ന്യൂഡൽഹി : ജെ.എൻ.യു വിലെ ദേശവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖ്യ ആസൂത്രകനും ഇടത് വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിന്‍റെ വിധ്വംസക പ്രവർത്തനങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്. രാജ്യത്തെ 18 സർവകലാശാല ക്യാമ്പസുകളിൽ അഫ്സൽ ഗുരു അനുസ്മരണം സംഘടിപ്പിക്കുവാൻ ഉമർ ഖാലിദ് പദ്ധതി ഇട്ടിരുന്നതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
പാർലമെന്‍റ് ആക്രമിച്ച കേസിൽ തൂക്കിക്കൊന്ന അഫ്സൽ ഗുരുവിനെയും, വിഘടന വാദി നേതാവ് മഖ്ബൂൽ ഭട്ടിനെയും പ്‍രകീർത്തിച്ച് ജെ.എൻ.യു വിൽ പ്രക്ഷോഭം സംഘടിപ്പിച്ചതിൽ ഉമർ ഖാലിദിന്‍റെ പങ്ക് നേരത്തെ വ്യക്തമായിരുന്നു. ജെ.എൻ.യുവിൽ നടന്ന ദേശവിരുദ്ധ പ്രക്ഷോഭത്തിന് സമാനമായി രാജ്യത്തെ 18 സർവകലാശാലകളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഉമർ ഖാലിദ് പദ്ധതിയിട്ടിരുന്നെന്ന് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
ബനാറസ് ഹിന്ദു സർവകലാശാല, അലഹബാദ് സർവകലാശാല എന്നിവയടക്കം രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ അഫ്സൽഗുരു അനുസ്മരണം സംഘടിപ്പിക്കാനാണ് ഉമർ ഖാലിദും സംഘവും ലക്ഷ്യമിട്ടത്. ഇതിനായി ഉമർ ഖാലിദ് നിയോഗിച്ച വിദ്യാർത്ഥി നേതാക്കൾ, പ്രമുഖ സർവകലാശാലകളിലെ ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ജെ.എൻ.യുവിലെ പ്രക്ഷോഭത്തിന് രണ്ട് ദിവസം മുന്പ് 10 കാശ്മീരി യുവാക്കൾ സർവകലാശാല സന്ദർശിച്ചിരുന്നതായും കണ്ടെത്തി. ഭരണകൂട ഭീകരത, മനുഷ്യാവകാശം, ദളിതരുടെ പ്രശ്നങ്ങൾ എന്നിവ മുഖം മൂടികളാക്കി ദേശവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഉമർ ഖാലിദും സംഘവും ശ്രമിച്ചത്.
No comments:
Post a Comment