസമൂഹങ്ങളെ വഴിതെറ്റിക്കുന്ന വെറുപ്പിന്റെ ചിന്താധാരകൾ വൈദേശികശത്രുക്കൾക്കായി ഈ നാട്ടിൽ പരക്കുന്നത് ഇവിടത്തെ ജനത അറിയേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹത്തെ വാസ്തവങ്ങൾ ബോധ്യപ്പെടുത്തി ദേശീയധാരയിലൂടെ നിരന്തരം ചരിപ്പിക്കുകയും രാഷ്ട്രസേവനതൽപ്പരരായി അവരെ നിലനിർത്തുകയും ചെയ്യേണ്ടത് ഇന്ത്യയുടെയും അതിന്റെ ജനതയുടെയും നിലനിൽപ്പിന്റെ പ്രാഥമികമായ ആവശ്യമാണ്‌.
Article credits,Janamtv News

Monday, January 25, 2016

അടിതെറ്റി സര്‍ക്കാര്‍ : ബാബുവിനെ രക്ഷിക്കാന്‍ ഹൈക്കോടതിയിലൂടെ സര്‍ക്കാര്‍ നടത്തിയ നീക്കം പിഴച്ചു

കൊച്ചി : കെ. ബാബുവിനെ രക്ഷിക്കാന്‍ ഹൈക്കോടതിയിലൂടെ സര്‍ക്കാര്‍ നടത്തിയ നീക്കം പിഴച്ചു. ബാബുവിനെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിജിലന്‍സ്‌ കോടതി ബാബുവിനെതിരേ കേസ്‌ എടുത്ത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടതിനു പിന്നാലെ ഹൈക്കോടതി വിധിയും തിരിച്ചടിച്ചതോടെ സര്‍ക്കാരിനും മുന്‍ എക്‌സൈസ്‌ മന്തി കെ. ബാബുവിനും ഈവിധി ഇരട്ടപ്രഹരമായി. ബാബുവിനെ കേസില്‍ നിന്ന്‌ ഊരാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ നടത്തിയ നീക്കത്തിനാണ്‌ കോടതിയില്‍ നിന്ന്‌ തിരിച്ചടിയേറ്റത്‌. വിജിലന്‍സ്‌ ഉത്തരവ്‌ ചോദ്യം ചെയേ്േണ്ടത്‌ ഉചിതമായ നടപടിക്രമങ്ങളിലൂടെയാണെന്നു വ്യക്‌തമാക്കിയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണ്‍, ജസ്‌റ്റിസ്‌ എ.എം.ഷെഫീക്ക്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഹര്‍ജി തള്ളിയത്‌.
കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്ന ഉത്തരവ്‌ പ്രാബല്യത്തില്‍ വന്നതിനാല്‍ അതു നിയമാനുസൃതമായ നടപടികളില്‍ ചോദ്യം ചെയ്യുകയാണു വേണ്ടതെന്നു കോടതി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.ബാബുവിനെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ്‌ കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടത്‌. വിജിലന്‍സ്‌ ഡയറക്‌ടര്‍ എന്‍.ശങ്കര്‍ റെഡി പ്രത്യേക സത്യവാങ്‌മൂലവും ഈ ആവശ്യം ഉന്നയിച്ച്‌ സമര്‍പ്പിച്ചു. സി.ബി.ഐ. അന്വേഷണ ഹര്‍ജിയില്‍ തിങ്കളാഴ്‌ച ഹൈക്കോടതി വിധി പ്രസ്‌താവിക്കാനിരിക്കേയാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കാന്‍ കീഴ്‌ക്കോടതി ഉത്തരവിട്ടതെന്നും ഇത്‌ ജുഡീഷ്യല്‍ മര്യാദയുടെ ലംഘനമാണെന്നും എ.ജി.വാദിച്ചു. കേസെടുക്കണമെന്ന നിര്‍ദേശത്തിനു പുറമേ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാനും കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയെന്നും പത്രവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി എ.ജി.വാദിച്ചു. വിജിലന്‍സ്‌ കോടതി അധികാരപരിധി വിട്ട്‌ രാഷ്‌ട്രീയം കളിക്കുകയാണെന്നും കേസ്‌ രജിസ്‌റ്റര്‍ ചെയ്യാനുള്ള അടിയന്തര സാഹചര്യമില്ലെന്നും എ.ജി.വാദിച്ചു.
