Sunday, September 8, 2013
വ്യാജമൊഴിയുണ്ടാക്കി മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമം : ശ്രീധരന് നായര്‍
കൊച്ചി: തന്റേതെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട മൊഴി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണെന്ന് ശ്രീധരന് നായര്‍. വ്യാജ മൊഴിയുണ്ടാക്കി മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. ഈ സാഹചര്യത്തില്‍ തന്റെ രഹസ്യമൊഴി പുറത്തുവിടണമെന്നും രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ശ്രീധരന് നായര്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തി.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയെ മുഖ്യമന്ത്രിയ്ക്ക് പരിചയമുണ്ടെന്ന് ബോധ്യപ്പെട്ടതായും എന്നാല്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ശ്രീധരന് നായര്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയ്ക്ക് മൊഴി നല്‍കിയെന്ന വാര്‍ത്ത വന്നിരുന്നു. അതേസമയം പുറത്തുവന്ന മൊഴിയില്‍ ശ്രീധരന് നായരുടെ ഒപ്പില്ല. താന്‍ ഇപ്രകാരം മൊഴി നല്‍കിയിട്ടില്ലെന്നും തന്റെ സാനിധ്യത്തില്‍ പൊലീസ് ഇപ്രകാരം രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് ശ്രീധരന് നായര്‍ പ്രതികരിച്ചിരിക്കുന്നത്.
No comments:
Post a Comment