വര്‍ഗീയതയും സാമ്രാജ്യത്വ ഭരണവും അഴിമതിയും എന്നെന്നേക്കുമായി തുടച്ചുനീക്കിയാലേ വികസനം സാധ്യമാവുകയുള്ളൂ.
അലഹബാദ്: ഉത്തര്‍ പ്രദേശില്‍ വന്‍ വികസനം കൊണ്ടുവരാനുള്ള വികസന യാഗത്തിന്റെ സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അലഹബാദില്‍ നടക്കുന്ന ബി.ജെ.പി. ദേശീയ കാര്യനിര്‍വഹണ സമിതി യോഗത്തില്‍ പൊതു ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
അലഹബാദില്‍ മോദി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
വര്‍ഗീയതയും സാമ്രാജ്യത്വ ഭരണവും അഴിമതിയും എന്നെന്നേക്കുമായി തുടച്ചുനീക്കിയാലേ വികസനം സാധ്യമാവുകയുള്ളൂ. ചരിത്രം സൃഷ്ടിക്കുന്നതിന്റെ വക്കിലാണ് നമ്മള്‍ അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് നമ്മുടെ പ്രധാന നമ്മുടെ പ്രധാന കര്‍ത്തവ്യം
ആസമില്‍ നടന്നതുപോലെയുള്ള വികസനം ഉത്തര്‍പ്രദേശിലും നടക്കണം, ഇവിടുത്തെ ജനങ്ങള്‍ തന്നെയാണ് ഈ വികസനം കൊണ്ടുവരാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിക്കേണ്ടത്
ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും മായാവതിയേയും മുലായം സിങിനേയും തിരഞ്ഞെടുത്ത് നിങ്ങള്‍ ചെയ്യുന്ന മണ്ടത്തരം നിര്‍ത്തിയല്ലാതെ ഇവിടെ വികസനം നടക്കില്ല. വികസനം നടക്കാതെ പുതിയ ജോലി സാധ്യതകള്‍ ഉണ്ടാവില്ല.
എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള ഒത്തുകളിയാണ് യു.പിയില്‍ നടക്കുന്നത്. അധികാരത്തിലെത്തുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും അഴിമതി ആരോപണങ്ങള്‍ നടത്തുമെന്നല്ലാതെ ആരും നടപടിയെടുക്കുന്നത് കാണാന്‍ സാധിക്കില്ല.
വികസനമാണ് ഞങ്ങളുടെ പ്രഥമലക്ഷ്യം. കല്യാണ്‍ സിങിന്റെയും രാജ്‌നാഥ് സിങിന്റെയും ഭരണത്തില്‍ ഇവിടെ വലിയ തോതിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്.
സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായി കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ വിധം ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൊണ്ടുവന്നത് ഞങ്ങളുടെ സര്‍ക്കാരാണ്
കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരു ലക്ഷം കോടിയുടെ വികസന ഫണ്ട് യു.പിയ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട് എന്നാല്‍ അത് ജനങ്ങളിലേക്ക് എത്തിയിട്ടുണ്ടോ എന്നറിയില്ല.
News Credits Mathrubhumi Daily
No comments:
Post a Comment