എന്നാല്‍ വിചാരണ കോടതിയിലെ നടപടികള്‍ക്കു സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഹൈക്കോടതി മുമ്പാകെയുള്ള ഹര്‍ജികളും വിജിലന്‍സ്‌ കോടതിയിലെ ഹര്‍ജിയും വ്യത്യസ്‌തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌ സ്വകാര്യ അന്യായമാണ്‌. അതില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന ഉത്തരവ്‌ ഈ ഹര്‍ജികളില്‍ ചോദ്യം ചെയ്യാനാവില്ല.വിജിലന്‍സ്‌ കോടതിയിലെ പരാതിക്കാരന്‍ ഈ കേസില്‍ കക്ഷിയല്ലെന്നും കോടതി വ്യക്‌തമാക്കി. വിജിലന്‍സ്‌ കോടതി ഉത്തരവിനെതിരേ പ്രത്യേകം ഹര്‍ജി സമര്‍പ്പിച്ചതായി കെ.ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ സ്‌റ്റേ അപേക്ഷയോടൊപ്പം കെ. ബാബുവിന്റെ ഹര്‍ജിയും പരിഗണിക്കണമെന്ന്‌ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച കോടതി, സിംഗിള്‍ ബെഞ്ചാണ്‌ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി. അതീവ ഗൗരവതരമായ വിഷയത്തിലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടതെന്ന്‌ എ.ജി. പരാതിപ്പെട്ടപ്പോള്‍ ഉത്തരവിന്റെ പ്രത്യാഘാതങ്ങള്‍ നിലവില്‍ വന്നല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടിയ കേസിലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ വിചാരണ കോടതി ഉത്തരവിട്ടതെന്ന്‌ എ.ജി. ബോധിപ്പിച്ചു. എന്നാല്‍ ബാബുവിനെതിരേയുള്ള പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌ എന്തുകൊണ്ട്‌ വിചാരണ കോടതിയില്‍ ഹാജരാക്കിയില്ലെന്നു കോടതി ആരാഞ്ഞു. റിപ്പോര്‍ട്ട്‌ ഹാജരാക്കുന്നതിനു തടസം ഉണ്ടായിരുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. അതേസമയം ഹൈക്കോടതി വിധിക്കായി വിജിലന്‍സ്‌ കോടതി കാത്തിരിക്കണമായിരുന്നു എന്ന വാദം ശരിയായിരിക്കാമെങ്കിലും കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന ഉത്തരവ്‌ പുറപ്പെടുവിച്ച സാഹചര്യത്തില്‍ അതു നിയമപരമായി ചോദ്യംചെയ്യുകയാണു വേണ്ടതെന്നും കോടതി വ്യക്‌തമാക്കി. കെ. ബാബുവിനെ രക്ഷിക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നതെന്നും ഉപഹര്‍ജി രാഷ്‌ട്രീയപ്രേരിതമാണെന്നും വി.എസ്‌. സുനില്‍കുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത്‌ തമ്പാന്‍ ബോധിപ്പിച്ചു.
കോടതി വിധിക്കുശേഷം സമാന സാഹചര്യത്തില്‍ മുന്‍മന്ത്രി കെ.എം. മാണി രാജി സമര്‍പ്പിച്ച്‌ രണ്ട്‌ മണിക്കൂറിനകം മുഖ്യമന്ത്രി രാജി സ്വീകരിച്ചെങ്കിലും കെ. ബാബുവിന്റെ കാര്യത്തില്‍ 48 മണിക്കുറുകള്‍ കഴിഞ്ഞിട്ടും രാജി സ്വീകരിക്കാതെ കോടതിയെ സമീപിച്ച്‌ കാത്തിരിക്കുകയാണ്‌ സര്‍ക്കാരെന്നും അഭിഭാഷകന്‍ ആരോപിച്ചു. തന്റെ ഹര്‍ജിയില്‍ വിജിലന്‍സ്‌ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച സ്‌റ്റേ അപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന്‌ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരും കെ. ബാബുവും തമ്മിലുള്ള ഒത്തുകളിയാണ്‌ കെ. ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി ഹര്‍ജി നല്‍കിയെന്ന്‌ അറിയിച്ചതെന്നും അഭിഭാഷകന്‍ ആരോപിച്ചു.
വിജിലന്‍സ്‌ ജഡ്‌ജിക്കെതിരേ എ.ജി.; അംഗീകരിക്കാതെ ഹൈക്കോടതി

