ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ലമെന്റിലും പ്രതിഷേധം അലയടിച്ചു. ലോക്സഭയില്‍ ബി.ജെ.പി. അംഗങ്ങളും രാജ്യസഭയില്‍ ഇടത് അംഗങ്ങളുമാണ് വിഷയമുന്നയിച്ചത്.വിഷയം ലോക്സഭയിലുയരുമ്പോള്‍ കേരളത്തില്‍നിന്നുള്ള എല്‍.ഡി.എഫ്-യു.ഡി.എഫ്. അംഗങ്ങള്‍ സഭയില്‍ ഹാജരുണ്ടായിരുന്നില്ല.
തുടര്‍ച്ചയായി കേരളത്തില്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗക്കാര്‍ക്കും നേരേ ആക്രമണങ്ങളുണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ മൗനംപാലിക്കുകയാണെന്ന് .ബി.ജെ.പി. ആരോപിച്ചു. ഇതിനുപിന്നാലെയാണ്, സംഭവം അതിഗൗരവമുള്ളതാണെന്നും സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വെങ്കയ്യ നായിഡു ലോക്സഭയെ അറിയിച്ചത്.
ലോക്സഭയുടെ ശൂന്യവേളയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹെയാണ് വിഷയമുന്നയിച്ചത്. സംസ്ഥാനസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹെ ആവശ്യപ്പെട്ടു. ബി.ജെ.പി. അംഗം മീനാക്ഷി ലേഖിയും മറ്റ് വനിതാ എം.പി.മാരും ഹെയെ പിന്തുണച്ചു.
കേരളത്തില്‍ സ്ത്രീപീഡനം തുടര്‍ക്കഥയാവുകയാണെന്ന് മീനാക്ഷി ലേഖി ആരോപിച്ചു. കിളിരൂരില്‍ ഒരു പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുകൊന്നു. സംഭവത്തില്‍ വി.ഐ.പി.കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചില രാഷ്ട്രീയനേതാക്കള്‍ പറഞ്ഞു. എന്നാല്‍, ഒരു നടപടിയും ഉണ്ടായിട്ടില്ല.
റെയില്‍വേ യാത്രക്കാരിയെ ബലാത്സംഗംചെയ്തു കൊന്ന ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചപ്പോള്‍, വധശിക്ഷ തെറ്റാണെന്നു വാദിക്കുകയാണ് ചിലര്‍ ചെയ്തത്.സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് വധശിക്ഷയാണു നല്‍കേണ്ടതെന്ന് മീനാക്ഷി ലേഖി പറഞ്ഞു.സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് വധശിക്ഷയാണു നല്‍കേണ്ടതെന്ന് മീനാക്ഷി ലേഖി പറഞ്ഞു
സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കുന്നെന്നും സഭയുടെ വികാരം സര്‍ക്കാറിനെ അറിയിക്കുമെന്നും വെങ്കയ്യ പറഞ്ഞു.രാജ്യസഭയില്‍ സി.പി.എം. അംഗം സി.പി. നാരായണനാണ് വിഷയമവതരിപ്പിച്ചത്. കേരളത്തില്‍ പെരുമ്പാവൂരിനു പിന്നാലെ കാസര്‍കോട്ടും തിരുവനന്തപുരത്തും പെണ്‍കുട്ടികള്‍ക്കുനേരേ അക്രമമുണ്ടായെന്നും സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു
എല്ലാ മലയാളികള്‍ക്കും അപമാനമുണ്ടാക്കുന്ന സംഭവമാണിതെന്ന് ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യനും അഭിപ്രായപ്പെട്ടു.
പാര്‍ലമെന്ററികാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, ബി.ജെ.പി. അംഗം തരുണ്‍ വിജയ്, സി.പി.ഐ. അംഗം ഡി. രാജ, ബി.എസ്.പി. അംഗം എസ്.സി. മിശ്ര എന്നിവരും സംസാരിച്ചു.
ജിഷ വധക്കേസ് : സര്‍ക്കാരിനും ഇടത് എം.എല്‍.എയ്‌ക്കും ഉത്തരവാദിത്വമുണ്ട്: കാനം രാജേന്ദ്രന്‍
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട യുവതിയുടെ അമ്മയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സന്ദര്‍ശിച്ചു. വിഎസിനോടും ഇന്നസെന്റ് എം.പിയോടും പെരുമ്പാവൂര്‍ എംഎല്‍എ
സാജു പോളിനും വാര്‍ഡ് മെമ്പര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അമ്മ ഉന്നയിച്ചത്.
വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കണമെന്നും സുരക്ഷിതത്വം വേണമെന്നും ആവശ്യപ്പെട്ട് സാജു പോള്‍ എം.എല്‍.എ.യെ പലതവണ കണ്ട് പരാതി നല്‍കിയെന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി
പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മുഖ്യമന്ത്രി വികസനം ഉയര്‍ത്തിക്കാട്ടുന്ന സംസ്‌ഥാനത്താണ് ഒറ്റമുറിവീട്ടില്‍ ജിഷയും കുടുംബവും താമസിച്ചിരുന്നത്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇടത് എം.എല്‍.എ. സാജു പോളിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നു കാനം പറഞ്ഞു.
No comments:
Post a Comment