Sunday, September 7, 2014

അള്‍ത്താരയില്‍ നിലവിളക്കും പൂക്കളും; ഓണത്തോട്‌ താതാത്മ്യം പ്രാപിച്ച്‌ പള്ളികളും

Sunday, September 7, 2014 കൊച്ചി: ജാതിമതഭേദമെന്യേ എല്ലാ മലയാളികളുടേയും ആഘോഷമായ ഓണ ദിവസം വന്നെത്തിയ ഞായറാഴ്‌ച സീറോ മലബാര്‍ സഭ ആഘോഷിച്ചത്‌ ഓണത്തെ അനുസ്‌മരിച്ച്‌ കൊണ്ട്‌. വാഴക്കാല സെന്റ്‌ജോണ്‍സ്‌ പള്ളിയില്‍ വിശ്വാസികളെ ചന്ദനം തൊട്ടു പള്ളിയില്‍ സ്വീകരിക്കുകയും അള്‍ത്താരയില്‍ നിലവിളക്കും നിറപറയും വെച്ചായിരുന്നു വിശുദ്ധ കുര്‍ബ്ബാന. ഇതിന്‌ പുറമേ പള്ളിയില്‍ പൂക്കളവും സദ്യയും ഉണ്ടായിരുന്നു. അള്‍ത്താരയില്‍ നിലവിളക്കും പൂക്കളും നിറഞ്ഞ താലം നിരത്തിയിരുന്നു. ഓണത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു പാട്ടുകള്‍. നിറപറയും നിലവിളക്കും പൂക്കളവും പള്ളിയുമായി ബന്ധപ്പെട്ട്‌ ഉണ്ടായിരുന്നു. പുരോഹിതര്‍ തിരുവസ്‌ത്രത്തിന്‌ പുറത്ത്‌ കോടി ധരിച്ച്‌ കുര്‍ബാന നടത്തിയതും കൗതുകമായി. എല്ലാറ്റിനും ഒടുവില്‍ ഓണസദ്യയും പള്ളിയില്‍ നടത്തി.
A Video Report

No comments:

Post a Comment