കൊച്ചി: വിജിലന്‍സ്‌ കോടതി ജഡ്‌ജിക്കെതിരേ രാഷ്‌ട്രീയ ആരോപണം ഉന്നയിച്ചായിരുന്നു സ്‌റ്റേ ആവശ്യപ്പെട്ട്‌ എ.ജിയുടെ നീക്കം. വിജിലന്‍സ്‌ കോടതി രാഷ്‌ട്രീയം കളിക്കുകയാണെന്നും അതിരുകടന്നുവെന്നും എ.ജി: കെ.പി. ദണ്ഡപാണി കോടതി മുമ്പാകെ പരാതി ഉന്നയിച്ചു.
വിജിലന്‍സിനെതിരേ വിചാരണക്കോടതി നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ അടങ്ങുന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തി കോടതിയെ ചൊടിപ്പിക്കാന്‍ എ.ജി. ശ്രമിച്ചെങ്കിലും പത്രവാര്‍ത്തകളില്‍ സ്വാധീനിക്കപ്പെടുന്നവരല്ല കോടതിയെന്നും ഇത്‌ കണക്കിലെടുക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി.
ബാര്‍ കോഴ സംബന്ധിച്ച വിജിലന്‍സിന്റെ എഫ്‌.ഐ.ആറിലെ കണ്ടെത്തലുകള്‍ ജുഡീഷ്യല്‍ പുനരവലോകനത്തിന്‌ വിധേയമാക്കണമോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ എത്രത്തോളം ഇടപെടാമെന്നത്‌ സംബന്ധിച്ച്‌ കെ. ബാബുവിനെതിരായ ബാര്‍ കോഴക്കേസിലെ മുഴുവന്‍ കക്ഷികളുടെയും വാദം കേള്‍ക്കേണ്ടതുണ്ടെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി. കേസ്‌ സി.ബി.ഐക്ക്‌ കൈമാറണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട്‌ വി.എസ്‌. സുനില്‍കുമാര്‍ എം.എല്‍.എയും മറ്റും സമര്‍പ്പിച്ച ഹര്‍ജികളില്‍ ബാബുവിനും ബിജു രമേശിനും നോട്ടീസയയ്‌ക്കാനും കോടതി ഉത്തരവിട്ടു.
ബാര്‍ കോഴക്കേസില്‍ ലോകായുക്‌തയും തൃശൂര്‍ വിജിലന്‍സ്‌ കോടതിയും പുറപ്പെടുവിച്ച ഉത്തരവുകളും വിജിലന്‍സ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും ഹാജരാക്കാന്‍ എ.ജിയോട്‌ കോടതി ആവശ്യപ്പെട്ടു. കെ. ബാബുവിനെതിരായ ആരോപണങ്ങള്‍ മന്ത്രിക്കെതിരായ അഴിമതിയാരോപണം എന്ന നിലയിലും 2013 ല്‍ നടന്ന സംഭവമെന്ന നിലയിലും കേസ്‌ രജിസ്‌റ്റര്‍ ചെയ്ുംമുയമ്പ്‌ പ്രാഥമികാന്വേഷണം നടത്തേണ്ടതുണ്ടെന്ന്‌ കോടതി പറഞ്ഞു. അതിനാല്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്‌ നടപടിയില്‍ തെറ്റില്ല. വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ഡയറക്‌ടര്‍ അംഗീകരിക്കുകയും തുടര്‍നടപടികള്‍ വേണ്ടെന്നു തീരുമാനിക്കുകയും ചെയ്‌തതിനാല്‍ കോടതി ഉത്തരവ്‌ പുറപ്പെടുവിക്കേണ്ടതുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്‌.
അതിനാല്‍ പ്രാഥമികാന്വേഷണത്തിന്റെ നിയമസാധുതയാണ്‌ പരിശോധിക്കേണ്ടത്‌. സാധാരണ നിലയില്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തശേഷം കേസ്‌ തെളിവില്ലെന്നു കണ്ടെത്തി റഫര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചാല്‍ കോടതിക്ക്‌ തുടരന്വേഷണത്തിന്‌ ഉത്തരവിടാമെന്നും മതിയായ കാരണങ്ങളില്ലാതെ റിട്ട്‌ അധികാരം ഉപയോഗിച്ച്‌ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ്‌ അന്വേഷണം നടത്തുകയും തെളിവില്ലെന്നു കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ പ്രാഥമികാന്വേഷണത്തില്‍ ഇടപെടാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.
News Credits,Mangalam Daily,26 Jan 2016

