കണ്ണൂര്‍: ആര്‍എസ്എസിന്റെ പ്രാഥമിക ശിക്ഷാ വര്‍ഗിന് വേദിയായതിന്റെ പേരില്‍ സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്ത സ്‌കൂള്‍ കെട്ടിടം ഒറ്റ രാത്രി കൊണ്ട് അറ്റകുറ്റപ്പണി നടത്തി പൂര്‍വ്വസ്ഥിതിയിലാക്കി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാതൃകയായി. കണ്ണൂര്‍ വളപട്ടണത്തെ നിത്യാനന്ദ സ്‌കൂളിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കുളളില്‍ പുനര്‍ജ്ജന്‍മം നല്‍കിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് ചൊവ്വാഴ്ച സ്‌കൂള്‍ തുറക്കേണ്ടതിനാല്‍ തിങ്കളാഴ്ച രാത്രിയോടെ തന്നെ സ്വയംസേവകര്‍ സ്‌കൂളിന്റെ കേടുപാടുകള്‍ തീര്‍ക്കുകയായിരുന്നു.
മഴു, ഇരുമ്പുവടി തുടങ്ങിയ മാരാകായുധങ്ങളുമായി എത്തിയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മുപ്പതോളം സിപിഎം അക്രമികള്‍ സ്‌കൂള്‍ കെട്ടിടം അടിച്ചു തകര്‍ത്തത്.
നൂറ്റിയറുപത്തിയെട്ടോളം ജനല്‍ചില്ലുകള്‍ തകര്‍ത്തു. ജലവിതരണപൈപ്പുകളും ടോയ്‌ലറ്റില്‍ നിന്നുള്ള പൈപ്പുകളും തകര്‍ത്തു. കുട്ടികള്‍ക്ക് കൈകഴുകാനുള്ള ടാപ്പുകള്‍ മഴുകൊണ്ട് വെട്ടിമുറിച്ചു. ചൊവ്വാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെ കുട്ടികളുടെ അദ്ധ്യയനം പോലും മുടങ്ങുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ കുട്ടികള്‍ ഒരിക്കലും ഇരകളാകരുതെന്ന തിരിച്ചറിവില്‍ സ്‌കൂള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈ മെയ് മറന്ന് അധ്വാനിക്കുകയായിരുന്നു.
പ്രദേശത്തെ സ്വയംസേവകരുടെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്. മുഴുവന്‍ ജനല്‍ചില്ലുകളും പൈപ്പുകളും ടാപ്പുകളും മാറ്റിസ്ഥാപിച്ചു. പുലര്‍ച്ചെയോടെ
സകലപണിയും പൂര്‍ത്തിയാക്കി. നൂറോളം സ്വയം സേവകരാണ് സ്‌കൂള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പരിശ്രമിച്ചത്.
ആര്‍.എസ്.എസ് ക്യാമ്പ് നടത്താന്‍ അനുവദിച്ചതിനാല്‍ സ്‌കൂളിലെ പഠനം മുടങ്ങിയെന്ന തരത്തില്‍ സംഭവത്തെ ചിത്രീകരിക്കാനും അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമായിരുന്നു സിപിഎം ലക്ഷ്യമിട്ടിരുന്നത്. ഈ നീക്കമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സേവന മനോഭാവത്തില്‍ നിഷ്പ്രഭമായത്.
News Credits,Janamtv News
No comments:
Post a Comment