Saturday, January 23, 2016

അധികാരികള്‍ അവഗണിച്ച ആദിവാസികള്‍ക്ക് ആശ്വാസമായി കുമ്മനം

കണ്ണൂര്‍: പട്ടിണി സഹിക്കാനാകാതെ ആദിവാസിക്കുട്ടികള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് എച്ചില്‍ തെരഞ്ഞ് കഴിക്കുന്ന കാഴ്ച രണ്ട് മാസം മുന്‍പാണ് കേരളത്തിന്റെ കണ്ണ് നനയിച്ചത്. ആദിവാസി ക്ഷേമത്തിനായി ലക്ഷങ്ങള്‍ വാരിയെറിയുന്നുവെന്ന് അധികാരികള്‍ 24 മണിക്കൂറും പ്രസംഗിക്കുമ്പോഴായിരുന്നു ഇരിട്ടി അമ്പലക്കുയില്‍ വനവാസി കോളനിയില്‍ നിന്നുള്ള കുട്ടികളുടെ ഈ ദയനീയാവസ്ഥ ചിത്രങ്ങള്‍ സഹിതം മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഭരണകൂടം അവഗണിച്ച ഈ ആദിവാസി സമൂഹത്തിന് ആശ്വാസമാകുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിമോചനയാത്രയുടെ ഭാഗമായിട്ടാണ് കുമ്മനം ഇന്നലെ ഇരിട്ടി അമ്പലക്കുയില്‍ വനവാസി കോളനിയില്‍ എത്തിയത്.
വനവാസികള്‍ക്ക് ഇടയിലേക്ക് അവരില്‍ ഒരാളായാണ് കുമ്മനം കടന്നുചെന്നത്. മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ക്ക് ശേഷം സേവാഭാരതി ഏറ്റെടുത്ത ഈ കോളനിയിലെ അവസ്ഥ കുമ്മനം നേരിട്ട് വിലയിരുത്തി. പട്ടിണിയും പണിയില്ലായ്മയും ദുരിതത്തിലാക്കിയ കോളനിക്കാര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യമായിരുന്നു സന്ദര്‍ശനത്തിന് പിന്നില്‍. പിന്നാക്ക വിഭാഗക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് കുമ്മനം വ്യക്തമാക്കി. കോളനിവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു കുമ്മനം രാജശേഖരന്‍ മടങ്ങിയത്.
കോളനിയുടെ നവീകരണത്തിനായി സമാഹരിക്കുന്ന നിധിയിലേക്ക് പൊതുസഹായം തേടിയ കുമ്മനത്തിന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ കൈയ്യില്‍ അണിഞ്ഞിരുന്ന സ്വര്‍ണവള ഊരി നല്‍കി. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു അമ്മയുടെ മനസോടെയാണ് താന്‍ ഇത് ചെയ്യുന്നതെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍. പിന്നോക്കകാരെ സംരക്ഷിക്കുക എന്ന പാര്‍ട്ടി അദ്ധ്യക്ഷന്റെ സ്വപ്നത്തിനൊപ്പം നില്‍ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ പ്രവര്‍ത്തി ഒപ്പമുണ്ടായിരുന്നവരെയും ആവേശത്തിലാക്കി. വനവാസികളും പിന്നോക്ക ജനതയും അവഗണിക്കപ്പെടേണ്ടവരല്ല എന്ന ഓര്‍മപ്പെടുത്തലായിരുന്നു കുമ്മനം രാജശേഖരന്രെ കോളനി സന്ദര്‍ശനം
News Credits,Janam Tv

സരിതയുടെ ടെലിഫോണ്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടതായി ഡിജിപി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരുടെ ടെലിഫോണ്‍ രേഖകള്‍ നശിപ്പിച്ചതായി ഡിജിപി ടി.പി സെന്‍കുമാര്‍. സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ ഉന്നതര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സരിതയെ വിളിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് നശിപ്പിക്കപ്പെട്ടതായി ഡിജിപി മൊഴി നല്‍കിയിരിക്കുന്നത്.
ടെലിഫോണ്‍ രേഖകള്‍ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും ഐജി ടിജെ ജോസ് ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ ഇപ്പോള്‍ സേവനദാതാക്കളിലും ലഭ്യമല്ല. ജോസിനെതിരെ നടപടി എടുത്തതായി അറിയില്ലെന്നും സെന്‍കുമാര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിതയുടെ വിവാദ കത്ത് പിടിച്ചെടുക്കാന്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
സരിതയെ അറസ്റ്റു ചെയ്ത ദിവസം തന്നെ എന്തു കൊണ്ട് അവരുടെ വീട്ടില്‍ പരിശോധന നടത്തിയില്ലെന്ന് ജസ്റ്റിസ് ശിവരാജന്‍ ചോദിച്ചു. അന്വേഷണവും ഈ വിധം തന്നെയാണോ നടക്കുന്നതെന്നും കമ്മീഷന്‍ ആരാഞ്ഞു. സരിതയുടെ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിട്ടും വീട് പരിശോധിക്കാതിരുന്നത് കൃത്യവിലോപമാണെന്ന് ഡിജിപി കമ്മീഷന് മുന്‍പാകെ തുറന്ന് സമ്മതിച്ചു.
News Credits,Mangalam Daily

ബാര്‍ കോഴയില്‍ കുടുങ്ങി എക്‌സൈസ് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു

കൊച്ചി: ബാര്‍ കോഴയില്‍ കുടുങ്ങി എക്‌സൈസ് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു. ബാബുവിനെതിരായ ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് മന്ത്രി കെ.ബാബുവിനെതിരെയും പരാതിക്കാരന്‍ ബിജു രമേശിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
എഫ്.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തിലായിരിക്കുമെന്നും അറിയിച്ചു. മന്ത്രിക്കെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
സര്‍ക്കാരിനെതിരെയും വിജിലന്‍സിനെതിരേയും രൂക്ഷ വിമര്‍ശമാണ് കോടതി ഇന്ന് നടത്തിയത്.
വിജിലന്‍സിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥയും നഷ്ടമായിരിക്കുന്നുവെന്നും പറഞ്ഞ കോടതി ലോകായുക്തയുണ്ടെന്ന് കരുതി വിജിലന്‍സ് അടച്ച് പൂട്ടാന്‍ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു. കെ.ബാബുവിന്റെ വീടും ആസ്തിയും പരിശോധിച്ചോയെന്ന് ചോദിച്ച കോടതി വിജിലന്‍സിന് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനന്റെ അവസ്ഥയാണോയെന്നും ചോദിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍നിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം.
വിജിലന്‍സിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വിജിലന്‍സ് തയ്യാറായിട്ടില്ല.
കോടതിയെ മണ്ടനാക്കരുതെന്ന് പറഞ്ഞ കോടതി വിജിലന്‍സ് കോടതിയെ കൊഞ്ഞനം കുത്തുകയാണോ എന്നും ചോദിച്ചു